For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഉപേക്ഷിയ്‌ക്കേണ്ട ദുശീലങ്ങള്‍

|

ദുശീലങ്ങള്‍ ആര്‍ക്കും നല്ലതല്ല, ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും. ചില ദുശീലങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും, മറ്റു ചില ദുശീലങ്ങള്‍ മനസിനു ദോഷം ചെയ്യും, ചിലവയാകട്ടെ, സമൂഹത്തിന് ദോഷം വരുത്തുന്നവയുമായിരിയ്ക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തരംതിരിച്ചുള്ള ചില ശീലങ്ങളുമുണ്ട്. ഇവയില്‍ സ്ത്രീകളുടെ ചില ദുശീലങ്ങളെക്കുറിച്ച്, സ്ത്രീകള്‍ ഉപേക്ഷിയ്‌ക്കേണ്ട ചില ശീലങ്ങളെക്കുറിച്ചറിയൂ,

ഹൈഹീല്‍

ഹൈഹീല്‍

ഹൈഹീല്‍ ധരിയ്ക്കുന്ന ശീലം സ്ത്രീകള്‍ക്കുള്ള ഒരു പൊതുസ്വഭാവമാണെന്നു പറയാം. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒരു ശീലമാണ്. നടുവേദന, നാഡികള്‍ക്ക് പ്രശ്‌നം തുടങ്ങിയവ ഇതുകൊണ്ടുണ്ടാകും.

വല്ലാതെ ഇറുകിയ വസ്ത്രം

വല്ലാതെ ഇറുകിയ വസ്ത്രം

വല്ലാതെ ഇറുകിയ വസ്ത്രം ധരിയ്ക്കുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ തടസപ്പെടുത്തും. ചര്‍മത്തിന് ദോഷം ചെയ്യും.

മേയ്ക്കപ്പിട്ട് ഉറങ്ങുന്ന ശീലം

മേയ്ക്കപ്പിട്ട് ഉറങ്ങുന്ന ശീലം

മേയ്ക്കപ്പിട്ട് ഉറങ്ങുന്ന ശീലം ചില സ്ത്രീകള്‍ക്കുണ്ട്. ഇത് ചര്‍മത്തിന് നല്ലതല്ല. ഉറങ്ങുന്നതിനു മുന്‍പ് മേയ്ക്കപ്പ് നീക്കം ചെയ്യണം.

ക്രാഷ് ഡയറ്റ്

ക്രാഷ് ഡയറ്റ്

ക്രാഷ് ഡയറ്റ് എന്ന പേരില്‍ ഭക്ഷണം ഉപേക്ഷിച്ച് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ഇ്ത ആരോഗ്യത്തിന് നല്ലതല്ല. തടി പോകുമായിരിയ്ക്കും, ചിലപ്പോള്‍ ഇതോടൊപ്പം ആരോഗ്യവും നഷ്ടപ്പെടും.

പുഷ് അപ് ബ്രാ

പുഷ് അപ് ബ്രാ

പുഷ് അപ് ബ്രാ ധരിയ്ക്കുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തും. തലചുറ്റല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കണ്ണട

കണ്ണട

സൗന്ദര്യം പോകുമെന്നു ഭയന്ന് കണ്ണട ഉപേക്ഷിയ്ക്കുന്ന സ്ത്രീകളുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ കേടു വരുത്തുകയാണ് ചെയ്യുക.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ അവഗണിയ്ക്കുന്ന പല സ്ത്രീകളുമുണ്ട്. ഇത് പലപ്പോഴും വലിയ അപകടങ്ങളിയേക്കു നയിക്കും. ഹൃദയപ്രശ്‌നങ്ങള്‍ കൃത്യമായ സമയത്ത് ചികിത്സിയ്ക്കുക.

ഡിപ്രഷന്‍

ഡിപ്രഷന്‍

ചില സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഡിപ്രഷന്‍ വരുന്നത് സാധാരണമാണ്. പലരും ഇതിനെ ഹോര്‍മോണ്‍ പ്രശ്‌നമായി കരുതി അവഗണിയ്ക്കുകയാണ് പതിവ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഡിപ്രഷന് വഴി വയ്ക്കും. ഇതുപോലെ ക്ലിനിക്കലായുള്ള പ്രശ്‌നങ്ങളും ഡിപ്രഷന്‍ വരുത്തി വയ്ക്കുന്നവ തന്നെയാണ്.

മദ്യപാനശീലം

മദ്യപാനശീലം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മദ്യപാനശീലം കുറവാണ്. എന്നാല്‍ ചിലപ്പോള്‍ പാര്‍ട്ടികള്‍ക്കും മറ്റും അമിതമായ തോതില്‍ മദ്യപിയ്ക്കുന്ന സ്ത്രീകളുണ്ട്. ഈ ശീലവും നല്ലതല്ല.

കോണ്‍ടാക്റ്റ് ലെന്‍സ്

കോണ്‍ടാക്റ്റ് ലെന്‍സ്

കണ്ണിന്റെ സൗന്ദര്യത്തിനു വേണ്ടിയും നിറം മാറുന്നതിനും കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിയ്ക്കുന്ന സ്ത്രീകളുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിയ്ക്കണം. എ്ന്നാല്‍ ഇതല്ലാതെ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിയ്ക്കുന്നത് നല്ലതല്ല.

നഖം

നഖം

നഖം നീട്ടി വളര്‍ത്തുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. നീട്ടി വളര്‍ത്തുന്ന നഖം എത്ര സൂക്ഷിച്ചാലും വൃ്ത്തിയാകാന്‍ പ്രയാസമാണ്. മാത്രമല്ല, നെയില്‍ പോളിഷ് ഉപയോഗിയ്ക്കുന്നത് കെമിക്കലുകള്‍ ഉള്ളിലെത്താന്‍ ഇട വരുത്തുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

11 Unhealthy Habits Women Should Quit

Unhealthy habits of women are never talked about. These bad habits that women have go unnoticed.
Story first published: Friday, April 18, 2014, 11:37 [IST]
X
Desktop Bottom Promotion