Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സാധാരണ ചീരയേക്കാള്‍ കേമന്‍ വെള്ളച്ചീര
ഇലക്കറികളില്‍ മുന്പന് ചീരയാണെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യത്തിനും അഴകിനും ചീര ഒരു പോലെ ഗുണകരമാണ്. എന്നാല്‍ ചീരയില്‍ തന്നെ നിരവധി വ്യത്യസ്തമാര്‍ന്ന ചീരകള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചുവന്ന ചീരയും, വെള്ളച്ചീരയും, സാമ്പാര്‍ ചീരയും തുടങ്ങി നിരവധി പേരുകളിലാണ് ചീരകള്‍ ഉള്ളത്. പുരുഷന്മാര് ദിവസവും കാബേജ് കഴിച്ചാല്‍
എന്നാല്‍ ഇവയില്‍ ഏതാണ് കേമം എന്നത് പലര്‍ക്കും സംശയമാണ്. എല്ലാം ഒന്നിനൊന്ന് നെച്ചമെങ്കിലും വെള്ളച്ചീര ഒരു പൊടിയ്ക്ക് മുന്നില്‍ തന്നെയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മറ്റ് ചീരകളില്‍ നിന്ന് വെള്ളച്ചീരയെ വ്യത്യസ്തമാക്കുന്നത് എന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ വെള്ളച്ചീര മുന്നില്‍ തന്നെയാണ്. മൂന്ന് തരത്തിലുള്ള ഫാറ്റി ആസിഡില്‍ നിന്നും വേര്‍തിരിച്ചെടുത്ത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെള്ളച്ചീരയ്ക്ക് കഴിയും.

അനീമിയയ്ക്ക് ബെസ്റ്റ് ചികിത്സ
അനീമിയ അഥവാ വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരത്തിന്റെ കാര്യത്തില്‍ മുന്നിലാണ് വെള്ളച്ചീര. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

മലബന്ധം ചെറുക്കുന്നു
മലബന്ധം മൂലം കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ വെള്ളച്ചീരയുടെ ഉപയോഗത്തിലൂടെ കഴിയും. ഇത് ദഹനം കൃത്യമാക്കുകയും മലബന്ധം എന്ന പ്രശ്നത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹത്തിന് മരുന്ന്
പ്രമേഹത്തിന് മരുന്ന് കഴിച്ച് ക്ഷീണിച്ചവര്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വെള്ളച്ചീര. ഇത് കഴിയ്ക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല വെള്ളച്ചീര. ഇതിലടങ്ങിയിട്ടുള്ള കരോട്ടിന്‍ ഗ്ലൂട്ടാത്തിയോന് എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി
ഇന്നത്തെ കാലത്ത് ഓരോരുത്തരുടേയും രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്ന സമയമാണ്. എന്നാല്‍ ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ വെള്ളച്ചീര സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം
ഇന്നത്തെ കാലത്തെ ആഹാരരീതിയും ജീവിതശൈലിയും അകാല വാര്‍ദ്ധക്യത്തെ നമ്മുടെ കൈ പിടിച്ച് കയറ്റിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ വെള്ളച്ചീരയുടെ ഉപയോഗത്തിലൂടെ കഴിയുന്നു.



Click it and Unblock the Notifications
