Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
എങ്ങനെയൊക്കെ വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. വ്യായാമം ചെയ്യുന്നതു കൊണ്ടായില്ല, അത് വേണ്ട രീതിയില്‍ ചെയ്താലേ ഗുണം ലഭിക്കൂ.
വ്യായാമം ചെയ്തിട്ട് അതിന്റെ പിന്നാലെ ശ്വാസം വിടാന്‍ പോലുമാകാതെ ഭക്ഷണം കഴിച്ചാലോ. പിന്നെ വ്യായാമത്തെ പഴി ചാരിയിട്ട് കാര്യമുണ്ടോ?

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
ശരിയായ രീതിയിലുള്ള ഭക്ഷണക്രമം വണ്ണം കുറയാന്‍ വളരെ അത്യാവശ്യമാണ്. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലരിലും പലതരത്തിലാണ്. നിങ്ങളുടെ ദിനചര്യയും ചെയ്യുന്ന ജോലിയും പ്രവൃത്തികളും അനുസരിച്ചാണ് ഏതു തരം ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍. ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ഒരാള്‍ ബാക്കി സമയം മുഴുവന്‍ വെറുതേയിരിക്കുകയും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ വണ്ണം കുറയില്ല. നിങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഏതൊക്കെയെന്ന് മനസിലാക്കാന്‍ ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
ഭക്ഷണക്രമത്തോടും വ്യായാമത്തോടും പലരുടേയും ശരീരം പല തരത്തിലായിരിക്കും പ്രതികരിക്കുക. വ്യായാമം തുടങ്ങി ഉടനെത്തന്നെ തടി കുറയണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലരില്‍ നാലുദിവസം കൊണ്ട് വ്യത്യാസം കാണാം. ചിലര്‍ രണ്ടാഴ്ച കഴിഞ്ഞാലും അല്പം പോലും കുറഞ്ഞില്ലെന്നും വരാം. അതുകൊണ്ട് നമ്മുടെ ശരീരം വ്യായാമത്തോട് പ്രതികരികരിക്കുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
ഒരേ രിതിയിലുള്ള വ്യായാമം പതിവായി ചെയ്താല്‍ ശരീരം അതുമായി ഇഴുകിച്ചേരും. അപ്പോള്‍ വ്യായാമം കൊണ്ട് വിചാരിച്ച പ്രയോജനം കിട്ടിയെന്ന് വരില്ല. വ്യത്യസ്തരീതികളിലുള്ള വ്യായാമം മാറിമാറി ചെയ്യണം. പതിയെപ്പതിയെ കൂടുതല്‍ കഠിനമായ വ്യായാമരീതികള്‍ അവലംബിക്കണം.

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
വ്യായാമം ചെയ്യുമ്പോള്‍ കാര്‍ഡിയോ, വെയിറ്റ് വ്യായാമങ്ങള്‍ കൂടിക്കലര്‍ത്തി വേണം ചെയ്യാന്‍. വണ്ണം കുറയുകയാണ് പ്രധാന ഉദ്ദേശ്യമെങ്കില്‍ ട്രെഡ്മില്, വാക്കര്‍,സ്റ്റെപ്പുകള്‍ കയറിയിറങ്ങുക, സൈക്കിള്‍ ചവിട്ടുക, ജോഗിങ്ങ് തുടങ്ങിയവ വണ്ണം കുറയാന്‍ സഹായിക്കുന്ന പ്രധാന വ്യായാമങ്ങളാണ്. ഭാരമുയര്‍ത്തി ചെയ്യുന്ന വ്യായാമങ്ങള്‍ പ്രധാനമായും മസിലുകള്‍ ബലപ്പെടുത്താന്‍ വേണ്ടിയാണ്.

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
ഹോര്‍മോണ്‍ വ്യതിയാനവും വണ്ണം കുറയാതിരിക്കാനുള്ള ഒരു പ്രധാന കാരണമാണ്. തൈറോയ്ഡ് പ്രശ്നങ്ങളുളളവര്‍ പൊതുവേ വണ്ണം വയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാന്‍ വ്യായാമം ചെയ്താലും കാര്യമായ വ്യത്യാസങ്ങളുണ്ടാകാറില്ല. ഡോക്ടറുടെ ഉപദേശം തേടുകയാണ് ഇതിനുള്ള പ്രതിവിധി.

വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ....
വ്യായാമം സ്ഥിരമായി ചെയ്യുകയും വേണം. വല്ലപ്പോഴും ചെയ്ത് തടി കുറയുന്നില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല.



Click it and Unblock the Notifications