ഉറങ്ങാന്‍ പോകും മുന്‍പ് ഇഞ്ചി മഞ്ഞള്‍ മിശ്രിതം

Posted By:
Subscribe to Boldsky

ആരോഗ്യകരമായ നല്ല മാറ്റങ്ങള്‍ ആഗ്രഹിച്ചാണ് ഓരോ ദിവസവും നമ്മള്‍ ഉറങ്ങാന്‍ പോകുന്നത്. എന്നാല്‍ ഇന്നത്തെ കാലത്തെ തലവേദനകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എന്ന് പറയുന്നത് ചില്ലറയല്ല. ജോലിയിലെ പ്രശ്‌നങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവും എല്ലാം നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതാകട്ടെ ആരോഗ്യത്തെ വളരെ മോശമായാണ് ബാധിയ്ക്കുന്നതും.

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലുള്ള അപകടം

അതുകൊണ്ട് തന്നെ എന്നും രാവിലെ ആരോഗ്യത്തോടെയും ഉന്‍മേഷത്തോടെയും ഉണരാന്‍ സഹായിക്കുന്ന ചില വഴികള്‍ ഉണ്ട്. അതിനായി നിങ്ങള്‍ ചെയ്യേണ്ട കാര്യം ഇത്രയേ ഉള്ളൂ. മാനസികവും ശാരീരികവുമായ കരുത്ത് നല്‍കുന്നതിന് ഈ മിശ്രിതം ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴിയ്ക്കാം. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, കുരുമുളക് പൊടി ഒരു നുള്ള്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ കറുവപ്പട്ട എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ മിശ്രിതവും കൂടി ഒരുമിച്ച് ചേര്‍ത്ത് അഞ്ച് മിനിട്ടോളം നല്ലതു പോലെ മിക്‌സ് ചെയ്യാം. ശേഷം ഉപയോഗിക്കാവുന്നതാണ്.

 ആയുര്‍വ്വേദ മരുന്ന്

ആയുര്‍വ്വേദ മരുന്ന്

ഇതൊരു സാധാരണ മിശ്രിതമല്ല ആയുര്‍വ്വേദ കൂട്ടുകളില്‍ ഒന്നാണ് ഈ മിശ്രിതം. പണ്ട് കാലം മുതല്‍ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുടെ പൂര്‍വ്വികര്‍ ഈ രീതി കൈക്കൊണ്ടിരുന്നു.

 ശരീരം ക്ലീന്‍ ചെയ്യാന്‍

ശരീരം ക്ലീന്‍ ചെയ്യാന്‍

ശരീരത്തിലെ ടോക്‌സിന്‍ ഉള്‍പ്പടെയുള്ള വിഷാംശത്തെ പുറന്തള്ളാന്‍ ഈ മിശ്രിതം സഹായിക്കുന്നു. ശരീരം ശുദ്ധീകരിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട.

പേശീ വേദനയ്ക്ക് പരിഹാരം

പേശീ വേദനയ്ക്ക് പരിഹാരം

പേശീവേദനയ്ക്ക് പരിഹാരം കാണുന്നതിനും നല്ലതാണ് ഈ മിശ്രിതം. ഇത് വലരെ ഫലപ്രദമായ രീതിയില്‍ തന്നെ പേശീവേദന ഇല്ലാതാക്കുന്നതിനും മസിലുകള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ മികച്ചതാണ് ഈ മിശ്രിതം. കരളിനെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും മഞ്ഞള്‍ ഇഞ്ചി മിശ്രിതം വളരെയധികം സഹായിക്കുന്നു.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് മികച്ച് നില്‍ക്കുന്നതാണ് മഞ്ഞള്‍. മഞ്ഞളിലൂടെ പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ ഈ മിശ്രിതം നല്ല രീതിയില്‍ ചര്‍്മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളും ചില്ലറയല്ല. അതിനെ ഇല്ലാതാക്കാന്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇഞ്ചിയും മഞ്ഞളും. അതുകൊണ്ട് തന്നെ അത്താഴത്തിനു ശേഷമുള്ള ഈ പാനീയത്തിന്റെ ഉപയോഗം നിങ്ങളില്‍ മികച്ച ഗുണമാണ് നല്‍കുന്നത്.

അല്‍ഷിമേഴ്‌സ് തടയുന്നു

അല്‍ഷിമേഴ്‌സ് തടയുന്നു

അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നല്ലതാണ് ഈ മിശ്രിതം. ഇത് അല്‍ഷിമേഴ്‌സ് സാധ്യതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Drink This Ginger-Turmeric Mixture Before Bed to Clean Your Liver and whole body

Have you ever heard of ginger turmeric mixture? This mixture of spices and herbs with coconut oil and coconut milk is a tasty drink which is a rich source of nutrient, and offers a myriad of health benefits
Subscribe Newsletter