For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആചാരങ്ങള്‍ക്കു പുറകിലെ ആരോഗ്യവസ്‌തുകള്‍

|

ഇന്ത്യയില്‍ രസകരമായ പല ആചാരങ്ങളും പിന്‍തുടര്‍ന്നു വരുന്നുണ്ട്‌. ഇവ വെറും വിശ്വാസങ്ങളാണെന്നു തള്ളിക്കളയാന്‍ വരട്ടെ, ഇവയ്‌ക്കു പുറകില്‍ ശാസ്‌ത്രീയ സത്യങ്ങളുമുണ്ട്‌.

ഇത്തരം രസകരമായ ചില ആചാരങ്ങള്‍ ആരോഗ്യത്തിനും ഏറെ നല്ലതാണെന്നതാണ്‌ വാസ്‌തവം. അതായത്‌ ഇവ ചെയ്യുന്നത്‌ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

ഇത്തരം ചില ആചാരങ്ങളേയും അവയുടെ പുറകിലെ സത്യങ്ങളേയും കുറിച്ചറിയൂ,

തൈര്‌

തൈര്‌

പരീക്ഷയ്‌ക്കു പോകുന്നതിനു മുന്‍പും ശുഭകാര്യങ്ങള്‍ക്കു പുറമേയ്‌ക്കു പോകുമ്പോഴും തൈരില്‍ അല്‍പം പഞ്ചസാര കലര്‍ത്തി നല്‍കുന്ന ശീലം ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്‌. തൈര്‌ ശരീരത്തെ തണുപ്പിയ്‌ക്കും, റിലാക്‌സ്‌ ചെയ്യാന്‍ സഹായിക്കും. ഇതുപോലെ പഞ്ചസാര ശരീരത്തിന്‌ ഊര്‍ജം നല്‍കും.

ഗ്രഹണസമയത്ത്‌

ഗ്രഹണസമയത്ത്‌

സൂര്യഗ്രഹണസമയത്തു പുറത്തിറങ്ങരുതെന്നു പറയും. ഇതിനു പുറകിലുമുണ്ട്‌ ആരോഗ്യപരമായ കാരണങ്ങള്‍. ഗ്രഹണസമയത്ത്‌ ഭൂമിയുടെ കാന്തികശക്തി കുറവായിരിയ്‌ക്കും. ഇതുമൂലം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ നേരിട്ടു ശരീരത്തില്‍ പതിയ്‌ക്കും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകും.

ഭഗവാന്‌ പ്രസാദം

ഭഗവാന്‌ പ്രസാദം

ഭഗവാന്‌ പ്രസാദം നിവേദിയ്‌ക്കുന്നതിനു മുന്‍പ്‌ ഇതിനു ചുറ്റും വെള്ളം തളിയ്‌ക്കാറുണ്ട്‌. ഇതുവഴി പ്രാണികളെ അകറ്റി നിര്‍ത്താം. ഭക്ഷണത്തില്‍ അണുബാധയില്ലാതിരിയ്‌ക്കാന്‍ ഇത്‌ നല്ലതാണ്‌.

ചെമ്പുപാത്രത്തില്‍

ചെമ്പുപാത്രത്തില്‍

പൂജയ്‌ക്കും മറ്റും വെള്ളം ചെമ്പുപാത്രത്തില്‍ വയ്‌ക്കുന്ന ശീലമുണ്ട്‌. ഇതിന്‌ കാരണവുമുണ്ട്‌. കോപ്പറിന്‌ ബാക്ടീരിയ, ഫംഗ്‌സ തുടങ്ങിയവയെ ചെറുക്കാന്‍ കഴിവുണ്ട്‌. ഇത്‌ ദഹനത്തിന്‌ സഹായിക്കും. കൊളസ്‌ട്രോള്‍ ചെറുക്കാനും നല്ലതാണ്‌.

സില്‍വര്‍ പാത്രങ്ങളില്‍

സില്‍വര്‍ പാത്രങ്ങളില്‍

സില്‍വര്‍ പാത്രങ്ങളില്‍ കഴിയ്‌ക്കുന്നതും ഇതുകൊണ്ടു വിളമ്പുന്നതും മറ്റൊരു ശീലം. ശരീരത്തിന്‌ ആവശ്യമായ സില്‍വര്‍ ഇതില്‍ നിന്നും ലഭിയ്‌ക്കും.

ഉപവാസം

ഉപവാസം

ഉപവാസം മതപരമായ ആചാരമെന്ന പേരിലാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. എന്നാല്‍ സ്ഥിരം പ്രവര്‍ത്തിച്ചു കൊണ്ടിരിയ്‌ക്കുന്ന ദഹനവ്യവസ്ഥയ്‌ക്ക്‌ വിശ്രമം നല്‍കുന്നതിനുള്ള ഒരു വഴിയാണ്‌ ഇത്‌. ഭക്ഷണം ഉപേക്ഷിയ്‌ക്കുമ്പോഴോ കുറയ്‌ക്കുമ്പോഴോ ദഹനേന്ദ്രിയത്തിന്‌ അധികം അധ്വാനിയ്‌ക്കേണ്ടി വരുന്നില്ല.

നിലത്തിരുന്നു ഭക്ഷണം

നിലത്തിരുന്നു ഭക്ഷണം

നിലത്തിരുന്നു ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ നാം മുന്നോട്ടായുകയും പുറകോട്ടായുകയും ചെയ്യുന്നുണ്ട്‌. ഇതുവഴി ശരീരം കൂടുതല്‍ ദഹനരഹസങ്ങള്‍ ഉല്‍പാദിപ്പിയ്‌ക്കും. ഇത്‌ ദഹനത്തിന്‌ ഗുണകരമാണ്‌.

ഇന്ത്യന്‍ ക്ലോസറ്റ്‌

ഇന്ത്യന്‍ ക്ലോസറ്റ്‌

ഇന്ത്യന്‍ ക്ലോസറ്റ്‌ മലബന്ധമകറ്റുമെന്നു പറയുന്നു. വാസ്‌തവമാണ്‌. ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരിയ്‌ക്കുമ്പോള്‍ ഈ പൊസിഷന്‍ വയറിനും മസിലുകള്‍ക്കും കുടലിനുമെല്ലാം മര്‍ദമേല്‍പ്പിയ്‌ക്കും. ഇത്‌ നല്ല ശോധനയ്‌ക്കു സഹായിക്കും.

സൂര്യാസ്‌തമയത്തിനു മുന്‍പ്‌ ഭക്ഷണം

സൂര്യാസ്‌തമയത്തിനു മുന്‍പ്‌ ഭക്ഷണം

സൂര്യാസ്‌തമയത്തിനു മുന്‍പ്‌ ഭക്ഷണം കഴിയ്‌ക്കുകയെന്നത്‌ ജൈനമതത്തില്‍ പതിവാണ്‌. ഇതിന്‌ ആരോഗ്യപരമായ കാരണവുമുണ്ട്‌. കിടക്കും മുന്‍പ്‌ നല്ല ദഹനം ലഭിയ്‌ക്കാന്‍ ഇത്‌ കാരണമാകും. നല്ല ഉറക്കം, കൊഴുപ്പു കുറയ്‌ക്കുക തുടങ്ങിയ ഗുണങ്ങള്‍ ഏറെയാണ്‌.

Read more about: health ആരോഗ്യം
English summary

Facts Behind Religious Believes

Here are some of the facts behind religious believes. Read more to know about,
X
Desktop Bottom Promotion