വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ ശീലമാക്കൂ

Posted By:
Subscribe to Boldsky

തേനിന് മധുരമെന്നതു മാത്രമല്ല, ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. പല ആയുര്‍വേദ മരുന്നുകളിലും പ്രധാന ചേരുവ. ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിലെ നനവ് വീണ്ടെടുക്കാനും,സംരക്ഷിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ തേനിലടങ്ങിയിരിക്കുന്നു. തേന്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്‍റെ ഇലാസ്തികതയും, മൃദുലതയും നിലനിര്‍ത്താനാവും.

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

തേന്‍ പല നേരത്തും പല രീതിയിലും കഴിയ്ക്കാം. ചൂടുവെള്ളത്തില്‍ ചേര്‍ത്തും നാരങ്ങാവെള്ളത്തില്‍ ചേര്‍ത്തുമെല്ലാം. എന്നാല്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ശരീരത്തില്‍ ജലാംശം

ശരീരത്തില്‍ ജലാംശം

തേന്‍ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ, ശരീര ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു രാത്രി ഉറങ്ങിയ ശേഷം നീണ്ട നേരത്തേയ്ക്കു വെള്ളം കുടിയ്ക്കാതിരിയ്ക്കുമ്പോള്‍.

ദഹനത്തിനും

ദഹനത്തിനും

ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരമാണ്. വയറ്റിലെ എല്ലാ ടോക്‌സിനുകളും അകറ്റാനുള്ള വഴി.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ഗ്യാസ് പ്രശ്‌നങ്ങള്‍

ഗ്യാസ് പ്രശ്‌നങ്ങള്‍

ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ചു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറ്റില്‍ ഗ്യാസെങ്കില്‍.

ശ്വാസത്തിന്റെ ദുര്‍ഗന്ധം

ശ്വാസത്തിന്റെ ദുര്‍ഗന്ധം

ശ്വാസത്തിന്റെ ദുര്‍ഗന്ധം, വായ്‌നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത്. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന, പല്ലു കേടു വരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ആരോഗ്യകരമായ ഒരു വഴിയാണിത്. അല്‍പം ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ നല്ലത്.

കൊളസ്ട്രോളിന്‍റെ അളവ്

കൊളസ്ട്രോളിന്‍റെ അളവ്

കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ വര്‍ദ്ധിപ്പിക്കാനും തേന്‍ സഹായകരമാണ്.

ഉന്മേഷം

ഉന്മേഷം

രാവിലെ കാപ്പിയ്ക്കു പകരം നല്ല ഉന്മേഷം ലഭിയ്ക്കാന്‍ ചെയ്യാവുന്ന വിദ്യയാണിത്. തേന്‍ നാഡികളെ ഉണര്‍ത്തുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ദിവസം മുഴുവന്‍ വേണ്ടുന്ന ഉന്മേഷം നല്‍കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്കാന്‍ തേനിന് കഴിവുണ്ട്.

അനീമിയ

അനീമിയ

സ്ഥിരമായി തേനുപയോഗിക്കുന്നത് വഴി കാല്‍സ്യം, ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുകയും അനീമിയയെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യും.

പ്രോസസ് ചെയ്യാത്ത തേന്‍

പ്രോസസ് ചെയ്യാത്ത തേന്‍

കഴിവതും ശുദ്ധമായ, പ്രോസസ് ചെയ്യാത്ത തേന്‍ വേണം ഉപയോഗിയ്ക്കാന്‍. വെറുതേ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. തിളച്ച വെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. ഇത് ഇതിന്റെ രാസഘടനയ്ക്കു വ്യത്യാസം വരുത്തുംതേന്‍ കഴിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക.

Read more about: health
English summary

Health Benefits Of Taking Honey In An Empty Stomach

Health Benefits Of Taking Honey In An Empty Stomach
Story first published: Saturday, December 16, 2017, 13:34 [IST]