Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ശരീരത്തിന് കൂടുതല്‍ പോഷണം ലഭ്യമാക്കാന്‍....
പലരും കരുതുന്നത് ആരോഗ്യകരമായ ഭക്ഷണശൈലി എന്നത് ഇഷ്ടഭക്ഷണങ്ങളൊക്കെ ഒഴിവാക്കലാണ് എന്നാണ്. എന്നാല്‍ അതല്ല ശരിയായത്. ലോസ്ആഞ്ചലസിലെ ഹെല്‍ത്തി ഈറ്റിങ്ങ് ആന്‍ഡ് ട്രെയിനിങ്ങ് എന്ന ഫുഡ് കൗണ്‍സിലിങ്ങ് സെന്ററിന്റെ ഉടമയും ഡയറ്റീഷ്യനുമായ ലോറന് ഷിമിറ്റിന്റെ അഭിപ്രായത്തില്‍ ഇഷ്ടഭക്ഷണങ്ങള്‍ തീന്മേശയിലേക്കെത്തിക്കുന്നതില് തെറ്റില്ല. എന്നാല്‍ അവ ക്രമീകൃതമായ രീതിയിലായിരിക്കണം കഴിക്കേണ്ടത്. ഇതുവഴി പ്രധാനമായ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാകും.
ഇവിടെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് വഴി പോഷകങ്ങള്‍ കൂടുതലായി ശരീരത്തിന് ലഭ്യമാക്കാം. ഇവയില്‍ ചിലത് ഷോപ്പിംഗ് വേളയില്‍ പിന്തുടരാവുന്നതും, ചിലത് പാചക സമയത്തും, വിളമ്പുന്ന സമയത്തും ശ്രദ്ധിക്കാവുന്നതുമാണ്. അതിനാല്‍ തന്നെ സ്വയം പാചകം ചെയ്യാത്തവര്‍ക്കും ഇവ പിന്തുടരാനാവും. അങ്ങനെ കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം കൂടുതല്‍ ആരോഗ്യവും, ഉന്മേഷവും ലഭ്യമാവുകയും പോഷകക്കുറവെന്ന പ്രശ്നം അനുഭവപ്പെടാതെയുമിരിക്കും.

ആഹാരം കഴിക്കുന്ന ശൈലിക്ക് മാറ്റം
മാംസവും, പച്ചക്കറികളുമൊക്കെ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരുടെയും പാത്രത്തില്‍ മാംസവിഭവങ്ങളാവും കൂടുതലുണ്ടാവുക. എന്നാല്‍ പഠനങ്ങളനുസരിച്ച് മാംസഭക്ഷണത്തേക്കാള്‍ പച്ചക്കറികള്‍ കഴിക്കുന്നതാണ് ദീര്‍ഘായുസ് നല്‍കുക. അതിനാല്‍ തന്നെ സസ്യവിഭവങ്ങളാകണം നിങ്ങളുടെ പ്രധാന ഭക്ഷണം. ഇത് രീതി തുടര്‍ന്നാല്‍ ശരീരത്തിലെ കൊഴുപ്പും, കലോറിയും കുറയ്ക്കുകയും ചെയ്യാം.

വാള്‍നട്ട്
വാല്‍നട്ട് പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ ഒന്നാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ഒമേഗ 3 പോലുള്ള കൊഴുപ്പുകള്‍ ശരീരത്തിന് ലഭിക്കും. കാന്‍സറിനെയും, ഹൃദയസംബന്ധമായ രോഗങ്ങളെയും തടയാന്‍ കഴിവുള്ളതാണ് വാല്‍നട്ട്. ഇവ പച്ചയായി തന്നെ ഉപയോഗിക്കുക. സാലഡുകളിലും, ഡെസെര്‍ട്ടുകളിലും ചേര്‍ത്തും, അല്ലെങ്കില്‍ നുറുക്കിയ വാല്‍നട്ട് മത്സ്യം, കോഴിയിറച്ചി എന്നിവയ്ക്കൊപ്പം ചേര്‍ത്തും കഴിക്കാം.

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍
നിങ്ങള്‍ സ്ഥിരം ഭക്ഷണങ്ങളോടൊട്ടി നില്ക്കുകയാണോ? നിങ്ങളുടെ സ്ഥലത്ത് ലഭിക്കുന്ന പുതിയ തരം പഴവര്‍ഗ്ഗങ്ങളും, മത്സ്യയിനങ്ങളുമൊക്കെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല? ഇന്ന് മാര്‍ക്കറ്റില്‍ ലോകമെമ്പാടും നിന്നുള്ള വൈവിധ്യപൂര്‍ണ്ണമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാണ്. പതിവ് ഭക്ഷണസാധനങ്ങള്‍ക്കൊപ്പം ഇവയും പരീക്ഷിക്കുക.

ചീര
ലെറ്റ്യൂസ് എന്നയിനം ചീര ബര്‍ഗറുകളിലും, സാലഡുകളിലുമൊക്കെ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതിന് പകരം ചെഞ്ചീര അഥവാ സ്പിനാച് ഉപയോഗിക്കാം. ഇത് വലിയ രുചിവ്യത്യാസമൊന്നും ഉണ്ടാക്കില്ല. എന്നാല്‍ വളരെയധികം പോഷകസമ്പന്നമായതുമാണ്. വിറ്റാമിനുകളും, മിനറലുകളും, ആന്റിഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയ ചീര കാന്‍സറിനെ തടയാനും കഴിവുള്ളതാണ്.

കറുവപ്പട്ട
ഭക്ഷണത്തിന് ഏറെ രുചിപകരുന്ന കറുവാപ്പട്ട രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്. ഇത് ശാരീരിക വേദനകള്‍ക്കും, രോഗങ്ങള്‍ക്കും ശമനം നല്‍കാനും സഹായിക്കും. ഓട്ട്സ്, ഗ്രാനോള, ടോസ്റ്റ് തുടങ്ങിയവയ്ക്ക് മികച്ച രുചി നല്കാന് അല്പം കറുവാപ്പട്ട പൊടിച്ചത് അവയില്‍ വിതറിയാല്‍ മതി. കലോറി കൂടുതലായി ശരീരത്തിലെത്തുകയുമില്ല.

പാക്ക് ചെയ്ത പഴങ്ങള്‍
അല്പം വിലകൂടുതലാകുമെങ്കിലും മുന്‍കൂര്‍ മുറിച്ച് തയ്യാറാക്കിയ പഴങ്ങളും, പച്ചക്കറികളും രുചികരമാണ്. പൈനാപ്പിള്‍, തണ്ണിമത്തങ്ങ, മുന്തിരിങ്ങ തുടങ്ങിയവ ഒരു ഉപ വിഭവമായി ഭക്ഷണത്തോടൊപ്പം ഉണ്ടാവണം. കുട്ടികള്‍ക്കും ഇവ ഏറെ ഇഷ്ടമാവും. മുറിച്ചതും, തോല്കളഞ്ഞതുമായ പച്ചക്കറികളും മൈക്രോവേവ് ഓവനില്‍ പാകം ചെയ്ത് വൈകുന്നേരത്തെ ഭക്ഷണത്തിനൊപ്പം കഴിക്കാം.

മുള്ളങ്കി
ഉരുളക്കിഴങ്ങ് മിക്കവരും സാധാരണയായി കഴിക്കുന്നതാണ്. ഇതില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മധുരമുള്ളങ്കി ഇതോടൊപ്പം ചേര്‍ക്കുന്നത് വിറ്റാമിന്‍ സിയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതോടൊപ്പം ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ എയും കൂടുതലായി ലഭിക്കും. മുള്ളങ്കിക്ക് മുകളിലെ പച്ച ഭാഗം നുറുക്കി ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാല്‍സ്യം, കോപ്പര്‍, അയണ്‍ എന്നിവ ലഭിക്കും.

കൂണ്
മാംസം കറിവെയ്ക്കുമ്പോള്‍ അതില്‍ കൂണ് കൂടുതലായി ചേര്‍ക്കുന്നത് നല്ലതാണ്. ഭക്ഷണത്തിലെ കൊഴുപ്പും, കൊളസ്ട്രോളും കുറയ്ക്കുക മാത്രമല്ല ഭക്ഷണവസ്തുക്കളില്‍ ദുര്‍ലഭമായ വിറ്റാമിന്‍ ഡിയും, ആന്റി ഓക്സ്ഡന്റുകളും ലഭിക്കുകയും ചെയ്യും. കൂണ് ഓലിവ് ഓയിലില്‍ പൊരിച്ച് ടിന്നിലടച്ച സ്പാഗെട്ടിയില് ചേര്‍ത്തോ, തണുപ്പിച്ച ചീസ് പിസ്സയില്‍ വിതറി കഴിക്കുകയോ ചെയ്യാം.

ഡിപ്
പച്ചക്കറിയെ ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവര്‍ക്ക് അനുയോജ്യമായതാണ് ഡിപ് എന്നറിയപ്പെടുന്ന പലവിധ സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണം. സല്‍സ, ഹമ്മസ്, ഗുഖാമോള്, ചീര, അവൊക്കാഡോ എന്നിവയുടെ ഡിപ് പച്ചക്കറികളോ, പയറോ ഉപയോഗിച്ച് ഫുഡ് പ്രൊസസറില്‍ തയ്യാറാക്കുന്നതാണ്. പച്ചക്കറികള്‍ കഴിക്കാത്ത പലര്‍ക്കും ഇവ സസ്യോത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണെന്ന് അറിയുകയില്ല. ഇവയില്‍ പോഷകങ്ങള്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

ക്യാരറ്റ്
ക്യാരറ്റ് പോഷകസമൃദ്ധമാണ്. എന്നാല്‍ മുറിച്ച് വേവിക്കുന്നതിനേക്കാള്‍ നല്ലതാണ് വേവിച്ചതിന് ശേഷം കാരറ്റ് മുറിക്കുന്നത്. ഇതുവഴി ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം 25 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് ബ്രിട്ടനിലെ ഗവേഷകര്‍ കണ്ടെത്തിയത്. അരിഞ്ഞ കാരറ്റ് പാചകം ചെയ്യുമ്പോള്‍ പോഷകങ്ങള്‍ കൂടുതലായി നഷ്ടപ്പെടും.

ജൈവോത്പന്നങ്ങള്‍
കൂടുതലും ജൈവോത്പന്നങ്ങള്‍ ഉപയോഗിക്കുക. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം ഇവയില്‍ രാസവസ്തുക്കളും കീടനാശിനികളും കലരില്ലെന്നതു തന്നെ കാരണം.



Click it and Unblock the Notifications