മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഇതാ 5 ഔഷധപാനിയങ്ങള്‍!

Posted By: Lekhaka
Subscribe to Boldsky

മഴക്കാലത്ത് നമ്മുടെ മുടിക്കും ചര്‍മ്മത്തിനും പ്രത്യേക സംരക്ഷണം വേണ്ടതുപോലെ തന്നെ ശ്രദ്ധ ചെലുത്തേണ്ട മറ്റൊന്നാണ് നമ്മള്‍ ഈ സമയത്ത് എന്ത് കഴിക്കുന്നു, കുടിക്കുന്നു എന്നത്.

വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച്, നമ്മുടെ അടുക്കളയില്‍ തന്നെ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില ഔഷധ പാനീയങ്ങളുണ്ട്. അത് നിങ്ങളെ ഈ മഴക്കാലത്ത് അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

അവയെ കുറിച്ച് നമുക്ക് വായിക്കാം.

ഗോള്ഡന് മില്ക്ക് :

ഗോള്ഡന് മില്ക്ക് :

ഒരു കപ്പ് പാലിന് ഒരു കപ്പ് വെള്ളം എന്നാ കണക്കിന് രണ്ടും ചേര്ത്ത് തിളപ്പിക്കുക. ഒരു നുള്ള് മഞ്ഞള്പ്പൊടി, ജാതിക്ക, കുരുമുളകുപൊടി, 2-3 നാര് കുങ്കുമപ്പൂ എന്നിവ അതിലേക്ക് ചേര്ക്കുക. ഇത് പകുതി വറ്റുന്നത് വരെ തിളപ്പിക്കുക. ശേഷം ശര്ക്കര കൂടി ചേര്ത്ത് ഇളക്കുക. ഈ പാനീയം ചൂടോടെയോ ഇളം ചൂടോടെയോ കുടിക്കുക.

ആരോഗ്യഗുണങ്ങള് : മഴക്കാലത്ത് ഡെങ്കിപ്പനി, മലേറിയ, പകര്ച്ചപ്പനി എന്നിവയെല്ലാം സാധാരണമായിരിക്കും. അസുഖത്തിന് കാരണമായ അണുക്കളെ നശിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ഗുണങ്ങള് അടങ്ങിയതാണ് ഈ ഔഷധപാനീയം. ദഹനം ശരിയാവാനും, നിര്ജ്ജലീകരണം തടയുവാനും, പ്രോട്ടീനുകള് നഷ്ടപ്പെടാതെ സൂക്ഷിക്കുവാനും ഈ പാനീയം സഹായിക്കുന്നു.

കധ

കധ

കധ അഥവാ കഷായപ്പൊടി ഉണ്ടാക്കുവാനായി, കൊത്തമല്ലി, ജീരകം, പേരുംജീരകം എന്നിവ 4:2:1 എന്നാ അനുപാതത്തില് ഒരു ടേബിള്സ്പൂണ് കറുത്ത ഉണക്കിയ കുരുമുളകിനോടൊപ്പം ചേര്ത്ത് വറുക്കുക. വറുത്തതിനുശേഷം ഇവ നന്നായി പൊടിച്ച് വായു കടക്കാത്ത ഒരു ജാറില് ഇട്ട് സൂക്ഷിക്കുക. പാനീയം ഉണ്ടാക്കുന്നതിനായി, ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഈ കഷായപ്പൊടിയും മധുരത്തിന് ശര്ക്കരയും അതിലേക്ക് ചേര്ക്കുക. അരിച്ചെടുത്തതിന് ശേഷം ചൂടോടെ കുടിക്കുക.

ആരോഗ്യഗുണങ്ങള് : കഷായം എന്നത് ഒരു ആയുര്വേദപാനിയമാണ്. കഫതടസ്സം നീക്കുവാന് ഇത് സഹായിക്കുന്നു. അപകടകരമായ ബാക്റ്റീരിയകളെ ശരീരത്തില് നിന്ന് നീക്കം ചെയ്ത് രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുവാന് കഷായം കുടിക്കുന്നതിലൂടെ സാധിക്കുന്നു.

പെരുംജീരക അയമോദക കഷായം :

പെരുംജീരക അയമോദക കഷായം :

ഒരു ടീസ്പൂണ് വീതം പെരുംജീരകവും അയമോദകവും ചൂടുവെള്ളത്തില് ചേര്ത്ത് തിളപ്പിക്കുക. വെള്ളം തിളച്ചതിനുശേഷം അടുപ്പില് നിന്നെടുത്ത് അതിലേക്ക് തേന് കൂടി ചേര്ക്കുക. ഭക്ഷണം കഴിച്ചതിനുശേഷം ഈ പാനീയം ചൂടോടെ കുടിക്കുക.

ആരോഗ്യഗുണങ്ങള് : ദഹനം എളുപ്പമാകുവാന് ഇത് സഹായിക്കുന്നു. അയമോദകത്തില് പ്രകൃതിദത്ത എണ്ണകള്, ജൈവസംയുക്തങ്ങള്, ചെമ്പ് തുടങ്ങിയ ധാതുക്കള് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഡിസന്റെറി, ഡയേറിയ, വയറിലെ അണുബാധ, ഛര്ദ്ദി തുടങ്ങിയ പ്രശ്നങ്ങള് ശമിപ്പിക്കുവാന് സഹായിക്കുന്നു.

പുതിന ചായ

പുതിന ചായ

രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇത് 3-4 മിനിട്ടുകള് അടുപ്പത്ത് വയ്ക്കുക. രണ്ട് മൂന്ന് കപ്പ് വെള്ളം മറ്റൊരു അടുപ്പില് വച്ച് ചൂടാക്കി അതിലേക്ക് ചതച്ച പുതിനയില ചേര്ക്കുക. ശേഷം, രണ്ട് പാത്രത്തിലെയും വെള്ളം യോജിപ്പിച്ച് കുടിക്കുക.

ആരോഗ്യഗുണങ്ങള് : നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള പുതുമയുള്ള മാര്ഗ്ഗമാണിത്. ദഹനം നന്നാകുവാനും, ശരീര വേദന കുറയ്ക്കുവാനും, നെഞ്ചെരിച്ചില് അകറ്റുവാനും, ശരീരവും മനസ്സും ശാന്തമാക്കുവാനും, ഭാരം കുറയുന്നതിന് പരിഹാരമായും, ശ്വസനം മെച്ചപ്പെടുത്തുവാനും, പ്രതിരോധശേഷി വര്ദ്ധിപ്പിക്കുവാനും എല്ലാം പുതിന ചായ നിങ്ങളെ സഹായിക്കുന്നു.

റോസാ-തേന് ചായ

റോസാ-തേന് ചായ

ഒരു പാത്രത്തില് വെള്ളം തിളപ്പിച്ച്, അതിലേക്ക് റോസാപ്പൂ ഇതളുകള് 5-6 സെക്കന്റ് നേരത്തേക്ക് ഇടുക. ഗാസ് ഓഫ് ചെയ്തതിനു ശേഷം ഇതളുകള് കുതിര്ന്ന് വെള്ളത്തിന്റെ നിറം മാറുന്നത് വരെ കാക്കുക. ശേഷം, വെള്ളം അരിച്ചെടുത്ത് അതിലേക്ക് തേന് ചേര്ത്ത് കുടിക്കുക.

ആരോഗ്യഗുണങ്ങള് : വിട്ടാമിന് സി അടങ്ങിയിരിക്കുന്നതിനാല് ഈ പാനിയം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും, പല വിധത്തിലുള്ള അണുബാധകള് നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, തൊണ്ടവേദന, ഡയേറിയ തുടങ്ങിയ മഴക്കാലത്തെ പ്രശ്നങ്ങളും ഈ പാനിയം സുഖപ്പെടുത്തുന്നു.

Read more about: health body
English summary

Monsoon Special 5 Herbal Drinks To Stay Healthy

Monsoon Special 5 Herbal Drinks To Stay Healthy
Story first published: Saturday, July 22, 2017, 18:10 [IST]