Latest Updates
-
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വയറു കുറയ്ക്കും ഭക്ഷണക്കൂട്ടുകള്
ഭക്ഷണം നമ്മുടെ തടി വര്‍ദ്ധിപ്പിക്കാനാണ് പലപ്പോഴും ശ്രമിക്കുന്നത്. തടി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ നമ്മുടെ വയറിന്റെ കാര്യത്തിലും പലപ്പോഴും നമ്മുടെ ഭക്ഷണ രീതി പ്രശ്നമുണ്ടാക്കും. എന്നാല്‍ ചില ഭക്ഷണക്കൂട്ടുകള് നമ്മുടെ കുടവയര്‍ കുറയ്ക്കും. ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്നം
എന്നാല്‍ അത് ഏതൊക്കെ ഭക്ഷണക്കൂട്ടുകളാണെന്ന് നമ്മള് ആദ്യം മനസ്സിലാക്കണം. അല്ലാത്ത പക്ഷം ഭക്ഷണം കഴിച്ച് വീണ്ടും തടി കൂട്ടാനായിരിക്കും നമ്മുടെ വിധി. ഏതൊക്കെ ഭക്ഷണക്കൂട്ടുകളാണ് വയര്‍ കുറയ്ക്കുന്നതെന്നു നോക്കാം.

ഓട്സും ബെറികളും
ഓട്സ് ഏറ്റവും ആരോഗ്യം നല്കുന്ന ഭക്ഷണമാണ്. എന്നാല്‍ ഇതിനോടൊപ്പം ബെറികള്‍ കൂടി ചേരുമ്പോള്‍ ഇത് ആരോഗ്യം നല്കുന്നു എന്നതിലുപരി കുടവയര്‍ കുറയ്ക്കുകയും ചെയ്യുന്നു.

തൈരും കറുവപ്പട്ടയും
തൈരും കറുവപ്പട്ടയും വിറ്റാമിന്‍ സിയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുള്ളത്. ഇത് രണ്ടിന്റേയും ഉപയോഗം കുടവയര്‍ കുറയ്ക്കുന്നു. മാത്രമല്ല ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തൈരും കറുവപ്പട്ടയും.

നാരങ്ങ നീരും ചായയും
നാരങ്ങാ നീരും ചായയും കഴിയ്ക്കുന്നത് പലപ്പോഴും തടി കുറയ്ക്കുന്നു. തടി മാത്രമല്ല കട്ടന്‍ചായയില്‍ നാരങ്ങാനീരൊഴിച്ച് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് കുടവയര്‍ കുറയ്ക്കുന്നു.

കുരുമുളകും മുട്ടയും
കുരുമുളക് പൊടി മുട്ടയില്‍ മിക്സ് ചെയ്ത് കഴിയ്ക്കുന്നത് കുടവയര്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ്. ഇത് കലോറിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു എന്നതാണ് കാര്യം. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പും ഇല്ലാതാക്കുന്നു.

ചീരയും പഴവും
ചീരയും പഴവും പലപ്പോഴും ഒരുമിച്ചു കഴിയ്ക്കുക എന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിച്ചേക്കാം. എന്നാല്‍ ചീര വിഭവത്തിനോടൊപ്പം പഴം കഴിയ്ക്കുന്നത് കുടവയര്‍ കുറയ്ക്കുന്നു.

വെളുത്തുള്ളിയും മത്സ്യവും
വെളുത്തുള്ളി ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍പിലാണ്. എന്നാല്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് മത്സ്യത്തിനോടൊപ്പമാണെങ്കില് ഇത് കുടവയര്‍ കുറയ്ക്കാന്‍ കൂടി സഹായിക്കുന്നു എന്നതാണ് കാര്യം.

മത്തിയും ഇഞ്ചിയും
ഇഞ്ചിയും മത്തിയും ഇത്തരത്തില്‍ കുടവയര്‍ കുറയ്ക്കുന്ന ഭക്ഷണക്കൂട്ടില്‍ പെട്ടതാണ്. ഇവയില്‍ രണ്ടിലുമുള്ള എന്‍സൈമുകള്‍ ശാരീരികോഷ്ണം കുറയ്ക്കുന്നു. ഇതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പും ഇല്ലാതാകുന്നു.



Click it and Unblock the Notifications
