Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഉറക്കമില്ലായ്മയ്ക്ക് നിമിഷനേരം കൊണ്ട് പരിഹാരം
ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് ആലോചിക്കുന്നത് വളരെ ഭീകരമായ അവസ്ഥയാണ്. കാരണം പലപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കിലും ഉറക്കം ഇല്ലാതായാല്‍ മാനസിക നില വരെ തെറ്റുന്നവരെ നമുക്കറിയാം. ഒന്നുറങ്ങാന്‍ ആഗ്രഹിച്ച് കിടക്കുമ്പോള്‍ അതിനെ തടയിടുന്ന ചില ശീലങ്ങള്‍ ഉണ്ട്. ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
പലപ്പോഴും മാനസിക സമ്മര്‍ദ്ദവും ആരോഗ്യപ്രശ്നങ്ങളും എല്ലാമാണ് ഉറക്കം നഷ്ടപ്പെടുത്തുന്നത്. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നതാണ്. എന്നാല്‍ ഉറക്കത്തെ ഇല്ലാതാക്കുന്നതില്‍ നിന്ന് എങ്ങനെ ഉറക്കത്തിലേക്ക് പോകാം എന്ന് നോക്കാം. അതിനായി ചില എളുപ്പവഴികള്‍. തടി കൂടുന്നതിന്റെ കാരണം ഇതായിരുന്നു....

നാവിലാണ് വിദ്യ മുഴുവന്‍
ഉറക്കം ഒരു അവസ്ഥയാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് കാരണം. എന്നാല്‍ നാവിന്റെ ചില കളികളിലൂടെ നമുക്ക് ഉറക്കം വരുത്താം, എങ്ങനെയെന്ന് നോക്കാം.

ശ്വസനം തന്നെ പ്രധാനം
ശ്വസനത്തിലൂടെയാണ് പലപ്പോഴും ഉറക്കത്തിന്റെ ആഴം അളക്കാന്‍ കഴിയുന്നത്. ഇനി പറയുന്ന അഞ്ച് ഘട്ടങ്ങള്‍ അതിനു നിങ്ങളെ സഹായിക്കും.

സ്റ്റെപ് 1
ആദ്യഘട്ടത്തില്‍ നാവ് മുന്നിലെ പല്ലിനോട് ചേര്‍ന്ന് മുട്ടിച്ചു വെയ്ക്കുക. അല്പസമയം നാവ് അങ്ങിനെ തന്നെ പിടിച്ച് നില്ക്കുക.

സ്റ്റെപ് 2
ഇത്തരത്തില്‍ ചെയതതിനു ശേഷം നിശ്വാസവായു ശക്തിയായി പുറത്തേക്ക വിടുക.

സ്റ്റെപ് 3
ശേഷം വായ് നല്ലതു പോലെ അടച്ചു പിടിയ്ക്കുക. പുറത്തേക്ക് ശബ്ദം കേള്‍ക്കാത്ത രീതിയില്‍ മൂക്കിലൂടെ തന്നെ ശ്വസിക്കുക. അപ്പോഴും നാവ് പല്ലിനോട് തൊട്ട് തന്നെയായിരിക്കണം. എട്ട് സെകക്ന്റ് നേരം ഇത്തരത്തില്‍ ചെയ്യണം.

സ്റ്റെപ് 4
ഇത്തരത്തില്‍ നാല് തവണ ശ്വാസോച്ഛ്വാസം ചെയ്യണം. ഇങ്ങനെയെങ്കില്‍ ഒരു തവണ പൂര്‍ത്തിയാകും.

സ്റ്റെപ് 5
ഇത് വീണ്ടും മൂന്ന് തവണ കൂടി അതേ രീതിയില്‍ ചെയ്യണം. അപ്പോഴേക്കും ഉറക്കം വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും ഉറക്കമില്ലായ്മയും എല്ലാം പരിഹരിയ്ക്കാന്‍ ഈ വഴിയിലൂടെ കഴിയും എന്ന് നിശ്ചയമായും പറയാം.



Click it and Unblock the Notifications
