ഓർമ്മശക്തി വേണോ ? കറിവേപ്പില ഇങ്ങിനെ......

By: Jibi Deen
Subscribe to Boldsky

കറിവേപ്പിലയെ ആളുകൾ പല വിധത്തിലാണ് കാണുന്നത് .ചിലർക്ക് അതിന്റെ രുചി ഇഷ്ട്ടമാണ് .എന്നാൽ മറ്റു ചിലർ കറികളിൽ അലങ്കരിക്കാൻ ഉപയോഗിക്കുന്നു .ചിലർ ഭക്ഷണത്തിനിടയിൽ ഇത് കടിക്കുന്നത് വെറുക്കുന്നു .കറിവേപ്പിലയെ വെറുക്കുന്നവരേ നിങ്ങൾക്ക് ഓർമ്മശക്തി കൂട്ടണമെങ്കിൽ ഇവയെ പരിഗണിക്കൂ .

ഈ ചെറിയ സസ്യത്തിന് ധാരാളം ഔഷധഗുണമുണ്ടെന്ന് നമുക്കെല്ലാം അറിയാം .അതിനാൽ നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം .. 2009 മാർച്ചിൽ ഫൈറ്റർ തെറാപ്പി ഗവേഷണത്തിൽ പ്രസിദ്ധീകരിച്ച ,എലികളുടെ മേൽ നടത്തിയ ഒരു പഠനം ഈ അത്ഭുത വസ്തുതയെ സ്ഥിരീകരിക്കുന്നു .സ്കോപോലാമിൻ ,ഡിയാസെപാം എന്നീ അംനീഷ്യയ്ക്ക്\കാരണമാകുന്ന മരുന്നുകളാണ് എലികൾക്ക് നൽകിയത് .അതിനു ശേഷം അവയ്ക്ക് 2 %, 4 %,8 % എന്ന അളവിൽ ഭക്ഷണത്തിൽ കറിവേപ്പില 30 ദിവസം നൽകി .ഇത് തലച്ചോറിലെ കോളിനെർജിക് പ്രവർത്തനവും കൊളസ്ട്രോളും കുറച്ചു .ഇത് കറിവേപ്പില കാരണമാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു .

ഭാവിയിൽ തലച്ചോറിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കറിവേപ്പില ഉപയോഗിക്കും എന്ന് വേണം കരുതാൻ .അൽഷിമേഴ്‌സ് ,ഡിമെൻറ്റിയ പോലുള്ള രോഗങ്ങക്കെതിരെ പൊരുതാൻ ഇതിനു കഴിയും .

curry leaves1

നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാൻ കഫീൻ അടങ്ങിയ പാനീയങ്ങൾ ഉപേക്ഷിച്ചു കറിവേപ്പില ചായ രാവിലെ കുടിക്കൂ .

ചേരുവകൾ

കറിവേപ്പില - 1 പിടി

വെള്ളം - 2 കപ്പ്

ശർക്കര - ആവശ്യത്തിന്

ജീരകം - ഒരു നുള്ള്

ഇഞ്ചി - ഒരു ചെറിയ കഷണം

ഇന്തുപ്പ് - ഒരു നുള്ള്

രീതി

leaves 2

1 ജീരകം ഒന്ന് വറുത്തു പൊടിക്കുക

2 . ഒരു പാനിൽ രണ്ടു കപ്പ് വെള്ളവും കറിവേപ്പിലയും ഇട്ട് തിളപ്പിക്കുക 3 ശർക്കര ചേർക്കുക

4 വെള്ളം നന്നായി തിളച്ചു 5 മിനിറ്റ് കഴിഞ്ഞ ശേഷം സ്റ്റവ് അണയ്ക്കുക

5 കപ്പിലേക്ക് ഒഴിക്കുക

6 ഇന്തുപ്പ് ചേർക്കുക

7 ജീരകം വിതറുക

8 ചൂടോടു കൂടി കുടിക്കുക .

leaves3

നിങ്ങൾക്ക് ശർക്കരയുടെയോ ,ഇഞ്ചിയുടെയോ ,ജീരകത്തിന്റെയോ രുചി ഇഷ്ടമല്ലെങ്കിൽ കറിവേപ്പില മാത്രം വച്ച് ചായ ഉണ്ടാക്കുക .അതു നിങ്ങൾക്ക് അവിസ്മരണീയമായ ഒന്നായിരിക്കും ..

Read more about: health, body
English summary

Curry Leaves For Sharper Memory

Curry Leaves For Sharper Memory, read more to know about
Story first published: Monday, July 10, 2017, 18:54 [IST]
Subscribe Newsletter