Latest Updates
-
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം
മന്ത്രത്തെ വെല്ലും ഈ വയറൊതുക്കും പാനീയങ്ങള്‍
തടി കുറയ്ക്കാന്‍ നോക്കി നടന്നില്ല, എന്നാല്‍ പിന്നെ ചികിത്സിച്ചു നോക്കാമെന്നു കരുതി പണം ചിലവായതു മാത്രം മിച്ചം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് ഉണ്ടാവും. എന്നാല്‍ ഇനി തടിയെക്കുറിച്ചും വയറിനെക്കുറിച്ചും ആശങ്ക വേണ്ട.
അമിതവണ്ണം കുറച്ച് വയറൊതുക്കുന്ന ചില അത്ഭുത പാനീയങ്ങള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. എന്നാല്‍ ഇവയെ നാം തിരിച്ചറിയുന്നില്ലെന്നു മാത്രം. ഏതൊക്കെ തരത്തിലുള്ള ജ്യൂസുകളാണ് ഇത്തരത്തില്‍ വയറു കുറയ്ക്കുന്നതെന്നു നോക്കാം. കുടവയറും അമിതവണ്ണവും ഇനി സ്വപ്നം മാത്രം

നാരങ്ങയും ഇഞ്ചിയും ചേര്‍ന്നാല്‍
നാരങ്ങാ വെള്ളം നമ്മുടെ തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാരങ്ങയും ഇഞ്ചിയും ചുടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു കഴിച്ചു നോക്കൂ. ഒരാഴ്ച തുടര്‍ച്ചയായി ഈ പാനീയം കഴിച്ചാല്‍ ഏത് കുറയാത്ത വയറും കുറയും.

മാതള നാരങ്ങ
മാതള നാരങ്ങ കൊണ്ടും ചില വിദ്യകള്‍ വയറൊതുക്കാനുണ്ട്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് മാതള നാരങ്ങ. ഇത് ധാരാളം കഴിയ്ക്കുന്നതും ജ്യൂസ് ഉണ്ടാക്കി കഴിയ്ക്കുന്നതും ഏത് കുറയാത്ത വയറിനേയും കുറയ്ക്കും.

വെള്ളരിക്ക ജ്യൂസ്
വെള്ളരിക്കയും ഇഞ്ചിയും മിക്സ് ചെയ്ത് ജ്യൂസ് ഉണ്ടാക്കി കഴിയ്ക്കുന്നതും വളരെ നല്ലതാണ്. പക്ഷേ തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളത്തിലായിരിക്കണം ഉണ്ടാക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കാരറ്റ് ജ്യൂസ്
കാരറ്റ് പച്ചയ്ക്കു കഴിയ്ക്കുന്നതും അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ പലപ്പോഴും കാരറ്റ് ജ്യൂസ് ആരോഗ്യം നല്‍കുകയും അതോടൊപ്പം കുടവയറിന്റെ കാര്യത്തില്‍ തീരുമാനമാക്കുകയും ചെയ്യും.

ഗ്രീന്‍ടീയും ഇഞ്ചിയും
ഇഞ്ചി വയറു കുറയാന്‍ നല്ലൊരൗഷധമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാല്ലോ. ഗ്രീന്‍ ടീയോടൊപ്പം ഇഞ്ചി കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് അമിതവണ്ണത്തിനു മാത്രമല്ല പരിഹാരം വയര്‍ കുറയ്ക്കാനും കൂടിയാണ്.

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസ് ശരീരത്തിലെ കൊഴുപ്പ് കളയുന്നതിന് ഉത്തമമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ മെറ്റബോളിസം ഉയര്‍ത്തുന്നു.

തണ്ണിമത്തന്
തണ്ണിമത്തന് കഴിയ്ക്കുന്നത് ദാഹശമനത്തിന് നല്ലതാണ്. എന്നാല്‍ ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് കലോറി കുറയ്ക്കുന്നു. ഇതിലൂടെ അമിതവണ്ണവും കുടവയറും കുറയുന്നു. രാത്രി അത്താഴത്തിനു ശേഷം തണ്ണിമത്തന് കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പപ്പായ ജ്യൂസ്
ജ്യൂസിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല പപ്പായയും. ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ടെന്നതിലുപരി നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ് പപ്പായ. ഇത് ദഹനത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications
