Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കേട്ട് പഴകിയ ശീലമല്ല, ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി
തടിയും വയറും വലിയ പ്രശ്നമായിക്കൊണ്ടിരിയ്ക്കുന്ന ഒരു കാലത്താണ് നമ്മള് ജീവിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ എന്ത് ചെയ്യണമെന്നതായിരിക്കും പലരുടേയും ചോദ്യം. നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചും ഭക്ഷണത്തില്‍ ക്രമീകരണം കൊണ്ടു വന്നും ജിമ്മില്‍ പോയിയും വ്യായാമം ചെയ്തും എല്ലാം എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാല്‍ മതി എന്ന് ചിന്തിയ്ക്കുന്നവരാണ് നമ്മളോരോരുത്തരും. പാചകം ചെയ്താല്‍ വിഷം ചീറ്റുന്ന ഭക്ഷണങ്ങള്‍
എന്നാല്‍ ഇതെല്ലാം സ്ഥിരമായി ചെയ്ത് കൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് പലപ്പോഴും നമ്മളെ നിരുത്സാഹപ്പെടുത്തുന്നതും. പക്ഷേ എന്തെങ്കിലും ചെയ്ത് തുടങ്ങിയാല്‍ അതിന് ഉടന്‍ തന്നെ ഫലം ലഭിക്കണമെന്നും ഉടന്‍ തന്നെ തടിയും വയറും കുറയണമെന്നുമെല്ലാം വാശിപിടിച്ചാല്‍ അത് നടക്കുന്ന കാര്യമല്ല. ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്
അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുന്നത് മാത്രമല്ല അത് തന്നെ കുറച്ച് നാള് ഫോളോ ചെയ്യുന്നതും നല്ല കാര്യമാണ് എന്നത് നമ്മളാഗ്രഹിക്കുന്ന ഫലമുണ്ടാക്കും. ഇനി താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്ത് നോക്കൂ. ഫലം ഉണ്ടാവുന്നത് കാണാം.

സ്നാക്സ് കൊതി ഉപേക്ഷിക്കാം
തടി കുറയ്ക്കണമെന്ന് തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ സ്നാക്സ് എനന ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതിരിയ്ക്കുന്നതാണ് നല്ലത്. കൂടുതല്‍ നാരങ്ങാ വെള്ളം, ഫ്രൂട്ട് സാലഡ് എന്നിവയ്ക്കൊക്കെ നിയന്ത്രണം വെയ്ക്കുക.

വെള്ളം കുടിച്ച് കൊണ്ട് ആരംഭിയ്ക്കാം
വെള്ളം കുടിച്ചു കൊണ്ട് ഇനി ഒരു ദിവസം ആരംഭിയ്ക്കാം. വെള്ളം കുടിച്ചു കൊണ്ട് ആരംഭിയ്ക്കുക മാത്രമല്ല അവസാനിപ്പിക്കുകയും ചെയ്യുക.

ഫാസ്റ്റ്ഫുഡിന് റെസ്റ്റ്
ഫാസ്റ്റ്ഫുഡെന്ന വില്ലനെ പൂര്‍ണമായും അങ്ങോട്ട് ഒഴിവാക്കുക. പ്രത്യേകിച്ച് പിസയും കാന്‍ഡ് ഫുഡ്, ഫ്രൈഡ് ഫുഡ് എന്നീ മഹാന്മാരെ.

പച്ചക്കറിയാവാം
പച്ചക്കറി കഴിയ്ക്കുന്നത് നല്ലതാണ്. പച്ചയ്ക്ക് കഴിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പകുതി വേവിച്ച് കഴിയ്ക്കാം.

നടത്തം തുടര്‍ന്നോളൂ
നടത്തം നിര്‍ത്തേണ്ട ദിവസവും 15 മിനിട്ടെങ്കിലും നടക്കുന്നത് നല്ലതാണ്. ആരോഗ്യത്തിനും ശരീരത്തിനും.

ആവശ്യമുള്ളത്രയും കഴിയ്ക്കരുത്
ഭക്ഷണ കാര്യത്തില്‍ അല്പം നിയന്ത്രണം വെയ്ക്കുക. നിങ്ങള്ക്കാവശ്യമുള്ളത്രയും കഴിയ്ക്കണ്ട. വിശക്കുന്നുണ്ടെങ്കില്‍ മൂന്ന് നാല് തവണയായി അല്പാല്പം കഴിയ്ക്കുക.

ഭക്ഷണശേഷം വെള്ളം വേണ്ട
ഭക്ഷണ ശേഷം വെള്ളം കഴിയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് നിര്‍ത്താം. കാരണം അത് നിങ്ങളെ തടിപ്പിക്കുകയേ ചെയ്യുകയുള്ളൂ.

പാലും സൂപ്പും ധാരാളം
പാലും സൂപ്പും ധാരാളം കഴിയ്ക്കാന്‍ ശ്രമിക്കുക, ഇത് ദ്രവരൂപത്തിലുള്ളതായതിനാല് തടിയ്ക്കുമെന്ന പേടി വേണ്ട, മാത്രമല്ല ഇതിലെല്ലാം ധാരാളം പ്രോട്ടീന്‍ ഉണ്ട് എന്നതാണ് സത്യം.

കാപ്പി കുടിയ്ക്കാതിരിക്കാം
കാപ്പിയാണ് എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്ന്. കാപ്പി കുടിയ്ക്കുന്നത പരമാവധി ഒഴിവാക്കുക. കാപ്പി മാത്രമല്ല സോഫറ്റ്ഡ്രിങ്ക്സും മദ്യവും.

അത്താഴത്തിന് സമയം
രാത്രി എട്ട് മണിയ്ക്ക് ശേഷം ഭക്ഷണം കഴിയ്ക്കാതിരിക്കുക. അമിതവിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അല്പം പാലോ ഒരു കഷ്ണം പഴമോ കഴിച്ച് വിശപ്പടക്കാം.



Click it and Unblock the Notifications
