നല്ല സെക്‌സിന് ഏലയ്ക്കാവെള്ളവും തേനും

Posted By:
Subscribe to Boldsky

ഏലയ്ക്ക സാധാരണ നല്ല ഗന്ധമുള്ള ഒരു മസാലയാണ്. ഭക്ഷണത്തിന് രുചി മാത്രമല്ല, ശരീരത്തിന് പലവിധ ആരോഗ്യുഗുണങ്ങളും നല്‍കുന്ന ഒന്ന്.

ഏലയ്ക്ക സ്വാദിനും ഗന്ധത്തിനും മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതുകൊണ്ടുകൂടിയാണ് ഇത് ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നതും. പലതരം അസുഖങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരം കൂടിയാണിത്.

ഇതുപോലെത്തന്നെയാണ് തേനിന്റെ കാര്യവും. തേനും ധാരാളം ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണിത്. ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്ന്. കോള്‍ഡിനും ചുമയ്ക്കുമെല്ലാം നല്ലൊരു പരിഹാരം.തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഏലയ്ക്കയ്ക്കും തേനിനും ഇത്രയും ഗുണങ്ങളുണ്ടെന്നിരിയ്‌ക്കെ ഇവ രണ്ടും ചേര്‍ന്നാലോ, ഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍്ത്താല്‍ ഗുണങ്ങള്‍ ഇരട്ടിയാകും. ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കൂടി ചേര്‍്ത്ത് രാവിലെ വെറുവയറ്റില്‍ കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഏലയ്ക്കയില്‍ തന്നെ പച്ച ഏലയ്ക്കയേക്കാള്‍ നല്ലത് കറുത്ത ഏലയ്ക്കയെന്നു പറയും. ഇതിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഇത് ഹൈ ബിപിയും കൊളസ്‌ട്രോളുമെല്ലം നല്ലപോലെ കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഏലയ്ക്കാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഏലയ്ക്ക ശരീരത്തിന് ചൂടു നല്‍കുന്ന മസാലയാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പു കത്തി്ച്ചു കളയും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. ഇത് വെറുവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

ദഹനം

ദഹനം

ദഹനപ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഏലയ്ക്കയും തേനും കലര്‍ന്ന മിശ്രിതം. ദഹനം മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും തടയും. ഗ്യാസ് പ്രശ്‌നങ്ങള്‍ തടയാനും നെഞ്ചെരിച്ചില്‍ തടയാനുമെല്ലാം ഏറെ ഗുണകരമാണിത്.

ആന്റിഓക്ഡിന്റ്

ആന്റിഓക്ഡിന്റ്

ഏലയ്ക്കയ്ക്കും തേനിനും ആന്റിഓക്ഡിന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെ ഇവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും, ഇവ വരുന്നതും തടയും.

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. വായിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്ന ഇത് വായ്‌നാറ്റമകറ്റാനും പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. മോണരോഗങ്ങള്‍തതയാനും ഇത് ഏറെ നല്ലതാണ്.

അനീമിയ

അനീമിയ

ഏലയ്ക്കയില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അയേണ്‍ കുറവുള്ളവര്‍, അതായത് അനീമിയ ഉള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

തേന്‍ കലര്‍ത്തിയ ഏലയ്ക്കാ വെള്ളം

തേന്‍ കലര്‍ത്തിയ ഏലയ്ക്കാ വെള്ളം

തേന്‍ കലര്‍ത്തിയ ഏലയ്ക്കാ വെള്ളം നല്ല സെക്‌സ് ജീവിതത്തിന് സഹായിക്കുന്ന ഒന്നാണ്. എലയ്ക്കയിലെ സിനിയോള്‍ എ്ന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. തേനിലും ലൈംഗികശേഷിയ്ക്കു സഹായിക്കുന്ന ഘടകങ്ങളുണ്ട്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് തേന്‍ ചേര്‍ത്ത ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. തേന്‍ സ്വാഭാവികമധുരമായതു കൊണ്ട് കാര്യമായ ദോഷം വരില്ല. പ്രമേഹമുള്ളവര്‍ തേന്‍ ചേര്‍ക്കാതെയും ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ആസ്തമയക്കും

ആസ്തമയക്കും

ആസ്തമയക്കും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം. ഇത് ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അലര്‍ജി, ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് സ്ഥിരമായി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

എക്കിള്‍

എക്കിള്‍

എക്കിള്‍ പെട്ടെന്നു മാറ്റാനും ഏലയ്ക്കയും തേനും ചേര്‍ത്ത വെള്ളം ഏറെ നല്ലതാണ്. ഇത് തൊണ്ടവേദനയക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതിലല്‍പം കുരുമുളകു പൊടിച്ചതു ചേര്‍ത്താന്‍ ഗുണമേറും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് ഏലയ്ക്കയും തേനും ചേര്‍്ത്ത വെള്ളം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ചര്‍മസംബന്ധമായ ഗുണങ്ങള്‍

ചര്‍മസംബന്ധമായ ഗുണങ്ങള്‍

തേനിന് ചര്‍മസംബന്ധമായ ഗുണങ്ങള്‍ ഏറെയാണ്. ഇത് ചര്‍മത്തിലെ ചുളിവകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെയാണ് ഏലയ്ക്കയും. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.

English summary

Health Benefits Of Drinking Cardamom Water with Honey

Health Benefits Of Drinking Cardamom Water with Honey
Subscribe Newsletter