ആണിനെ ആണല്ലാതാക്കും ഭക്ഷണങ്ങള്‍ ഇവ

Posted By:
Subscribe to Boldsky

ഭക്ഷണങ്ങള്‍ ഒരാളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ആരോഗ്യം നല്‍കുകയും നല്‍കാതിരിയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. അസുഖങ്ങള്‍ വരുത്തുകയും മാറ്റുകയും ചെയ്യുന്ന ഭക്ഷണങ്ങളും.

സ്ത്രീകള്‍ക്കു ചേരുന്ന ചില ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ക്കു ചേരുമെന്നു വരില്ല. പുരുഷന്റെ ലൈംഗികശേഷിയ്ക്കു സഹായകമായ ഭക്ഷണങ്ങളുണ്ട്. ഇതുപോലെ ലൈംഗികശേഷി കെടുത്തുന്ന ചിലതും.

പുരുഷന്റെ ലൈംഗികശേഷി കെടുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും

ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും

ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും ശരീരത്തിന് ഏറെ തകരാറുകള്‍ വരുത്തിയേക്കാം. ഇത്തരം വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്ററോണ്‍, ടെസ്റ്റോസ്റ്റീറോണ്‍ തുടങ്ങിയ മനോനിലയില്‍ മാറ്റം വരുത്തുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാനിടയാകും.

കോണ്‍ഫ്ലേക്സ്

കോണ്‍ഫ്ലേക്സ്

കോണ്‍ഫ്ലേക്സിന് ലൈംഗിക ശേഷി കുറയ്ക്കാന്‍ സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഡോ. ജോണ്‍ ഹാര്‍വെ കെല്ലോഗ് ജനങ്ങളുടെ ലൈംഗികശേഷി കുറയ്ക്കാനായാണ് ഈ രുചിയില്ലാത്ത ഭക്ഷണ പദാര്‍ത്ഥം നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണമായോ, കിടക്കുന്നതിന് മുമ്പായോ കോണ്‍ഫ്ലേക്സ് കഴിക്കാതിരിക്കുക.

സോയ

സോയ

മാംസത്തിന് പകരക്കാരനാണല്ലോ സോയ. എന്നാല്‍ ഇവയില്‍ പുരുഷന്മാരിലെ ഹോര്‍മോണായ പിറ്റോസ്ട്രോജനുകള്‍ക്ക് ഭീഷണിയാണ്. ഇവ പ്രത്യുദ്പാദന സംബന്ധമായ തകരാറുകള്‍ക്കും, ആണുങ്ങളിലെ സ്തന വളര്‍ച്ചക്കും, ശരീരത്തിലെ രോമം കൊഴിയുന്നതിനുമിടയാക്കും. അതിനാല്‍ തന്നെ പുരുഷന്മാര്‍ സോയ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം.

പുതിന

പുതിന

പുതിന പല ഗുണങ്ങളുമുള്ള ഒന്നാണ്. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റാനും, ദഹനത്തിനും മെന്തോള്‍ സഹായിക്കും. എന്നാല്‍ പുതിന ലൈംഗിക ശേഷി കുറയാനിടയാകും. അതുകൊണ്ട് ഉപയോഗിക്കുന്നത് കുറയ്ക്കുക.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്കയും ലൈംഗികശേഷി കുറയ്ക്കുന്ന ഭക്ഷണമാണ്.

പോപ്‌കോണ്‍

പോപ്‌കോണ്‍

മൈക്രോവേവില്‍ തയ്യാറാക്കാവുന്ന പോപ്‌കോണിന്റെ കവറുകളിലും നോണ്‍സ്റ്റിക് പാത്രങ്ങളിലുമെല്ലാം പെര്‍ഫ്‌ളൂറോആല്‍ക്കൈല്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ്മാരില്‍ ടെസ്റ്റിക്യുലാര്‍ ട്യൂമറിനും ലൈംഗികത കുറയ്ക്കുന്നതിനും ഇട വരുത്തും.

കാപ്പി

കാപ്പി

രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ടാകും. ഇതൊരു നല്ല മൂഡ് നല്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായ കാപ്പി ഉപയോഗം മനസംഘര്‍ഷത്തിനും, ഹോര്‍മോണ്‍ വ്യവസ്ഥ തകരാറിലാവുന്നതിനും ഇടയാകും. നിങ്ങള്‍ റൊമാന്‍റിക് മൂഡിലായിരിക്കുമ്പോള്‍ കാപ്പി ഉപയോഗം കുറയ്ക്കുക. ഇണയ്ക്കും ഇത് ബാധകമാണ്.

Read more about: health, ആരോഗ്യം
English summary

Foods That kill Your Libido

Foods That kill Your Libido, read more to know about,
Story first published: Friday, September 15, 2017, 20:48 [IST]
Subscribe Newsletter