Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വയറിന്റെ ഷേപ്പിനായി അത്രയൊന്നും കഷ്ടപ്പെടേണ്ട
മനോഹരമായ ഷേപ്പുള്ള വയറാണ് ഓരോരുത്തരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും വിചാരിക്കുന്നതിന് വിപരീതമായാണ് വയറിന്റെ ഘടന. ഇതിന് ആരേയും പഴിച്ചിട്ട് കാര്യമില്ല. കാരണം ഇതിന്റഎ ഉത്തരവാദികള്‍ നമ്മള് തന്നെയായിരിക്കും എന്നതാണ് കാര്യം. മനോഹരമായ വയറായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വയറിന്റെ ഭംഗി കുറയും. പലപ്പോഴും അത് കുടവയര്‍ എന്ന അവസ്ഥയിലേക്കും നമ്മളെ എത്തിക്കും. എന്നാല്‍ ഇതെല്ലാം മാറ്റി ആലിലവയര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ നമ്മുടെ ജീവിത രീതിയിലും ഡയറ്റിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതിനു നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. കുടവയറിനെ നിലയ്ക്കു നിര്‍ത്തും ജ്യൂസ്

വ്യായാമം
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. വേഗത്തിലുള്ള ചാട്ടം, ഓട്ടം എന്നിവയെല്ലാം വയറിന്റെ ഭംഗി നിലനിര്‍ത്തും.

വെയ്റ്റ് ട്രെയിനിങ്
സ്ക്വാട്സ്, ഡെഡ്ലിഫ്റ്റ്സ് തുടങ്ങിയ വ്യായാമ മുറകള്‍ കാലിനും ഉദരത്തിനും ഗുണം ചെയ്യും. ഇതൊടൊപ്പം ക്രഞ്ചസ്സും ചെയ്യുന്നത് നല്ലതാണ്. കുടവയര്‍ ക്ഷണിച്ചു വരുത്തും ശീലങ്ങള്‍

ജങ്ക്ഫുഡുകള്‍ ഉപേക്ഷിക്കുക
ജങ്ക്ഫുഡുകള്‍ ഉപേക്ഷിക്കുകയാണ് ആദ്യപടി. ഇത് ആരോഗ്യത്തോടൊപ്പം ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു. അഴകൊത്ത വയറിന് നമുക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. കാരണം ഇതിലെ ഉയര്‍ന്ന കലോറിയും സോഡിയവും കുടവയറിനെ ക്ഷണിച്ചു വരുത്തുന്നു.

പോഷകമൂല്യമുള്ള ഭക്ഷണം
സൂപ്പര്‍ഫുഡുകള്‍ എന്നറിയപ്പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഓട്സ്, സാല്മണ്മത്സ്യം, എന്നിവ പ്രോട്ടീന്‍ ധാരാളമുള്ള കൊഴുപ്പില്ലാത്ത ആഹാരമാണ്.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. മാത്രമല്ല നിര്‍ജ്ജലീകരണം തടയാനും വെള്ളം കുടി സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

