സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

സൗത്ത് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ ആഹാരക്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറും കറിയും. കറികളില്‍ തന്നെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, ഒഴിവാക്കാനാവാത്ത ഒന്നാണ് സാമ്പാര്‍.

സാമ്പാര്‍ സ്വാദിനു മാത്രമല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. സാമ്പാര്‍ കൂട്ടുന്നതു കൊണ്ടു പല ഗുണങ്ങളും ശരീരത്തിനുണ്ടാവുകയും ചെയ്യും.

ഇതുകൊണ്ടാണ് ആഴ്ചയിലൊരിക്കലെങ്കിലും സാമ്പാര്‍ കൂട്ടണമെന്നു പറയുന്നത്. സാമ്പാര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്. വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള് ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

പലതരം പച്ചക്കറികള് ഉള്പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള് ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. നാരുകള് ദഹനത്തെ സഹായിക്കും.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. ഇതു കൊണ്ടുതന്നെ പ്രോട്ടീന് സമ്പുഷ്ടമാണ് സാമ്പാറെന്നു പറയാം. പ്രോട്ടീന് മാത്രമല്ല, മറ്റു പല പോഷകങ്ങളും പരിപ്പില് അടങ്ങിയിട്ടുണ്ട്.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

ഇതിന്റെ ഗ്ലൈസമിക് ഇന്ഡെക്ട് തീരെ കുറവാണ്. പ്രമേഹരോഗികള്ക്കു ധൈര്യമായി കഴിയ്ക്കാം.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാറില് ചിലയിടത്തു കറിവേപ്പില ചേര്ക്കും. ചിലയിടത്തു മല്ലിയിലയും. ഇവ രണ്ടും സാമ്പാറിന്റെ പോഷകാംശം വര്ദ്ധിപ്പിയ്ക്കും.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

പലര്ക്കും പല പച്ചക്കറികളും കഴിയ്ക്കാന് താല്പര്യമുണ്ടാകില്ല. ഇത് സാമ്പാറില് ചേര്ത്തു കഴിച്ചാല് ഈ താല്പര്യക്കുറവൊഴിവാക്കാമെന്ന ഗുണമുണ്ട്. ഇവയുടെ പോഷകങ്ങള് ലഭിയ്ക്കുകയും ചെയ്യും.

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

സാമ്പാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്‌

ഉലുവ, കായം എന്നിവ സാമ്പാറിന്റെ പ്രധാന ചേരുകളില് പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങള് ഏറെയുണ്ടെന്നു മാത്രമല്ല, ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.

Read more about: health body
English summary

Reasons To Include Sambar In Your Food Habit

Reasons To Include Sambar In Your Food Habit, read more to know about,
Story first published: Saturday, July 29, 2017, 11:55 [IST]