Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
പുരുഷന്മാരുടെ കുടവയറിനു പിന്നില്‍.....
ഈ അടുത്ത കാലത്ത് നടന്ന സര്‍വ്വേയില്‍ 76% ചെറുപ്പക്കാരും കുടവയറന്മാരാണ്. എന്താണിതിനു കാരണം? നിങ്ങള്‍ക്ക് അമിത ഭാരമുണ്ടോ? എങ്കിലും ഭയക്കേണ്ടതില്ല. നിങ്ങളുടെ കുടവയറാണ് ഇതിനെല്ലാം കാരണം. പക്ഷേ പറഞ്ഞു വരുമ്പോള്‍ അമിത വണ്ണവും വയറു ചാടലും ഭയക്കേണ്ടതു തന്നെയാണ്.
എന്നാല്‍ അധികം സ്ത്രീകളും വിചാരിക്കുന്നത് പുരുഷന്മാരുടെ അമിതവണ്ണത്തിനും കുടവയറിനും കാരണം ബിയര്‍ ഉപയോഗമാണെന്നാണ്. എന്നാല്‍ ഇതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നതാണ് സത്യം. തടി കുറയണോ, അതു വേണ്ട, ഇതു മതി !!
കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വയര്‍ ചാടാന്‍ പ്രധാന കാരണമാണ്. ഇതുകൂടാതെ ജനിതകമായ പല കാരണങ്ങള്‍, ജീവിത രീതി, ഭക്ഷണ ക്രമീകരണം തുടങ്ങി നിരവധി ഘടകങ്ങള്‍ കുടവയറിനു പിന്നിലുണ്ട്.
പ്രധാനമായും 9 കാരണങ്ങളാണ് വയര്‍ ചാടുന്നതില്‍ പ്രധാനപ്പെട്ടത്. ഇവയെല്ലാം തന്നെ പിന്നീട് ഡയബറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവയിലേക്കും വഴിതെളിക്കും.

ബിയര്‍
ആല്‍ക്കഹോളില്‍ നിന്നും മുക്തി നേടിയ പലരും ബിയറില്‍ അഭയം പ്രാപിക്കും. എന്നാല്‍ തിരിച്ചും സംഭവിക്കാം. ബിയറില്‍ തുടങ്ങി മുഴുക്കുടിയന്മാരാവുന്നവരും കുറവല്ല. ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ജോലിയുടെ സ്വഭാവം
നമ്മള് ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ച് കുടവയര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകും.

വ്യായാമം ചെയ്യാനുള്ള മടി
എല്ലാ ദിവസവും തിരക്കുകള്‍ക്ക് പിന്നാലെയാണ് നമ്മുടെ ജീവിതം. അതുകൊണ്ടു തന്നെ വ്യായാമം ചെയ്യാനുള്ള സമയമില്ലായ്മ നമ്മളെ മടിയന്മാരാക്കും. ഇതു കുടവയര്‍ മാത്രമല്ല നമ്മളെ അനാരോഗ്യത്തില്‍ കൊണ്ടെത്തിക്കും.

സ്ട്രെസ്സ്
ഇന്നത്തെ ജോലികളെല്ലാം സ്ട്രെസ്സും ടെന്‍ഷനും നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ സ്ട്രെസ്സ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിലും വ്യതിയാനം സൃഷ്ടിക്കും.

പ്രിയങ്കരം ജങ്ക് ഫുഡ്
പുരുഷന്മാരേക്കാള് ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നത് സ്ത്രീകളാണ് എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാലും പുരുഷന്മാരും ഒട്ടും പുറകിലല്ല എന്നതാണ് അവരുടെ പൊണ്ണത്തടിയും കുടവയറും സൂചിപ്പിക്കുന്നത്.

കിടത്തം നല്ലതിനല്ല
ഭൂരിഭാഗം പുരുഷന്മാരും അവരുടെ ഒഴിവു സമയങ്ങള്‍ ചിലവഴിക്കുന്നത് കിടന്നുകൊണ്ട് ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനും ആണ്. എന്നാല്‍ ഇതു ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരെ കുടവയറന്മാരാക്കുന്നതിന്റെ പ്രധാന കാരണം.

പാര്‍ട്ടികള്‍ ഒഴിവാക്കാനാവില്ല
മൃഗങ്ങള്‍ ഇര പിടിക്കാന്‍ പതുങ്ങി ഇരിക്കുന്നതു പോലെയാണ് ചില പുരുഷന്മാര് പാര്‍ട്ടികളില്‍ പങ്കെടക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കാതെ.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഉറക്കമില്ലായ്മ നമ്മുടെ വളര്‍ച്ചയേയും ദഹനപ്രക്രിയകളേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

മധുര പ്രിയം കുറയ്ക്കാം
ഐസ്ക്രീം, ജ്യൂസ് മറ്റു മധുര പലഹാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നമ്മളെ പൊണ്ണത്തടിയന്മാരും കുടവയറന്മാരും ആക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.



Click it and Unblock the Notifications
