Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സെക്സ് സ്ത്രീയ്ക്കു ഭീതിയുണ്ടാക്കും വജൈനിസ്മസ്
പല സ്ത്രീകള്‍ക്കും സെക്സ് വേദനാജനകമാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വജൈനിസ്മസ് എന്ന അവസ്ഥ.
പല സ്ത്രീകള്‍ക്കും സെക്സ് വേദനാജനകമാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വജൈനിസ്മസ് എന്ന അവസ്ഥ. സ്ത്രീകളിലെ സൈക്കോളജിക്കല്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന് എന്ന് വജൈനിസ്മസിനെ വിശേഷിപ്പിയ്ക്കാം.
സെക്സ് സമയത്ത് വജൈനയിലെ മസിലുകള്‍ ചുരുങ്ങുന്നതും ഇതുവഴി സെക്സ് വേദനിപ്പിയ്ക്കുന്നതുമായ ഒരു അവസ്ഥയാണിത്. ഇതെക്കുറിച്ചു കൂടുതലറിയൂ,
വജൈനിസ്മസ് ഉള്ളവര്‍ക്കു സെക്സ മാത്രമല്ല, ബുദ്ധിമുട്ടാകുന്നത്. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയൂ, വരണ്ട യോനി സെക്സിനു തടസമോ, പരിഹാരമുണ്ട്

ടാമ്പൂണുകള്‍
ആര്‍ത്തവസമയത്ത് ഉപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ യോനിയ്ക്കുള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ പോലും വജൈനിസ്മസ് ഉള്ളവര്‍ക്ക് ഏറെ വേദനയനുഭവപ്പെടും.

ലൈംഗികബന്ധത്തെ പേടിയോടെ
പല സ്ത്രീകളും ലൈംഗികബന്ധത്തെ പേടിയോടെ കാണുന്ന അവസ്ഥയാണിത്. വിവാഹശേഷം സെക്സിനു തയ്യാറാകാത്ത പല സ്ത്രീകളിലുമുള്ള അവസ്ഥയാണ് വജൈനിസ്മസ്.

മസിലുകള്‍
ഇത്തരം അവസ്ഥയെങ്കില്‍ സെക്സിലേല്പ്പെട്ടാല് തന്നെ മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ട് സെക്സ ്ഏറെ വേദനിപ്പിയ്ക്കുന്ന ഒരു അനുഭവമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ സെക്സില്‍ നിന്നും മാറി നില്ക്കാന് ശ്രമിയ്ക്കുകയും ചെയ്യും.

സെക്സ് സംബന്ധമായ ദുരനുഭവങ്ങള്‍
ഇത് കൂടുതലായും ശാരീരികപ്രശ്നമെന്നതിനേക്കാള് മാനസിക പ്രശ്നമാണ്. മുന്പുണ്ടായിട്ടുള്ള സെക്സ് സംബന്ധമായ ദുരനുഭവങ്ങള്‍ ഇതിനൊരു കാരണമാകാം. ഉദ്ധാരണക്കുറവിന് കാണാക്കാരണങ്ങള്‍

വജൈനിമസ്
വജൈനിമസ് ഉള്ള സ്ത്രീകള്‍ യോനീഭാഗത്തെ പരിശോധനകള്‍ക്കു പോലും ഭയക്കുന്ന അവസ്ഥയാണുള്ളത്.

സ്ത്രീകള്‍ക്ക്
ചില സ്ത്രീകള്‍ക്ക് ഏതു സാഹചര്യത്തിലും ഈ അവസ്ഥയുണ്ടാകും. ചിലര്‍ക്കാകട്ടെ, ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രവും.

കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി
കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി, ലോക്കല്‍ അനസ്തേഷ്യ നല്കുന്ന ജെല്ലുകള്‍ തുടങ്ങിയവയെല്ലാം ഇതിന് പരിഹാരവഴികളാണ്.

കെഗല് വ്യായാമങ്ങളും
ഈ അവസ്ഥയ്ക്ക് പെല്‍വിക് ഭാഗത്തെ മസിലുകളെ സഹായിക്കുന്ന കെഗല് വ്യായാമങ്ങളും പരിഹാരമാണ്. ദിവസവും 20 കെഗെല്സെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.



Click it and Unblock the Notifications
