For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി തകരയില്‍ ഒതുങ്ങാത്ത രോഗമേത്‌?

പല രോഗങ്ങള്‍ക്കും പരിഹാരം തകരച്ചെടി

|

നമ്മുടെ തൊടിയും ചുറ്റുപാടുമെല്ലാം പലപ്പോഴും പല തരത്തിലുള്ള ഔഷധ സസ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിയ്ക്കുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് ഇവയുയെ വില മനസിലാക്കാന്‍ സാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം.

ഇത്തരത്തില്‍ നാട്ടിന്‍പുറങ്ങളിലും വളപ്പുകളിലുമെല്ലാം ഇപ്പോഴും കാണാവുന്ന ഒന്നാണ് തകരച്ചെടി. മഴക്കാലത്ത് തകരച്ചെടി കൂടുതല്‍ മുളച്ചു വരാറുമുണ്ട്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണിത്. ഇതു കൊണ്ടു തന്നെ നമ്മുടെ കാരണവന്മാര്‍ ഇത് പലപ്പോഴും തോരനായും മറ്റും കഴിയ്ക്കാറുമുണ്ട്.

ഇംഗ്ലീഷില്‍ റിങ് വേം പ്ലാന്റ്, സിക്കിള്‍ സെന്ന, ടോവര തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുമുണ്ട്. മഞ്ഞ നിറത്തിലെ പൂവുകളോടു കൂടിയ ഈ സസ്യം ആയുര്‍വേദത്തിനും അലോപ്പതിയിലുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്.

തകരയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പല അസുഖങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന മരുന്നുകളിലെ പ്രധാന ചേരുവ കൂടിയാണ് ഇത്. ചെറിയ മഞ്ഞപ്പൂവുണ്ടാകുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നതും. ഇതല്ലാതെ ഇതിന്റെ വിത്തുകളും വേരുമെല്ലാം ഉപയോഗിയ്ക്കാറുമുണ്ട്.

കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ബീറ്റാസിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരില്‍, ടാര്‍ടാറിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് തകരയില.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇതെന്നു വേണം, പറയുവാന്‍. ഇതുപോലെ വിരകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. വിരകള്‍ക്കുള്ള പല ഇംഗ്ലീഷ് മരുന്നുകളിലും ഇതൊരു പ്രധാന ചേരുവയാണ്. തകരയുടെ ഇല ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നത് വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. മലബന്ധത്തിന് ഇതിന്റെ ഇല കഷായം വച്ചു കഴിയ്ക്കാറുണ്ട്.

പല ചര്‍മ രോഗങ്ങള്‍ക്കും

പല ചര്‍മ രോഗങ്ങള്‍ക്കും

പല ചര്‍മ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രധാനപ്പെട്ട മരുന്നാണിത്. ആയുര്‍വേദ പ്രകാരം കഫ, പിത്ത, വാത ദോഷങ്ങള്‍ക്ക് നല്ലൊരു പരിഹാരം. പുഴുക്കടി, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇതിന്റെ വിത്തും ഇലയുമെല്ലാം അരച്ചിടാറുമുണ്ട്. മുറിവുണങ്ങാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ശ്വാസകോശ സംബന്ധമായ

ശ്വാസകോശ സംബന്ധമായ

ശ്വാസകോശ സംബന്ധമായ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇത്. ഇതിന്റെ ഇലയുടെ നീര് തേനില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും. ചുമയ്ക്കും ഇതു നല്ലൊരു മരുന്നാണ്. ശ്വാസം മുട്ടിനും ചുമയ്ക്കുമുള്ള പല മരുന്നുകളിലും ഇതു പ്രധാനപ്പെട്ട ഒരു ചേരുവയാണ്.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. കരളിലെ ടോക്‌സിനുകള്‍ അകറ്റി കരള്‍ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണിത്. കരള്‍ രോഗങ്ങളുള്ളവര്‍ക്ക് ഇതിന്റെ ഇലയുടെ നീര് കുടിയ്ക്കുന്നത് ഏറെ ഗുണകരമവുമാണ്.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധി വരുത്തുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത് രക്തസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരവുമാകും. ഇതു കൊണ്ടു തന്നെ രക്ത ദോഷം വരുത്തുന്ന പല ചര്‍മ രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരവുമാണ്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ഇത്. ഇതു കൊണ്ടു തന്നെ ഇതിന്റെ ഇല തോരന്‍ വച്ചു കഴിയ്ക്കുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് സഹായിക്കും. അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നുമാകും. മറ്റേത് ഇലക്കറികളും പോലെ തകരയും അയേണ്‍ സമ്പുഷ്ടമാണ്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

ധാരാളം ഫൈബറുകള്‍ അടങ്ങിയ, കുടല്‍ ആരോഗ്യത്തിന് മികച്ച തകര തടി കുറയ്ക്കാനും നല്ലൊന്നാന്തരം മരുന്നാണ്. ഇതില്‍ കലോറി തീരെ കുറവാണ്. ഇലക്കറികളുടെ എല്ലാ ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നതും ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നതിനുളള ഒരു കാരണമായി മാറുന്നു.

English summary

Health Benefits Of Takara Plant Cassia Tora

Health Benefits Of Takara Plant Cassia Tora, Read more to know about,
X
Desktop Bottom Promotion