സൂര്യപ്രകാശം ആരോഗ്യത്തിന് നന്നോ??

Posted By: Super
Subscribe to Boldsky

ഭൂമിക്ക്‌ ചൂടും പ്രകാശവും തരുന്നതിന്‌ പുറമെ പലതും സൂര്യന്‍ ചെയ്യുന്നുണ്ട്‌. സൂര്യ പ്രകാശം ആരോഗ്യത്തിന്‌ ഗുണകരമാകുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌.

വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്‌. വിറ്റാമിന്‍ ഡിയുടെ ആഭാവം കുട്ടികളില്‍ അസ്ഥി രോഗങ്ങളും മുതിര്‍ന്നവരില്‍ നിരവധി മാറാ രോഗങ്ങളും ഉണ്ടാക്കും.

സ്വപ്‌നങ്ങളും അര്‍ത്ഥവും

സൂര്യപ്രകാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം വിറ്റാമിന്‍ ഡി ആണെങ്കിലും ഇതിന്റെ ആരോഗ്യഗുണം പൂര്‍ണമായി ഇതിനെ ആശ്രയിച്ചല്ല.

സൂര്യ പ്രകാശം അധികമേല്‍ക്കുന്നത്‌ സൂര്യാഘാതം പോലെ വിവിധ പ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിന്‌ വരെ കാരണമാകും. ആരോഗ്യത്തിന്‌ സൂര്യപ്രകാശം എങ്ങനെ ഗുണകരമാകുന്നു എന്നത്‌ സൂര്യപ്രകാശം ഏല്‍ക്കുന്നതിനെ ആശ്രയിച്ചാണ്‌. ചൂടും അന്തരീക്ഷ മലിനീകരണവും കുറവയാതിനാല്‍ പ്രഭാതത്തിലെ സൂര്യപ്രകാശം ഏല്‍ക്കുന്നതാണ്‌ നല്ലത്‌.

അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ ഉള്ളതിനാല്‍ വൈകുന്നേരങ്ങളിലെ സൂര്യ രശ്‌മികള്‍ ഏല്‍ക്കുന്നതും നല്ലതല്ല.

സൂര്യ പ്രകാശത്തിന്റെ ചില ആരോഗ്യ ഗുണങ്ങളാണിവിടെ പറയുന്നത്‌. ഇത്‌ ആരോഗ്യത്തിന്‌ എന്തു കൊണ്ട്‌ ഗുണകരമാകുന്നത്‌ എന്തു കൊണ്ടാണന്നും ഇത്‌ വിശദമാക്കുന്നു.

നല്ല ഉറക്കം

പകലിന്റെ ദൈര്‍ഘ്യവും എത്രസമയം ഉറങ്ങുന്നു എന്നതും പ്രധാനമാണ്‌. രാത്രിയില്‍ നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുന്നത്‌ മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ആണ്‌. പകല്‍ സമയം ശരീരം മെലാറ്റോണിന്‍ ഉത്‌പാദിപ്പിക്കുന്നത്‌ നിര്‍ത്തുകയും സൂര്യപ്രകാശം ലഭ്യമായതിനനുസരിച്ച്‌ രാത്രി ഉത്‌പാദനം വീണ്ടും തുടങ്ങുകയും ചെയ്യും .

ശരീരഭാരം കുറയ്‌ക്കാന്‍

പ്രഭാതത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. മതിയായ ഉറക്കം ലഭിക്കുകയാണെങ്കില്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ കഴിയും എന്നതാണ്‌ കാരണം. സൂര്യപ്രകാശവും ബിഎംഐയും തമ്മില്‍ ശ്രദ്ധേയമായ ബന്ധമുണ്ടെന്ന്‌ പഠനങ്ങള്‍ പറയുന്നു.

ശൈത്യത്തിലെ വിഷാദം ചെറുക്കാന്‍

നിങ്ങള്‍ ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണിത്‌. ഏറെ നാള്‍ ദൈര്‍ഘ്യമേറിയ ഇരുണ്ട ശൈത്യം ഉള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക്‌ വിഷാദ രോഗം പിടിപെടാറുണ്ട്‌. ഇതിനുള്ള ഏറ്റവും ഫലപ്രദമായ പ്രകൃതി ചികിത്സ സൂര്യപ്രകാശം ഏല്‍ക്കുന്നതാണ്‌.

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ ഡിയുടെ ഉത്‌പാദനത്തിന്‌ സൂര്യപ്രകാശം സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന്‌ വേണ്ട കാത്സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. സാല്‍മണ്‍, പലുത്‌പന്നങ്ങള്‍ എന്നിവയിലും വിറ്റാമിന്‍ ഡി കാണപ്പെടാറുണ്ട്‌. എങ്കിലും സൂര്യപ്രകാശം ചര്‍മ്മത്തില്‍ ഏല്‍ക്കുന്നതിലൂടെ വളരെ എളുപ്പത്തില്‍ ഇത്‌ ലഭിക്കും.

മറ്റ്‌ രോഗങ്ങളില്‍ നിന്നും സംരക്ഷണം.

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത്‌ ഹൃദ്രോഗം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും. വിറ്റാമിന്‍ ഡി പൂരകങ്ങളേക്കാള്‍ ഗുണകരം സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ഡിയാണ്‌.

Reasons Why Sunlight Is Good For Health

രോഗപ്രതിരോധ രോഗങ്ങളില്‍ നിന്നും സംരക്ഷ

സ്വയം ഉണ്ടാകുന്ന രോഗപ്രതിരോധ രോഗങ്ങളില്‍ നിന്നും സൂര്യപ്രകാശം സംരക്ഷണം നല്‍കും. രോഗ പ്രതിരോധ സംവിധാനത്തിന്റെ അതി പ്രവര്‍ത്തനം തടയാന്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ സഹായിക്കും. സോറിയാസിസ്‌ പോലുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഇത്‌ മികച്ച മാര്‍ഗ്ഗമാണ്‌.

Read more about: health ആരോഗ്യം
English summary

Reasons Why Sunlight Is Good For Health

Here are a few health benefits of sunlight. It also explains why sunlight is good for health.
Story first published: Sunday, December 7, 2014, 18:43 [IST]