For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞന്‍ കടുകിന്റെ ആരോഗ്യവശങ്ങള്‍

By Super
|

ഭാരതീയ പാചകത്തിലെ ഒരു പ്രധാന ഘടകമായ കടുക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വളരെ രുചി പകരുന്നതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്. എണ്ണ പോലെ പല രൂപത്തില്‍ കടുക് ഉപയോഗിക്കുന്നു. കടുക് മുഴുവനോടെയും, പൊടി രൂപത്തില്‍ ഭക്ഷണങ്ങള്‍ അലങ്കാരത്തിനും, നിറം നല്കാനും ഉപയോഗിക്കപ്പെടുന്നു. കൂടാതെ നിരവധി ഔഷധ ഗുണങ്ങളുമുള്ളതാണ് കടുക്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം.

ഏമ്പക്കത്തിന്‌ 15 വീട്ടുമരുന്നുകള്‍

1. ദഹനേന്ദ്രിയത്തിലെ ക്യാന്‍സര്‍

1. ദഹനേന്ദ്രിയത്തിലെ ക്യാന്‍സര്‍

ഫൈറ്റോ ന്യൂട്രിയന്‍റുകള്‍ അടങ്ങിയ കടുക് കുടലിലെ ക്യാന്‍സര്‍ തടയാനും, ക്യാന്‍സര്‍ വ്യാപനം സാവധാനമാക്കാനും സഹായിക്കും. നിലവിലുള്ള ക്യാന്‍സറിന്‍റെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നതും, പുതിയതായി ക്യാന്‍സറുണ്ടാകുന്നത് തടയുകയും ചെയ്യുന്ന ഘടകങ്ങള്‍ കടുകിലുണ്ട്.

2. ആസ്തമ നിയന്ത്രിക്കാം

2. ആസ്തമ നിയന്ത്രിക്കാം

സെലീനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയതാണ് കടുക്. ഇവ രണ്ടും അന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയതാണ്. പതിവായി ഉപയോഗിച്ചാല്‍ ആസ്ത്മ, ജലദോഷം, നെഞ്ചിലെ കഫക്കെട്ട് എന്നിവ ആരംഭത്തില്‍ തന്നെ തടയാനാവും.

3. ശരീരഭാരം കുറയ്ക്കാം

3. ശരീരഭാരം കുറയ്ക്കാം

ഫോലേറ്റ്സ്, നിയാസിന്‍, തയാമിന്‍, റൈബോഫ്ലേവിന്‍ തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകള്‍ അടങ്ങിയതാണ് കടുക്. ഇവയുടെ പ്രത്യേകമായ ഗുണങ്ങള്‍ക്ക് പുറമേ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഭാരം കുറയ്ക്കാനും കടുക് ഫലപ്രദമാണ്.

4. പ്രായത്തെ തടയാം

4. പ്രായത്തെ തടയാം

കരോട്ടിനുകള്‍, ക്സീക്സാന്തിന്‍സ്, ലൂട്ടെയ്ന്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.

5. സന്ധിവാതം, സന്ധി-പേശിവേദനകള്‍ക്ക് പ്രതിവിധി

5. സന്ധിവാതം, സന്ധി-പേശിവേദനകള്‍ക്ക് പ്രതിവിധി

കടുകിലെ സെലിനിയം, മഗ്നീഷ്യം എന്നിവ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളുള്ളതും, ചൂട് ഉത്പാദിപ്പിക്കുന്ന ഘടകങ്ങളും അടങ്ങിയതാണ്. ഇത് ശരീരത്തില്‍ തേയ്ക്കുമ്പോള്‍ ചൂട് ലഭിക്കുകയും പേശികളെ അയക്കുകയും, വേദനക്ക് ശമനം നല്കുകയും ചെയ്യും. ഒരു മസ്ലിന്‍ തുണിയില്‍ അല്പം കടുക് പൊതിഞ്ഞ് കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ ചേര്‍ക്കുക.

6. കൊളസ്ട്രോള്‍ കുറയ്ക്കുന്നു

6. കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കടുകില്‍ ഉയര്‍ന്ന അളവില്‍ നിയാസിന്‍, വിറ്റാമിന്‍ ബി 3 എന്നിവ അടങ്ങിയിരിക്കുന്നു. നിയാസിന്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും, ധമനികളില്‍ തടസ്സങ്ങളുണ്ടാകുന്നത് തടയുകയും ചെയ്യും. കടുക് രക്തപ്രവാഹം നിയന്ത്രിക്കുകയും രക്താതിസമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

7. തലമുടി വളര്‍ച്ച

7. തലമുടി വളര്‍ച്ച

ആഴ്ചയില്‍ ഒരിക്കല്‍ ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും, തലമുടി വളര്‍ച്ചക്കും താരനകറ്റാനും സഹായിക്കും. എണ്ണ തേച്ചതിന് ശേഷം കട്ടിയുള്ള പ്ലാസ്റ്റിക് ബാഗ് അല്ലെങ്കില്‍ ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് തല പൊതിയുന്നത് എണ്ണ തലയോട്ടിയിലേക്ക് കൂടുതലായി ആഗിരണം ചെയ്യാന്‍ സഹായിക്കും. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാം. കടുകെണ്ണ കടുത്ത മണമുള്ളതും കട്ടിയുള്ളതുമാണ്. അതിനാല്‍ ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.

8. അര്‍ശ്ശസിന് ശമനം

8. അര്‍ശ്ശസിന് ശമനം

ദിവസം രണ്ട് മൂന്ന് തവണ ഒരു ടീസ്പൂണ്‍ വീതം കടുക് ഉപയോഗിക്കുന്നത് മലബന്ധത്തിനും, അര്‍ശ്ശസിനും ശമനം നല്കും.

9. ചര്‍മ്മരോഗങ്ങളെ തടയുന്നു

9. ചര്‍മ്മരോഗങ്ങളെ തടയുന്നു

സള്‍ഫര്‍ ധാരാളമായി അടങ്ങിയ കടുക് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. സള്‍ഫറിന്‍റെ സാന്നിധ്യം കടുകിന് ആന്‍റിഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ മേന്മകള്‍ നല്കുകയും സാധാരണമായ ചര്‍മ്മ രോഗങ്ങളെ തടയുകയും ചെയ്യുന്നു.

10. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

10. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

11. കൂടിയ അളവില്‍ ഉപയോഗിക്കുന്നത്

11. കൂടിയ അളവില്‍ ഉപയോഗിക്കുന്നത്

ഏറെ ഗുണങ്ങളുള്ളതാണെങ്കിലും കടുക് ഉപയോഗിക്കുന്നത് നിയന്ത്രിതമായി വേണം. ഇതിന് ഔഷധഗുണങ്ങളുണ്ടെങ്കിലും കൂടിയ അളവില്‍ ഉപയോഗിക്കുന്നത് വിഷാംശമുണ്ടാകാന്‍ കാരണമാകും. സ്വയം ചികിത്സക്ക് മുമ്പ് വൈദ്യോപദേശം തേടുക.

English summary

Health Benefits Of Mustard Seeds

Mustard seeds are widely used in Indian households and are an integral part of Indian cooking as they impart a very rich taste to food. The underlying reason for using mustard seeds is the huge number of medicinal properties they have..
X
Desktop Bottom Promotion