ചില ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ദുരന്തം

Posted By:
Subscribe to Boldsky

ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്‌ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ ഇത് ഒരു അത്യാവശ്യമായി മാറുകയും ചെയ്യും.

പ്രമേഹം, കൊളസ്‌ട്രോള്‍; പരിഹാരം ഈ പഴത്തില്‍

ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്

ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക.

അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്

അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്

അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ഇത് കഴിയ്ക്കുക.

 മദ്യം നിര്‍ബന്ധമായും ഒഴിവാക്കുക

മദ്യം നിര്‍ബന്ധമായും ഒഴിവാക്കുക

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഒഴിവാക്കുക. മദ്യം ആന്റിബയോട്ടിക്‌സുമായി ചേരുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് എന്നൊരു പദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.

 ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക

ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇവ വയറിന് നല്ലതല്ല. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ പാനീയങ്ങളാണ് നല്ല പരിഹാരം.

 ചിലര്‍ക്ക് ചിലപ്പോള്‍ അലര്‍ജിയായിരിക്കും

ചിലര്‍ക്ക് ചിലപ്പോള്‍ അലര്‍ജിയായിരിക്കും

മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചിലര്‍ക്ക് ചിലപ്പോള്‍ അലര്‍ജിയായിരിക്കും. ഇത് കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്.

 പറയുന്ന കാലം അത്രയും കഴിയ്ക്കാം

പറയുന്ന കാലം അത്രയും കഴിയ്ക്കാം

ഡോക്ടര്‍ നിര്‍ദ്ദേശിയ്ക്കുന്ന അത്രയും കാലം കഴിയ്‌ക്കേണ്ടതാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇടയ്ക്ക് നിര്‍ത്തിയാല്‍ അതിന്റെ ദോഷഫലങ്ങള്‍ വേറെയാണ് എന്നത് തന്നെ കാര്യം.

 മറ്റുള്ളവര്‍ക്ക് നല്‍കരുത്

മറ്റുള്ളവര്‍ക്ക് നല്‍കരുത്

നിങ്ങള്‍ക്കുള്ള അതേ അസുഖം തന്നെയാണ് മറ്റുള്ളവര്‍ക്കെങ്കിലും ഒരിക്കലും നിങ്ങളുടെ ആന്റിബയോട്ടിക് മറ്റുള്ളവര്‍ക്ക് നല്‍കരുത്. ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മറ്റുള്ളവര്‍ തരുന്ന ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുകയുമരുത്.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ചിലര്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പല ആന്റിബയോട്ടിക്കുകളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട് എന്നത് തന്നെയാണ് കാര്യം.

 കൃത്യമായി അറിഞ്ഞിരിയ്ക്കണം

കൃത്യമായി അറിഞ്ഞിരിയ്ക്കണം

കാര്യങ്ങളെല്ലാം കൃത്യമായി വായിച്ച് മനസ്സിലാക്കിയ ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കാന്‍ പാടുകയുള്ളൂ.

Read more about: ആരോഗ്യം, health
English summary

Health, Body, Antibiotics, Medicine, Infection, ആന്റിബയോട്ടിക്‌സ്, മരുന്ന്, ആരോഗ്യം, ശരീരം, അലര്‍ജി, മലബന്ധം, വെള്ളം, പാനീയം,

Here are some tips to use antibiotics without affecting your body.
Please Wait while comments are loading...
Subscribe Newsletter