For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശര്‍ക്കര അല്‍പം 'ചക്കരയാ'

|

മധുരം ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. പ്രമേഹ രോഗിയാണെങ്കില്‍ പോലും മധുരം കഴിയ്ക്കാനായിരിക്കും ഇഷ്ടം. എന്നാല്‍ ആരോഗ്യത്തിന് അല്‍പം പോലും മോശമാകാത്ത മധുരമാണെങ്കിലോ? നമ്മുടെ നാട്ടില്‍ പല അസുഖങ്ങള്‍ക്കും ഈ മധുരം തന്നെയാണ് ഉപയോഗിക്കുന്നതും.

തേങ്ങാവെള്ളമെന്ന ആയുസ്സിന്റെ വെള്ളം

ശര്‍ക്കരയാണ് അനാരോഗ്യമുണ്ടാക്കാത്ത ഈ വിരുതന്‍. എന്നാല്‍ പലപ്പോഴും തെറ്റിദ്ധാരണ പുറത്ത് ശര്‍ക്കരയെ നമ്മളും സംശയിക്കും. എന്നാല്‍ ശര്‍ക്കര കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

വയറിളക്കത്തിന് തടയിടാം

വയറിളക്കത്തിന് തടയിടാം

ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നാണ് വയറിളക്കം. എന്നാല്‍ ഇതിനു വരെ തടയിടാം എന്നതാണ് ശര്‍ക്കര കൊണ്ട് പറ്റുന്ന കാര്യം. ഇത് നമ്മുടെ ദഹനവ്യവസ്ഥകളെയെല്ലാം തന്നെ നല്ല രീതിയില്‍ സഹായിക്കുന്നു.

 വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നതിന് ശര്‍ക്കര ഉപയോഗിക്കുന്നു. ഭക്ഷണത്തില്‍ അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കരള്‍ വൃത്തിയാക്കും

കരള്‍ വൃത്തിയാക്കും

കരള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ ശര്‍ക്കര മുന്‍പില്‍ തന്നെയാണ്. ചെറിയ കഷ്ണം ശര്‍ക്കര എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ചു നോക്കൂ. ഇത് നിങ്ങളുടെ കരളിലെ എല്ലാ മാസിന്യങ്ങളും നീക്കും.

പനി പ്രതിരോധിയ്ക്കും

പനി പ്രതിരോധിയ്ക്കും

പനിയെ തടുക്കുന്ന കാര്യത്തില്‍ ശര്‍ക്കരയ്ക്ക് വളരെ നല്ല പങ്കാണുള്ളത്. ചുക്കു കാപ്പിയില്‍ അല്‍പം ശര്‍ക്കരയിട്ടു കുടിയ്ക്കുന്നത് പനിയും അതോടനുബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും വിരാമമിടും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശര്‍ക്കരയെ വെല്ലാന്‍ മറ്റൊരു ഭക്ഷ്യവസ്തുവും ഇല്ല എന്നതാണ് സത്യം. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ശര്‍ക്കര എന്നതും സത്യം.

ശരീരവേദനയ്ക്ക് പരിഹാരം

ശരീരവേദനയ്ക്ക് പരിഹാരം

ശരീര വേദനയ്ക്ക പരിഹാരം കാണുന്നതിന് ശര്‍ക്കര മിടുക്കനാണ്. ശര്‍ക്കര ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ശരീരവേദനയെ പ്രതിരോധിയ്ക്കും.

പ്രമേഹരോഗികള്‍ക്കും പ്രശനമില്ല

പ്രമേഹരോഗികള്‍ക്കും പ്രശനമില്ല

പ്രമേഹ രോഗികള്‍ക്കും ശര്‍ക്കരയുണ്ടാക്കുന്നത് ആരോഗ്യം മാത്രമാണ്. ഇത് രക്തത്തിലെ പഞ്ചസാരയ്ക്ക് ഒരു തരത്തിലുള്ള വര്‍ദ്ധനവും ഉണ്ടാക്കില്ല.

ആര്‍ത്തവ വേദനയെ ചെറുക്കും

ആര്‍ത്തവ വേദനയെ ചെറുക്കും

ആര്‍ത്തവ വേദനയെ ചെറുക്കുന്ന കാര്യത്തിലും ശര്‍ക്കരയ്ക്കു പ്രത്യേക കഴിവാണുള്ളത്. ഈ സമയത്ത് അല്‍പം ശര്‍ക്കരയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Health Benefits Of Jaggery You Didn’t Know About

‘Jaggery is the closest substitute to white sugar and is healthy too. Some health benefits of jaggery or gur you didn’t know about.
Story first published: Wednesday, November 25, 2015, 17:50 [IST]
X
Desktop Bottom Promotion