For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം അകറ്റാന്‍ 9 വഴികള്‍

By Super
|

ചില ഭക്ഷണങ്ങള്‍, വരണ്ട വായ എന്നിവ വായ്‌നാറ്റം ഉണ്ടാകാന്‍ കാരണമാകും. യാത്രയിലും മറ്റുമാണെങ്കില്‍ എപ്പോഴും പല്ലുതേയ്‌ക്കാന്‍ കഴിഞ്ഞെന്നു വരില്ല . വായ്‌നാറ്റം അകറ്റാന്‍ സഹായിക്കുന്ന നിരവധി ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭിക്കും.

കൂടാതെ വായ്‌നാറ്റം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നങ്ങള്‍ നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്താം.

പ്രമേഹം നിയന്ത്രിയ്‌ക്കും കയ്‌പുകള്‍പ്രമേഹം നിയന്ത്രിയ്‌ക്കും കയ്‌പുകള്‍

വായ്‌നാറ്റത്തിനുള്ള 9 പ്രതിവിധികള്‍

പെരുംജീരകം

പെരുംജീരകം

ആഹാര ശേഷം പെരുംജീരകം ചവയ്‌ക്കുന്നത്‌ ദഹനക്കേട്‌ കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനു പുറമെ വായ്‌നാറ്റം അകറ്റാന്‍ ഇവ വളരെ നല്ലതാണ്‌. ഇവ ഉമിനീരിന്റെ ഉത്‌പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന്‌ കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും.

പുതിന

പുതിന

ശ്വാസത്തിന്‌ പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്‌പന്നങ്ങളുടെ പ്രധാന ചേരുവ പുതിന ആണ്‌. വിഭവങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പുതിന നിങ്ങളുടെ ശ്വാസത്തിന്‌ വളരെ വേഗം പുതുമണം നല്‍കും . ഏതാനം പുതിന ഇലകള്‍ ചവയ്‌ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക.

ജീരകം

ജീരകം

മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ്‌ ജീരകം. മദ്യത്തിന്‌ രുചി നല്‍കാനും ഇവ ഉപയോഗിക്കാറുണ്ട്‌. ഇവയില്‍ അടങ്ങിയിട്ടുള്ള അനിതോള്‍ ആണ്‌ വാസനയും രുചിയും നല്‍കുന്നത്‌. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ്‌ ഇവയ്‌ക്കുള്ളതിനാല്‍ വായ്‌നാറ്റത്തിന്‌ ഉത്തമ പരിഹാരമാണിവ. വായിലിട്ട്‌ ചവയ്‌ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത്‌ ഉപയോഗിക്കുകയോ ചെയ്യാം.

പാര്‍സ്ലെ

പാര്‍സ്ലെ

പാര്‍സ്ലെയ്ക്ക്‌ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. അതിനാല്‍ അവ വിഭവങ്ങളില്‍ നിന്നും നീക്കം ചെയ്യരുത്‌. വായ്‌നാറ്റം അകറ്റാന്‍ ഇവ സഹായിക്കും. സുഗന്ധത്തിനായി ഇതിന്റെ എണ്ണ സോപ്പ്‌, സുഗന്ധ ലേപനങ്ങള്‍, വായ്‌നാറ്റം മാറ്റാനുള്ള ഉത്‌പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്‌.

ഗ്രാമ്പു

ഗ്രാമ്പു

ഭക്ഷണത്തിന്‌ മണവും രുചിയും ലഭിക്കാന്‍ ഗ്രാമ്പു ഉപയോഗിക്കും. പല്ല്‌വേദനയ്‌ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിക്കുന്ന ഗ്രാമ്പു ടൂത്ത്‌ പേസ്റ്റുകളിലെയും മൗത്ത്‌ വാഷുകളിലെയും പ്രധാന ചേരുവയാണ്‌. വായ്‌നാറ്റം അകറ്റാന്‍ ഇവയ്‌ക്ക്‌ കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയ്‌ക്ക്‌ ബാക്ടീരിയയെ പ്രതിരോധിച്ച്‌ വായ്‌നാറ്റം അകറ്റാനുള്ള ഗുണമുണ്ട്‌. വായിലിട്ട്‌ ചവയ്‌ക്കുകയോ ചായയില്‍ ചേര്‍ത്ത്‌ കുടിയ്‌ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട്‌ തിളപ്പിച്ച ശേഷം തണുപ്പിച്ച്‌ മൗത്ത്‌ വാഷ്‌ ആയും ഉപയോഗിക്കാം.

ഏലയ്‌ക്ക

ഏലയ്‌ക്ക

രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്‌ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്‌ക്ക വായിലിട്ട്‌ കുറച്ച്‌ നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്‌ക്ക്‌ ചായ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.

നാരങ്ങ

നാരങ്ങ

ഓറഞ്ച്‌, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച്‌ ഉമിനീര്‍ ഉത്‌പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ്‌ അളവ്‌ സന്തുലിതമാക്കി വായിലടിഞ്ഞ്‌ കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും.

മല്ലി

മല്ലി

ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ്‌ നാറ്റം ഉണ്ടാകാറുണ്ട്‌. എന്നാല്‍ ഇത്‌ മറയ്‌ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന വായ്‌നാറ്റങ്ങള്‍ മാറും. വായ്‌നാറ്റം അകറ്റാന്‍ മല്ലി ഉപ്പ്‌ ചേര്‍ത്ത്‌ ചൂടാക്കിയും കഴിക്കാം.

മൈഗ്രേയ്ന്‍ തടയാം

Read more about: health ആരോഗ്യം
English summary

9 Ways To Lose Bad Breath Naturally

There are certain ways to lose bad breath naturally. Read to know the ways to lose ad breath naturally,
X
Desktop Bottom Promotion