Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്നം
ഉപ്പ് തിന്നവന് വെള്ളം കുടിയ്ക്കും എന്ന ചൊല്ല് നമുക്കെല്ലാം പരിചിതമാണ്. എന്നു കരുതി ആരും ഇത്തരം പരീക്ഷണത്തിന് നില്ക്കാറില്ല. എന്നാല് ഉപ്പ് നമ്മുടെ ഭക്ഷണ രീതിയില് ഒഴിവാക്കപ്പെടാനാവാത്ത ഒന്നാണ്.
എന്നാല് ഇനി ഉപ്പ് കഴിയ്ക്കുന്നവര് അല്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പക്ഷേ ഉപ്പ് കുറച്ചാല് അതും പ്രശ്നമാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്ദ്ദം വര്ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.
എന്നാല് ഇതല്ലാതെ ഉപ്പ് കഴിച്ചാലും കഴിക്കാതിരുന്നാലും എന്തൊക്കെ ദോഷങ്ങളാണ് നമുക്കുണ്ടാവുക എന്ന് നിങ്ങള്ക്കറിയാമോ? വേരുകളിലൂടെ തടി കുറയ്ക്കൂ

വെള്ളം കുടിയ്ക്കും
പഴഞ്ചൊല്ല് അന്വര്ത്ഥമാക്കുന്ന രീതിയില് വെള്ളം ധാരാളം കുടിയ്ക്കുന്നത് ഉപ്പ് കഴിയ്ക്കുന്നതിന്റെ അനന്തര ഫലമാണ്. ഇത് നമ്മുടെ കോശങ്ങളെ വികസിപ്പിക്കുന്നു. എന്നാല് ഉപ്പ് കഴിയ്ക്കുന്നത് കുറച്ച് കഴിഞ്ഞാല് ഇത് കിഡ്നി പ്രശ്നത്തിലാക്കാനും മൂത്ര സംബന്ധമായ അസുഖങ്ങള്ക്കും കാരണമാകും.

നിര്ജ്ജലീകരണം
നിര്ജ്ജലികരണത്തിന് ഉപ്പിന്റെ ഉപയോഗം വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉപ്പ് കൂടുതല് കഴിച്ചാല് ഇത് വെള്ളം കുടിയ്ക്കാന് കാരണമാകും. എന്നാല് കുറവാണ് ഉപ്പെങ്കില് ഇത് പലപ്പോഴും നിര്ജ്ജലീകരണത്തിന് കാരണമാകും.

ടെന്ഷന് കാരണമാകുന്നു
ഉപ്പിന്റെ ഉപയോഗം അധികരിച്ചാല് അത് ഹൈപ്പര്ടെന്ഷന് വഴി വെയ്ക്കുന്നു. ഇത് രക്തസമ്മര്ദ്ദം വര്ദ്ധിപ്പിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്ക്ക് പലപ്പോഴും അമിത ഉപ്പിന്റെ ഉപയോഗം കാരണമാകുന്നു. അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും കുറഞ്ഞ അളവില് ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങള് സൃഷ്ടിക്കും.

പക്ഷാഘാതം
പക്ഷാഘാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് സൃഷ്ടിക്കാന് ഉപ്പ്ിന് സാധിയ്ക്കും. അമിതമായലും കുറഞ്ഞാവും ഇത്തരം പ്രശ്നങ്ങള് ഉണ്ടാകുന്നു.

രക്തയോട്ടം കുറയ്ക്കുന്നു
രക്തയോട്ടം കുറയ്ക്കുന്നതിനും ഉപ്പിന് കഴിയും. പലപ്പോഴും ഉപ്പിന്റെ അമിത ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങള്ക്ക് കാരണമാകുന്നത്.

തലവേദന ഉണ്ടാക്കുന്നു
അമിതമായി ഉപ്പ് ഉപയോഗിച്ചാല് അത് തലവേദന ഉണ്ടാക്കുന്നു. എന്നാല് ഉപ്പിന്റെ അളവ് ശരീരത്തില് കുറഞ്ഞാലും ഇതേ പ്രശ്നം തന്നെയാണ് ഉണ്ടാവുന്നത്.



Click it and Unblock the Notifications
