Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വണ്ണം കുറയ്ക്കാന്‍ 10 കല്പനകള്

പായ്ക്കറ്റില്‍ നിന്നും ടിന്നുകളില്‍ നിന്നും നേരിട്ടെടുത്തു കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച് സ്നാക്കുകയും മറ്റും, ഇത് അളവില്ലതാതെ ഭക്ഷണം കഴിയ്ക്കുവാനുള്ള കാരണമാകും. കുറച്ചു മാത്രം പാത്രത്തിലെടുത്ത് കഴിയ്ക്കുക. ഇതുകഴിഞ്ഞാല്‍ പിന്നീട് എടുക്കരുത്. അതുപോലെ എപ്പോഴും കാണുന്ന വിധത്തിലും കയ്യെത്തുന്ന വിധത്തിലും വറവു സാധനങ്ങള്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത് ഇവ കഴിയ്ക്കാനുള്ള പ്രവണതയുണ്ടാക്കും.
പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക. ശരീരത്തിന് ഒരു ദിവസത്തേക്കു മുഴുവനായുള്ള ഊര്‍ജം ലഭിക്കുന്നത് ബ്രേക് ഫാസ്റ്റില്‍ നിന്നാണ്. ക്ഷീണം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ്.
പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി കഴിവതും വീട്ടില്‍ തന്നെ ഭക്ഷണം പാചകം ചെയ്യുക. പോഷകഗുണങ്ങള്‍ ഉള്‍പ്പെടുത്തി, എണ്ണ കുറവുപയോഗിച്ച് വൃത്തിയായി ഭക്ഷണം പാചകം ചെയ്യുകയും ആസ്വദിച്ചു കഴിയ്ക്കുകയും ചെയ്യുക. അതുപോലെ പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുമ്പോള്‍ നല്ലതും പുതുമയുള്ളതുമായവ വാങ്ങാന്‍ ശ്രമിക്കുക.
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഷുഗര്‍ തോത് കുറയ്ക്കുവാനും ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
എല്ലാ തരം പോഷകങ്ങളും ലഭിക്കുവാന്‍ വിവിധയിനം ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഒരു ഭക്ഷണം എത്രത്തോളം കഴിയ്ക്കണമെന്നതിന് അളവു നിശ്ചയിക്കുക. ഊണ്മേശയില് വിവിധയിനം ഭക്ഷണങ്ങളുണ്ടെങ്കില്‍ ഇഷ്ടമുള്ള ഒരു സാധനം മാത്രം വലിച്ചുവാരി കഴിയ്ക്കരുതെന്ന് അര്‍ത്ഥം.
ദിവസവും പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ നിരവധിയുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍, ധാതുക്കള്‍, ഊര്‍ജം എന്നിങ്ങനെ വിവിധ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണിത്. ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്്ക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജവും മസിലുകള്‍ക്ക് ശക്തിയും ലഭിയ്ക്കും.
വണ്ണം കുറയ്ക്കാന്‍ മനസിനെ പാകപ്പെടുത്തേണ്ടതും പ്രധാനമാണ്. ഒരു കാര്യം ചെയ്യാനുറച്ചാല്‍ ഏതുവിധേനയും അത് നേടിയെടുക്കുമെന്ന് ഉറപ്പിക്കുക. ഇഷ്ടപ്പെട്ടു വാങ്ങിയ വസ്ത്രത്തിന്റെ അളവ് ചെറുതാണെങ്കില്‍ അതിനനുസരിച്ച് വണ്ണം കുറയ്ക്കുമെന്ന് ഉറപ്പിക്കുക. ആ വേഷം എപ്പോഴും കാണുന്ന വിധത്തില്‍ വയ്ക്കുക. വണ്ണം കുറയ്ക്കാനുള്ള പ്രേരണ അധികമാകും.
സമയമുണ്ടെങ്കില്‍ വ്യായാമമാകാം എന്നൊരു കാഴ്ചപ്പാട് പലര്‍ക്കുമുണ്ട്. ഇതുമാറ്റി ദിവസവും വ്യായാമം എന്നത് ശീലമാക്കൂ. ഇതിനായി സമയവും നിശ്ചയിക്കുക.
വ്യായാമത്തിന് ചില പ്രധാന കാര്യങ്ങളുണ്ട്. ആദ്യമായി വ്യായാമത്തിന് പറ്റിയ സമയവും സ്ഥലവും കണ്ടെത്തുക. വ്യായാമം ചെയ്യാന്‍ യോജിച്ച വേഷവും വേണം. ശരീരത്തിന് ഗുണം ചെയ്യുന്ന വ്യായാമമുറകള്‍ പഠിച്ചെടുക്കു. വേണമെങ്കില്‍ ഒരു ട്രെയിനറുടെ ഉപദേശവും തേടാം.
എത്രനേരം വ്യായാമം ചെയ്യണമെന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതി അനുസരിച്ചിരിക്കും. ഏതു തരം വ്യായാമമാണ് ഏത്ര നേരമാണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുക. മറ്റൊരാള്‍ കൂടുതല്‍ നേരം വ്യായാമം ചെയ്യുമ്പോള്‍ അത് അനുകരിക്കുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ മസില് വേദനയും ക്ഷീണവുമുണ്ടാകും. അവനവന് ചേര്‍ന്ന വ്യായാമം ചെയ്യുകെയന്നത് പ്രധാനമാണ്.
നമ്മള് നിസാരമായി തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വച്ചു നോക്കൂ. വണ്ണം കുറയുന്നത് ആനക്കാര്യമല്ലെന്ന് ബോധ്യപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
