ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

Posted By:
Subscribe to Boldsky

ബദാം അഥവാ ആല്‍മണ്ട്‌സ് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. നല്ല കൊളസ്‌ട്രോളും വൈറ്റമിന്‍ ഇയുമെല്ലാം അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷ്യവസ്തു.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. ഇവയില്‍ അമിനോആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിങ്ങനെ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ബദാമും അമിതമായാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. വ്യായാമമുണ്ടെങ്കില്‍ ഇതു കത്തിപ്പോകും. എന്നാല്‍ ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍്, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്തു ശരീരഭാരം കൂടാന്‍ കാരണമാകും

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബറുണ്ട്. ഇത് നല്ല ശോധനയ്ക്കും ദഹനത്തിനും നല്ലതുമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും വഴിയൊരുക്കും.

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല ബദാം അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്‌സ്, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനും ഇടയുണ്ട്.

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം രണ്ടുതരമുണ്ട്, കയ്പ്പുള്ളതും ഇല്ലാത്തതും. കയ്പ്പുള്ള ബദാമിന് കാരണം ഹൈഡ്രോസയാനിക് ആസിഡാണ്. ഇത് അധികമാകുന്നത് വിഷതുല്യമാകും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പ്രത്യേകിച്ചും ഇതു കഴിയ്ക്കുകയുമരുത്.

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബു്ദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍.

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്. ഈ അപകടത്തില്‍ നിന്നും ബാദാമും മുക്തമല്ല.

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

ബദാം ആരോഗ്യത്തിന് ദോഷം വരുത്തും, കാരണം

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. 1.5 ഔണ്‍സ് ബദാം ശരീരത്തിനു വേണ്ടതിന്റെ പകുതി, അതായത് 7.5 മില്ലീഗ്രാം വൈറ്റമിന്‍ ഇ നല്‍കും. ശരീരത്തിന് ഒരു ദിവസം ആകെ വേണ്ടത് 15 മില്ലീഗ്രാം വൈറ്റമിന്‍ ഇ ആണ്. ബദാമിനൊപ്പം വൈറ്റമിന്‍ ഇ അടങ്ങിയ മുട്ട, ചീര തുടങ്ങിയവയെല്ലാം കൂടി കഴിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഇ ആകും. ഇതു കൂടിയാല്‍ തലചുറ്റല്‍, തളര്‍ച്ച, ചര്‍മത്തില്‍ തടിപ്പ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

Read more about: health, body
English summary

Side Effects Of Almonds

Side Effects Of Almonds, read more to know about,
Subscribe Newsletter