Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
യോഗാസനം ചെയ്താല്‍ കുടവയര്‍ പോകും?
വയറു കുറയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് നമുക്ക് നഷ്ടപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കാതെ നാം തന്നെ വയറു കുറയ്ക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. യോഗയുടെ ആരോഗ്യവശങ്ങള്‍
എന്നാല്‍ ഇത്തരത്തില്‍ കുടവയര്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗാസനം. ഇത്തരത്തില്‍ യോഗ ചെയ്യുന്നത് നമ്മുടെ ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു. തിളങ്ങും ചര്‍മത്തിന് യോഗ
ശാരീരികമായി മാത്രമല്ല മാനസികമായും ആരോഗ്യം നല്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏതൊക്കെ യോഗാസനങ്ങളാണ് ഇത്തരത്തില്‍ വയറു കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കാം.

ശലഭാസനം
കുടവയര്‍ മാത്രമല്ല ഇത്തരത്തില്‍ ഇല്ലാതാവുക. ശരീരത്തില്‍ അധികമുള്ള എല്ലാ കൊഴുപ്പുകളും ഇത്തരത്തില്‍ ശലഭാസനത്തിലൂടെ ഇല്ലാതാവും. മാത്രമല്ല ശരീരവേദനയ്ക്കും പരിഹാരമാണ് ശലഭാസനം.

അധോമുഖ ശ്വനാസന
അധോമുഖ ശ്വനാസന കുടവയറിനേയും അമിതവണ്ണത്തേയും ചെറുക്കുമെന്ന് മാത്രമല്ല, ഇത് നമ്മുടെ കയ്യിനും കാലിനും തോളുകള്‍ക്കും ബലം നല്‍കുകയും ചെയ്യുന്നു.

വീരഭദ്രാസന
വീരഭദ്രാസന ശരിക്കും പറഞ്ഞാല്‍ ഒരു പോരാളി പോസ് ആണ്. കുടവയറിന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമാകാന്‍ പറ്റിയ യോഗ പോസുകളിലൊന്നാണ് ഇത്. ഇത് നമ്മുടെ ബാലന്‍സിനേയും സ്വാധീനിയ്ക്കുന്നു.

കുംഭകാസന
ഉറപ്പുള്ള ശരീരം നല്കാന് സഹായിക്കുന്നതാണ് കുംഭകാസന. ഇത് അമിതവണ്ണം കുറച്ച് കുടവയര്‍ ആലില വയറാക്കുന്നു.

പര്വ്വതാസന
പര്വ്വതാസന ചെയ്യുന്നതിനു മുന്‍പ് തന്നെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളണം. ഇതിനു ശേഷം ചെയ്താല്‍ നമ്മള് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവുമെന്നു നിശ്ചയം.

ഭുജംഗാസന
ഭുജംഗാസനമാണ് മറ്റൊരു യോഗാസനം. ഇത് നമ്മുടെ ഹൃദയാരോഗ്യത്തേയും സംരക്ഷിക്കുന്നു. കുടവയര്‍ കുറയ്ക്കുക മാത്രമല്ല ഇതിന്റെ ഗുണം എന്നതാണ് സത്യം.

ബാലാസന
ചൈല്‍ഡ് പോസ് അഥവാ ബാലാസനം ആണ് കുടവയര്‍ കുറയ്ക്കാനുള്ള മറ്റൊരു പ്രതിവിധി. ദിവസവും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇവയെല്ലാം.



Click it and Unblock the Notifications
