Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൂന്ന് ദിവസം മതി, കുടവയര്‍ ആലിലവയറാകാന്
വയര്‍ കുറയ്ക്കാന്‍ എന്ത് പരീക്ഷണത്തിനും ഇറങ്ങുന്നവരാണ് നമ്മള് മലയാളികള്‍. അതിപ്പോ അനാരോഗ്യമായാലും ആരോഗ്യകരമായാലും വയര്‍ കുറഞ്ഞാല്‍ മതി എന്നത് തന്നെ കാര്യം. വയര്‍ കുറച്ച് സുന്ദരനും സുന്ദരിയും ആയി മാറുക എന്നത് മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. ഫിറ്റാവാം ഈ വ്യായാമങ്ങളിലൂടെ
അതുകൊണ്ട് തന്നെ നമ്മുടെ തിരക്കുള്ള ജീവിതത്തില്‍ വെറും മൂന്ന് ദിവസം ഇതിനായി നീക്കി വെച്ചാല്‍ കുടവയറെന്ന പ്രശ്നത്തെ നമുക്ക് തുരത്താവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍ താഴെ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണം
ബീന്‍സ്, ആപ്പിള്‍, വാള്‍നട്ട്, ഇഞ്ചി, ഓട്സ്, ഗ്രീന്‍ ടീ എന്നീ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയറിനെ കുറയ്ക്കുന്നു. മാത്രമല്ല ഇവ ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയാണ് ഇവ കൊഴുപ്പ് കുറയ്ക്കുന്നത്.

വ്യായാമം പ്രധാനം
എത്രയൊക്കെ മടി പിടിച്ചാലും രാവിലെ അഞ്ച് മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെയ്ക്കുക. പ്രത്യേകിച്ച് ഓട്ടം, സൈക്ലിംഗ് തുടങ്ങിയവ. ഇതെല്ലാം വയറിന്റെ കാര്യത്തില്‍ തീരുമാനമാക്കും.

കാര്‍ഡിയോ വ്യായാമം
ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ച് അതുവഴി ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുകയും ചെയ്യുന്ന വ്യായാമത്തിന് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയും. നീന്തല്‍, സ്റ്റെയര്‍കേസ് കയറല്‍ തുടങ്ങിയവ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

ഭാരദ്വേഹനം
പ്രായം കൂടുന്തോറും ശാരീരിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കുറയുന്നു. അതുകൊണ്ട് ഭാരദ്വോഹനം പോലുള്ള കാര്യങ്ങള്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഇത് വയറു കുറയ്ക്കുകയും ശരീരം ഫിറ്റാക്കുകയും ചെയ്യുന്നു.

പ്രഭാത ഭക്ഷണം പ്രധാനം
പ്രഭാത ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം. മാത്രമല്ല തടി കൂടും വയറു ചാടും എന്ന് പറഞ്ഞ് കഴിയ്്ക്കാതിരിയ്ക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. എന്നാല്‍ പ്രഭാത ഭക്ഷണം കഴിച്ചാല്‍ മറ്റു ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും പ്രശ്നമില്ല.

ഉറങ്ങുക
ഉറങ്ങുന്ന കാര്യത്തിലും യാതൊരു തരത്തിലുള്ള പിശുക്കം കാണിക്കേണ്ട ആവശ്യമില്ല. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ വിശപ്പുണ്ടാകുന്ന അമിനോ ആസിഡായ ഗെര്‍ലിന്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇത് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിയ്ക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നു.

പെഡോ മീറ്ററിന്റെ ഗുണം
നമ്മള് നടക്കുന്ന ദൂരം പെഡോമീറ്ററില് അടയാശപ്പെടുത്താം. ഓരോ ദിവസവും ഇത്തരത്തില്‍ നടത്തത്തിന്റെ ദൂരം വര്‍ദ്ധിപ്പിക്കാം.

നടക്കുന്നത്
ദിവസവും അരമണിക്കൂറെങ്കിലും നടക്കുക. ഇത് കുടവയറിനെ ഇല്ലാതാക്കുന്നു എന്നത് യാഥാര്‍ത്ഥ്യം.

ഭക്ഷണം കഴിയ്ക്കുന്നത്
ദിവസവും കൃത്യമായ ഇടവേളകളില്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണം കഴിയ്ക്കുക. മൂന്ന് നേരം കഴിയ്ക്കുന്ന ഭക്ഷണം അതേ അളവില്‍ ചെറിയ അളവില്‍ ആറ് നേരമായി കഴിയ്ക്കുക. ഭക്ഷണത്തില്‍ കൃത്യമായ സമയക്രമം പാലിയ്ക്കുക.

പച്ചക്കറികളും പഴങ്ങളും
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസം പത്ത് തവണയെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണം. ഇത് വയറിലെ കൊഴുപ്പ് കുറച്ച് വയറു ചുരുങ്ങാന്‍ കാരണമാകും.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ശരീരത്തിന് ഒട്ടും ഗുണകരമല്ലാത്ത കലോറി മാത്രം അടങ്ങിയ ഭക്ഷണങ്ങളായിരിക്കും പലതും. ഇവ ഒഴിവാക്കിയാല്‍ തന്നെ കുടവയറെന്ന ശല്യം ഇല്ലാതാവുന്നു.

മദ്യപാനം ഒഴിവാക്കുക
മദ്യപാനവും വലിയ പ്രശ്നമാണ് പലപ്പോഴും സൃഷ്ടിയ്ക്കുന്നത്. കൊഴുപ്പിനെ അകറ്റി ശരീരം ഫിറ്റാക്കണമെന്നാഗ്രഹിക്കുന്നവര് മദ്യപാനത്തെ ഒഴിവാക്കുക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
ഭക്ഷണം തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്. എന്നാല്‍ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.

നാരുകള്‍ കൂടുതല്‍
ഒരു ദിവസം 20 ഗ്രാം നാരുകളെങ്കിലും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ചുവന്ന അരി, ഗോതമ്പ്, ഓട്സ്, തുടങ്ങിയവയെല്ലാം ശീലമാക്കുക.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുക. ഇത് പേശികളിലേക്കുള്ള രക്തമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പിനെ ശരീരത്തിലേക്കാവശ്യമുള്ള ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു.

അഷ്ടാംഗ യോഗ
അഷ്ടാംഗ യോഗയും ശീലമാക്കും. മറ്റേത് വ്യായാമത്തേക്കാളും ശാരീരിക ക്ഷമതയും ഊര്‍ജ്ജവും നല്‍കുന്നതാണ് അഷ്ടാംഗ യോഗ.

സുഗന്ധവ്യഞ്ജനങ്ങള്‍
ഭക്ഷണത്തില്‍ ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തുക. ഇതില്‍ തന്നെ കറുവപ്പട്ട, കുരുമുളക്, ജീരകം എന്നിവയെല്ലാം വയറു കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കുന്നവയാണ്.

കൊഴുപ്പു കുറഞ്ഞ പാല്
പാല് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നതാണെന്ന് നിര്‍വ്വചിക്കാന്‍ കഴിയില്ല. കൊഴുപ്പ് നീക്കിയ പാല്, കൊഴുപ്പില്ലാത്ത തൈര് എന്നിവയൊക്കെ കഴിയ്ക്കാം. ഇത് ശരീരത്തിലേയും കൊഴുപ്പിനെ നിയന്ത്രിക്കുന്നു.

ഭക്ഷണ സമയം
ഭക്ഷണത്തിന് കൃത്യമായ സമയം കണ്ടെത്തുക. പ്രത്യേകിച്ച് അര്‍ദ്ധ രാത്രി ഭക്ഷണം കഴിയ്ക്കുന്നത് ഭക്ഷണത്തിന്റേയും അതിലടങ്ങിയിട്ടുള്ള കലോറിയുടേയും അളവുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കും. ഇതാണ് പലപ്പോഴും കുടവയറിന് കാരണം.



Click it and Unblock the Notifications
