Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൊഴുപ്പ് കുറയ്ക്കും ഇഞ്ചിയും നാരങ്ങയും
അമിത വണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഇതെങ്ങനെയെങ്കിലും ഒന്ന് കുറഞ്ഞാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ തടിയും വയറും കുറയ്ക്കാന്‍ എന്ത് റിസ്കെടുക്കാനും പലരും തയ്യാറാവും. ആത്മവിശ്വാസവും മാനസികാരോഗ്യവും ശാരീരികാരോഗ്യവും വരെ ഇല്ലാതാക്കാന്‍ അമിതവണ്ണത്തിന് കഴിയും. കിടപ്പറയില്‍ പുരുഷന് കരുത്തേകും ഭക്ഷണം
പലപ്പോഴും പൊതുസമൂഹങ്ങളില്‍ ഇറങ്ങി നടക്കുന്നതില്‍ നിന്നു പോലും നമ്മളെ വിലക്കുന്നത് അമിതവണ്ണവും മറ്റുള്ളവരുടെ പരിഹാസവും ആവും. എന്നാല്‍ ഇനി ഇത്തരത്തിലൊരു പ്രശ്നങ്ങളും നിങ്ങള്‍ അഭിമുഖീകരിയ്ക്കേണ്ടി വരില്ല. കാരണം ഇഞ്ചിയും നാരങ്ങയും അമിതവണ്ണത്തേയും ശരീരത്തിലെ അമിത കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഒന്നര ലിറ്റര്‍ ശുദ്ധമായ പച്ചവെള്ളവും നല്ലതു പോലെ ചതച്ച ഇഞ്ചിയും ഒരു നാരങ്ങയുമാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് ഇതിലേക്ക് ചതച്ച ഇഞ്ചിയിടുകയും ചെയ്യുക. ദിവസവും ഇതില്‍ നിന്ന് രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് അതായത് എട്ട് ഔണ്‍സ് കഴിയ്ക്കുക. മാവില പ്രമേഹത്തിന് പരിഹാരം

ഒരാഴ്ച ഉപയോഗിക്കാം
ഒരാഴ്ച തുടര്‍ച്ചയായി രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കുക. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാം.

രോഗപ്രതിരോധ ശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഇഞ്ചിയിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

കൊഴുപ്പ് പോകുന്നു
വയറ്റിലും ശരീരത്തില്‍ പലയിടങ്ങളിലുമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ മുന്നിലാണ് ഈ പാനീയം.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും ഈ പാനീയം മുന്നിലാണ്. ചീത്ത കൊളസ്ട്രോള്‍ കളഞ്ഞ് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ഈ പാനീയം സഹായിക്കും.

ആര്‍ത്തവ വേദന കുറയ്ക്കും
തടി കുറയ്ക്കുക എന്നത് മാത്രമല്ല ആര്‍ത്തവസംബന്ധമായ വേദന സ്ത്രീകളില്‍ ഇല്ലാതാക്കാനും ഈ പാനീയം കഴിയ്ക്കുന്നത് സഹായിക്കും. ഇഞ്ചിയാണ് ഇതിന് പിന്നില്‍ എന്നത് തന്നെ കാര്യം.

ദഹനത്തിന് സഹായിക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. ഇഞ്ചി ഇത്തരത്തില്‍ എല്ലാ തരത്തിലുള്ള ദഹനപ്രശ്നങ്ങളേയും ഇല്ലാതാക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
