For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യും കാലും തണുത്തിരിയ്ക്കുന്നുവോ, സൂക്ഷിയ്ക്കണം

കയ്യും കാലും തണുത്തിരിയ്ക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

|

ചിലരുടെ കയ്യും കാലും എപ്പോഴും തണുത്തിരിയ്ക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഇതിന് സാധാരണ കോള്‍ഡ് ഫീറ്റ് എന്ന പദം ഉപയോഗിയ്ക്കുന്നു.

കയ്യും കാലും തണുത്തിരിയ്ക്കുന്നത് ചിലരുടെ ശാരീരികപ്രകൃതമാകാം. എന്നാല്‍ എപ്പോഴും ഇത് ഈ രീതിയില്‍ തള്ളിക്കളയാനുമാവില്ല. പല ഗുരുരര രോഗങ്ങളുടേയും ലക്ഷണമാണിത്.

കയ്യും കാലും തണുത്തിരിയ്ക്കുന്നതിിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

കാതുകുത്തിന് പുറകിലെ ആരോഗ്യരഹസ്യംകാതുകുത്തിന് പുറകിലെ ആരോഗ്യരഹസ്യം

ലൂപസ്

ലൂപസ്

ലൂപസ് എന്നൊരു രോഗമുണ്ട്. രക്തധമനികള്‍ തന്നെ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗം. രക്തപ്രവാഹം ഇല്ലാതാകുമ്പോള്‍ കൈ കാലുകള്‍ തണുക്കും.

റെനോഡ്‌സ് ഫിനോമെനന്‍

റെനോഡ്‌സ് ഫിനോമെനന്‍

റെനോഡ്‌സ് ഫിനോമെനന്‍ എന്നൊരു അവസ്ഥയുണ്ട്. സ്‌ട്രെസ് വരുമ്പോള്‍ കയ്യും കാലും തണുക്കും. സ്‌ട്രെസിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയമാണിത്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ലക്ഷണം കൂടിയാണ് കൈകാലുകള്‍ തണുക്കുന്ന അവസ്ഥ. ഓക്‌സിജനും ഭക്ഷണവും ഊര്‍ജമാക്കി മാറ്റുന്നതില്‍ തൈറോയ്ഡ് ഗ്ലാന്റുകള്‍ പരാജയപ്പെടുന്നു. അതായത് ഹൈപ്പോതൈറോയ്ഡ്.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാതിരിയ്ക്കുമ്പോഴും ഇത്തരം അവസ്ഥയുണ്ടാകാം. ഹൃദയത്തിന്റെ പമ്പിംഗ് ശരിയല്ലാത്തത്, രക്തക്കുഴലുകളില്‍ തടസം, കൂടിയ കൊളസ്‌ട്രോള്‍ ഇവയെല്ലാ കാരണങ്ങളാണ്.

ലോ ബിപി

ലോ ബിപി

ലോ ബിപി കൈകാലുകള്‍ തണുത്തിരിയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

അനീമിയ

അനീമിയ

അനീമിയയുള്ളവരിലും കൈകാലുകൡ തണുപ്പനുഭവപ്പെടുന്നതു സാധാരണയാണ്. ഈ പ്രശ്‌നം ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം കുറയ്ക്കും. ഇതുമൂലം രക്തപ്രവാഹം കുറയും

ചില മരുന്നുകള്‍

ചില മരുന്നുകള്‍

ചില മരുന്നുകള്‍ കൈകാലുകളിലെ തണുപ്പിനുള്ള ഒരു പ്രധാന കാരണമാണ്. ക്യാന്‍സര്‍, മൈഗ്രേന്‍ മരുന്നുകള്‍, മൂക്കിലൊഴിയ്ക്കുന്ന മരുന്നുകള്‍ എന്നിവ പ്രധാനമായും.

പുകവലി

പുകവലി

പുകവലി കൈകാലുകള്‍ തണുക്കാനുള്ള ഒരു കാരണമാണ്. ഇത് രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് കാരണം.

Read more about: health body
English summary

Warning Reasons Why You Have Cold Feet And Hands

Here are some of the reasons why you have cold feed and hands, read more to know about,
Story first published: Friday, October 21, 2016, 13:34 [IST]
X
Desktop Bottom Promotion