വീട്ടിലെ അണുനാശിനികൾ അപകടകാരികളാകുമ്പോൾ ......

Posted By: Jibi Jean
Subscribe to Boldsky

ടൂത്ത്പേസ്റ്റ്, സോപ്പ്, അലക്ക്പൊടി , കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളിൽ കാണുന്ന ആന്റിബാക്റ്റീരിയൽ , ആൻറി ഫംഗൽ ഏജന്റായ ട്രൈക്ലോസൻ, ആൻറിബയോട്ടിക് പ്രതിരോധം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് തരുന്നു.

ആൻറിബയോട്ടിക് പ്രതിരോധമെന്നാൽ ബാക്ടീരിയകൾ രൂപംകൊള്ളുമ്പോൾ ആൻറിബയോട്ടിക് മരുന്നുകൾ അവ ഒഴിവാക്കാനുള്ള വഴികൾ വികസിപ്പിച്ചു അവയെ നിർജ്ജീവമാക്കുന്നു.

soap

ചില ബാക്റ്റീരിയകൾ ക്വിനോലോണുകളെ പ്രതിരോധിക്കുമ്പോൾ,മറ്റു ചില മരുന്നുകൾ ട്രൈക്ലോസനെ പ്രതിരോധിക്കും.

വയറുവേദനയുണ്ടാക്കുന്ന ഇക്കോളി ബാക്റ്റീരിയൽ ഗവേഷകർ നടത്തിയ പഠനത്തിൽ ക്വിനോലണിനെയും ട്രൈക്ളോസിനെയും പ്രതിരോധിക്കാൻ പാകത്തിൽ അവ നിൽക്കുന്നതായി കണ്ടെത്തി.

ബാക്റ്റീരിയയെ നശിപ്പിക്കാനായി അണുനാശിനികൾ ഉപയോഗിക്കുമ്പോൾ അവ മരുന്നുകളെയും പ്രതിരോധിക്കും.

ബിർമിംഗാമ സർവകലാശാലയിലെ സീനിയർ ലക്ചറർ മാർക്ക് വെബർ പറയുന്നത്,ബാക്റ്റീരിയകൾ എപ്പോഴും ഒരു ആക്രമണം പ്രതീക്ഷിക്കുന്നു .അതിനാൽ അവ ട്രൈക്ലോസൻ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കുന്നു.

വെബ്ബർ ആന്റിമൈക്രോബിയൽ കീമോതെറാപ്പി ജേർണലിൽ പ്രസിദ്ധീകരിച്ച പേപ്പറിൽ പറയുന്നത് ഇത് തിരിച്ചും സംഭവിക്കാം.ട്രൈക്ലോസൻ ആൻറിബയോട്ടിക്കുകളിൽ പ്രതിരോധശക്തിയുണ്ടാകാൻ പ്രോത്സാഹിപ്പിച്ചേക്കാം.

ക്വിനോലൺ ആൻറിബയോട്ടിക്കുകൾ മനുഷ്യർക്കുള്ള മരുന്നുകളിൽ പ്രധാനിയാണ്.ട്രൈക്ലോസൻ ആന്റിമൈക്രോബിയലുകളുടെ പ്രതിരോധശേഷി കൂട്ടുമെന്നത് ഉത്കണ്ഠ ഉയർത്തുന്നതായി ഗവേഷകർ പറയുന്നു.

medicine

യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവിടങ്ങളിൽ ശുചീകരണ ഉൽപ്പന്നങ്ങളായ (കൈ, ത്വക്ക് , ശരീരം കഴുകൽ എന്നിവ)യിൽ ട്രൈക്ളോസൻ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി.യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ,ട്രൈക്ലോസൻ ആൻറിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുന്നുവെന്ന് മുന്നറിയിപ്പും നൽകി.

ഈ ഉത്പന്നങ്ങളിൽ സജീവമായ ആന്റിമൈക്രോബിയൽ ചേരുവകൾ പരിസ്ഥിതിയിൽ മാറ്റംവരുത്തുകയും ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ആവാസവ്യവസ്ഥയിൽ

കൂടുന്നതിനും കാരണമാകും. ആൻറിബയോട്ടിക് പ്രതിരോധിക്കാൻ കഴിവുള്ള മരുന്നുകളിലേക്ക് നാം പ്രയാണം ചെയ്യുകയാണ്.അതിനാൽ കൂടുതൽ പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ഏറ്റെടുക്കുന്നത് നിർണായകമാണെന്നാണ് വെബ്ബർ പറയുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: health body
    English summary

    Do You Know How Common Household Disinfectants Can Be Dangerous

    Do You Know How Common Household Disinfectants Can Be Dangerous
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more