Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുടവയര് കുറയ്ക്കാന് ഈ വെള്ളം മതി
പുരുഷനായാലും സ്ത്രീ ആയാലും കുടവയര് ശരീരത്തിനൊരപമാനമാണ്. പ്രത്യേകിച്ച് ഇന്നത്തെ സ്ത്രീകളുടെ പേടി സ്വപ്നമാണ് വയര് ചാടുന്നത്. ശരീരത്തിന് വണ്ണമില്ലെങ്കിലും കുടവയര് ഉണ്ടാവുന്നുണ്ട് എന്നതും പ്രത്യേകതയാണ്. സ്വന്തം ശരീരത്തിന് ആവശ്യമായ പ്രാധാന്യം നല്കുന്നില്ല എന്നതിന്റെ ഫലമാണ് കുടവയര്. നടക്കാനും ഓടാനും പടികള് കയറാനും എല്ലാം തടസ്സമാണ് കുടവയര്. പത്ത് ദിവസം കൊണ്ട് വയര് കുറയ്ക്കും മാജിക് ഫുഡ്
എന്നാല് ഇനി വ്യായാമം ചെയ്യാതെ തന്നെ ഈ പാനീയം കുടിച്ച് നിങ്ങള്ക്ക് കുടവയര് കുറയ്ക്കാം. വെള്ളം കുടിയ്ക്കുന്നത് തന്നെ കുടവയര് കുറയ്ക്കും എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് വെള്ളം അങ്ങനെ വെറുതേ കുടിച്ചാല് പോരാ. അതിനു ചില ചിട്ടകളൊക്കെയുണ്ട്. ചിട്ട മാത്രമല്ല ചില കൂട്ടുകളും. അതെന്തൊക്കെയെന്ന് നോക്കാം.

ചേരുവകള്
ചെറുനാരങ്ങ, കക്കരിക്ക, ഇഞ്ചി, പുതിനയില എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്. ഇവയെല്ലാം ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കും എന്ന കാര്യത്തില് സംശയം വേണ്ട. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു എന്നതും കാര്യമാണ്.

തയ്യാറാക്കുന്ന വിധം
8 ഗ്ലാസ്സ് വെള്ളത്തില് ഇഞ്ചി ചെറുതാക്കി അരിഞ്ഞ് കക്കിരിക്ക, പുതിനയില, ചെറുനാരങ്ങ എന്നിവ ചേര്ക്കുക. ഈ വെള്ളം ഒരു ദിവസം മുഴുവന് സൂക്ഷിക്കുക. അടുത്ത ദിവസം വെറും വയറ്റില് നാലോ അഞ്ചോ ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക. പ്രകടമായ മാറ്റം വരും ദിവസങ്ങളില് നിങ്ങള്ക്ക് അനുഭവപ്പെടും.

തയ്യാറാക്കുന്ന വിധം
തണുപ്പിച്ച വെള്ളത്തില് കക്കിരിക്ക മുറിച്ചതും ചെറുനാരങ്ങയും മധുരനാരങ്ങയും പുതിനയിലയും ഇട്ട് വെയ്ക്കുക. ഇതും അടുത്ത ദിവസം മുതല് ഉപയോഗിച്ചു തുടങ്ങാം. കുടവയര് കുറയ്ക്കാന് മുന്പ് പറഞ്ഞ രണ്ട് മാര്ഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.

ചേരുവകളുടെ പ്രാധാന്യം
കക്കിരിക്ക ശരീരത്തിനെ നിര്ജ്ജലീകരണത്തില് നിന്നും സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. മാത്രമല്ല കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഈ പാനീയം കഴിയ്ക്കുന്നുണ്ടെങ്കില് മധുരം പരമാവധി ഒഴിവാക്കുക. കൊഴുപ്പു കൂടുതലുള്ള ഭക്ഷണവും ഒഴിവാക്കുക. പച്ചക്കറികള് കൂടുതല് ഭക്ഷണത്തില് ഉള്പ്പെടുത്തുകയും വ്യായാമം സ്ഥിരമാക്കുകയും ചെയ്യുക. സ്തനഭംഗിയില് താരങ്ങള്



Click it and Unblock the Notifications
