പോംഗ്രനേറ്റ് തൊലി കളയാന്‍ വരട്ടെ!!

Posted By: Staff
Subscribe to Boldsky

ആരോഗ്യ ഗുണങ്ങളാലും, രുചികൊണ്ടും ഏറെ പ്രസിദ്ധമാണ് മാതളനാരങ്ങ. ഏറെപ്പേരും മാതളനാരകത്തിന്‍റെ തോട് മാറ്റി അകത്തെ കുരുവും മാംസളമായ ഭാഗവും കഴിക്കും. എന്നാല്‍ പഴത്തെ പോലെ തന്നെ അതിന്‍റെ തൊലിയും ഏറെ ഗുണങ്ങളുള്ളതാണ്.

മാഗസിന്‍ കവറിലെ സെക്‌സി താരങ്ങള്‍

മാതള നാരങ്ങയുടെ തൊലിയുടെ നിങ്ങള്‍ക്ക് അറിയാനിടയില്ലാത്ത ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്. മാതളനാരകത്തിന്‍റെ തൊലി സൗന്ദര്യത്തെയും തലമുടിയെയും എങ്ങനെ സഹായിക്കും എന്ന് ഇവിടെ പരിചയപ്പെടാം.

1. മുഖക്കുരുവും പാടുകളും

1. മുഖക്കുരുവും പാടുകളും

മാതളനാരങ്ങയുടെ തൊലിയിലെ ഔഷധഗുണങ്ങള്‍ മുഖക്കുരു, തിണര്‍പ്പുകള്‍ എന്നിവയകറ്റും. ആന്‍റിഓക്സിഡന്‍റുകള്‍ സമൃദ്ധമായി അടങ്ങിയ തൊലി ബാക്ടീരിയകളെ അകറ്റുകയും അണുബാധയെ തുടക്കത്തില്‍ തന്നെ തടയുകയും ചെയ്യും.

ഉപയോഗിക്കുന്ന വിധം: വെയിലത്ത് ഉണക്കിയ മാതളനാരങ്ങയുടെ തൊലി ഒരു തവ അല്ലെങ്കില്‍ കട്ടിയുള്ള പാനില്‍ ഇട്ട് വറുത്തെടുക്കുക. അത് തണുക്കാനനുവദിച്ച് തുടര്‍ന്ന് ഗ്രൈന്‍ഡറിലോ മിക്സറിലോ പൊടിക്കുക. അല്പം നാരങ്ങനീരോ പനിനീരോ ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.

2. ചര്‍മ്മത്തിലെ ചുളിവുകളകറ്റാം

2. ചര്‍മ്മത്തിലെ ചുളിവുകളകറ്റാം

ചര്‍മ്മത്തിലെ കൊലാജന്‍റെ നാശം തടയുന്ന മാതളനാരങ്ങയുടെ തൊലി കോശങ്ങളുടെ വളര്‍ച്ച കൂട്ടുകയും അതുവഴി ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായത്തിന്‍റെ അടയാളങ്ങളും തടയുകയും ചെയ്യും.

ഉപയോഗിക്കുന്ന വിധം: വെയിലത്ത് ഉണക്കിയ മാതളനാരങ്ങാത്തൊലി പൊടിച്ചത് രണ്ട് സ്പൂണെടുത്ത് അല്പം പാല്‍ ചേര്‍ക്കുക. എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ പൊടിയിലേക്ക് പാലിന് പകരം പനിനീര് ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കണം.

3. പ്രകൃതിദത്ത മോയ്സ്ചറൈസര്‍

3. പ്രകൃതിദത്ത മോയ്സ്ചറൈസര്‍

ചര്‍മ്മത്തിന് ഏറെയനുയോജ്യമാണ് മാതളനാരങ്ങയുടെ തൊലി. മാലിന്യങ്ങളില്‍ നിന്നും അന്തരീക്ഷത്തിലെ വിഷാംശങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. ചര്‍മ്മത്തിന്‍റെ പിഎച്ച് ബാലന്‍സ് വീണ്ടെടുക്കാനും ഇത് സഹായിക്കും. നാരങ്ങയുടെ തൊലിയിലെ ഇലാജിക് ആസിഡ് ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തും. ചര്‍മ്മത്തെ മൃദുവും മയവുമുള്ളതാക്കി നിര്‍‌ത്താന്‍ ഇത് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം: സൂര്യപ്രകാശത്തിലുണക്കി പൊടിച്ച മാതളനാരങ്ങ തൊലി ഒരു ചെറിയ പാത്രത്തില്‍ ശേഖരിക്കുക. ഒരാഴ്ചത്തേക്കുള്ള പൊടി തയ്യാറാക്കി അത് വായുകടക്കാത്ത പാത്രത്തില്‍ ശേഖരിക്കുക. രണ്ട് സ്പൂണ്‍ നിറയെ ഈ പൊടിയെടുത്ത് അല്പം തൈരുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പത്തുമിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.

4. ഫേഷ്യല്‍ സ്ക്രബ്ബ്

4. ഫേഷ്യല്‍ സ്ക്രബ്ബ്

മുഖചര്‍മ്മത്തിലെ മൃതകോശങ്ങളെയും, കുരുക്കളെയും അകറ്റാന്‍ മാതളനാരകത്തൊലി ഉപയോഗിക്കാം.

ഉപയോഗിക്കുന്ന വിധം: സൂര്യപ്രകാശത്തിലുണക്കിപ്പൊടിച്ച രണ്ട് സ്പൂണ്‍ മാതളനാരങ്ങ തൊലിയില്‍ ഒരു സ്പൂണ്‍ ശര്‍ക്കര ചേര്‍ക്കുക. ഒരു സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ അവൊക്കാഡോ ഓയില്‍ അല്ലെങ്കില്‍ ഏതെങ്കിലും സുഗന്ധ ദ്രവ്യം ഇതില്‍ കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം ഒരു ടോണര്‍, മോയ്ചറൈസര്‍ എന്നിവ ഉപയോഗിക്കാന്‍ മറക്കരുത്.

5. പ്രകൃതിദത്ത സണ്‍സ്ക്രീന്‍

5. പ്രകൃതിദത്ത സണ്‍സ്ക്രീന്‍

സൂര്യപ്രകാശത്തെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളുള്ള മാതളനാരങ്ങാ തൊലി ഉപദ്രവകാരികളായ യുവിബി, യുവിഎ രശ്മികളെ തടയുന്നത് വഴി ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടാകുന്നതിനെ പ്രതിരോധിക്കും.

ഉപയോഗിക്കുന്ന വിധം: സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലിയുടെ പൊടി ലോഷന്‍ അല്ലെങ്കില്‍ ക്രീമുമായി കലര്‍ത്തി മുഖത്ത് തേക്കാം. ഇത് വെളിയിലേക്ക് പോകുന്നതിന് 20 മിനുട്ടിന് മുമ്പാകുന്നതാണ് ഉചിതം. ഇതേ പോലെ ഏതെങ്കിലും സുഗന്ധദ്രവ്യവുമായി ചേര്‍ത്തും മുഖത്ത് തേക്കാം. ഒരു പ്രകൃതിദത്ത സണ്‍സ്ക്രീനായി ഇത് പ്രവര്‍ത്തിക്കും.

6. മുടികൊഴിച്ചിലും താരനും തടയാം

6. മുടികൊഴിച്ചിലും താരനും തടയാം

താരനും മുടികൊഴിച്ചിലും തടയാന്‍ മാതളനാരങ്ങയുടെ തൊലി അനുയോജ്യമാണ്.

ഉപയോഗിക്കുന്ന വിധം: ഉണക്കിപ്പൊടിച്ച മാതളനാരങ്ങയുടെ തൊലി നിങ്ങളുടെ ഹെയര്‍ ഓയിലുമായി കലര്‍ത്തുക. ഇത് മുടിയുടെ ചുവട്ടില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുകയോ, അല്ലെങ്കില്‍ രാത്രി മുഴുവന്‍ അതേ പടി നിര്‍ത്തുകയോ ചെയ്യുക.

7. തൊണ്ടവേദന

7. തൊണ്ടവേദന

തൊണ്ടവേദന അല്ലെങ്കില്‍ ടോണ്‍സില്‍ മൂലമുള്ള വേദന അനുഭവിക്കുമ്പോള്‍ മാതളനാരങ്ങയുടെ തൊലി വേഗത്തില്‍ ആശ്വാസം നല്കും.

ഉപയോഗിക്കുന്ന വിധം: സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി വെച്ച് തണുക്കാനനുവദിക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് തൊണ്ട വേദന, ടോണ്‍സില്‍ സംബന്ധമായ വേദന എന്നിവയ്ക്ക് ശമനം നല്കും.

8. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാം

8. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാം

ജീവന് ഭീഷണിയാകുന്ന ഹൃദയസംബന്ധമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ മാതളനാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും, ഹൃദയാരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ്സും, രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം: ഒരു ടീസ്പൂണ്‍ മാതള നാരങ്ങ തൊലിയുടെ പൊടി ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തില്‍ കലര്‍ത്തി ദിവസവും കുടിക്കുക. വ്യായാമത്തിനും, ശരിയായ ഭക്ഷണക്രമത്തിനുമൊപ്പം ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് കുടിക്കുന്നത് ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.

9. ദന്തശുചിത്വം

9. ദന്തശുചിത്വം

വായ്നാറ്റം, ദന്തക്ഷയം, വായ്പ്പുണ്ണ് എന്നിവയകറ്റാന്‍ മാതളനാരങ്ങയുടെ തൊലി ഫലപ്രദമാണ്. ശരിയായ ദന്തശുചിത്വം പുലര്‍ത്താതിരുന്നാല്‍ ക്യാന്‍സര്‍ വരെ ഉണ്ടാകാനിടയാകുന്നതാണ്.

ഉപയോഗിക്കുന്ന വിധം: ഒരു ഗ്ലാസ്സ് വെള്ളത്തില്‍ സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങയുടെ തൊലി പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്ത് നന്നായി കലര്‍ത്തുക. ഇത് ദിവസം രണ്ട് തവണ കവിള്‍ക്കൊള്ളുന്നത് വായ്നാറ്റം അകറ്റും. മാതള നാരങ്ങ തൊലിയുടെ പൊടി ഉപയോഗിച്ച് മോണകള്‍ മസാജ് ചെയ്യുന്നത് മോണയിലെ വീക്കം, രക്തസ്രാവം, വേദന എന്നിവ അകറ്റും. ഈ പൊടിയും അല്പം കുരുമുളക് പൊടിയും ചേര്‍ത്ത് വിരലുപയോഗിച്ച് പല്ല് തേക്കുന്നത് ദന്തക്ഷയം തടയും. ഇത് ചെയ്ത് 10 മിനുട്ടിന് ശേഷം വായ കഴുകുക.

10. അസ്ഥികളുടെ ആരോഗ്യം

10. അസ്ഥികളുടെ ആരോഗ്യം

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളടങ്ങിയ മാതളനാരങ്ങയുടെ തൊലി അസ്ഥികളുടെ ബലക്ഷയം തടയാന്‍ സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിലെത്തിയ സ്ത്രീകളില്‍. മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം അസ്ഥികളുടെ ആരോഗ്യത്തിനും, ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന അസ്ഥിക്ഷതം തടയാനും ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം: സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങയുടെ തൊലി പൊടിച്ച് രണ്ട് സ്പൂണ്‍ എടുത്ത് ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തില്‍ കലര്‍ത്തുക. ഒരു സ്പൂണ്‍ നാരങ്ങനീരും അല്പം ഉപ്പും ഇതില്‍ ചേര്‍ത്താല്‍ കൂടുതല്‍ രുചി ലഭിക്കും. ഈ മിശ്രിതം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

11. കുടലിന്‍റെ ആരോഗ്യം

11. കുടലിന്‍റെ ആരോഗ്യം

മാതളനാരങ്ങ തൊലിയിലെ ടാനിസ് എന്ന ഘടകം കുടലിലെ എരിച്ചിലും, മൂലക്കുരുവിന്‍റെ വീക്കവും, കുടലിലെ സ്തരങ്ങളുടെ കട്ടിയും, അതിസാരത്തിനൊപ്പമുള്ള രക്തസ്രാവവും കുറയ്ക്കുകയും ദഹനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉപയോഗിക്കുന്ന വിധം: അരകപ്പ് ഉണക്കിയ മാതളനാരങ്ങയുടെ തൊലി വെള്ളത്തില്‍ 30 മിനുട്ട് കുതിര്‍ക്കുക. ഇത് കുതിരുമ്പോള്‍ ബ്ലെന്‍ഡറിലിട്ട് ഒരു ടീസ്പൂണ്‍ ജീരകം, മുക്കാല്‍ കപ്പ് മോര്, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കലര്‍ത്തുക. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഈ മിശ്രിതം കുടിക്കുന്നത് അര്‍ശ്ശസ്, കുടലിലെ എരിച്ചില്‍, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കും. അതിസാരം, മലത്തില്‍ രക്തം എന്നിവയുണ്ടെങ്കില്‍ ദിവസത്തില്‍ മൂന്ന് തവണ കുടിക്കുന്നത് രോഗശമനം നല്കും.

Read more about: health, food, ആരോഗ്യം
English summary

Health Benefits Of Pomgranate Peel You Never Knew

Pomegranates are known for their taste and amazing health benefits. While most of us chomp on the red tangy tiny seeds or the fruit to reap its benefits, it’s tough red skin is often discarded. Here is how the fruit peel helps take your beauty and hair care regimen to a new level altogether
Story first published: Saturday, February 14, 2015, 13:14 [IST]
Subscribe Newsletter