Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അമിത വണ്ണമോ ? പരിഹാരം...

സ്വാഭാവികമാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഒരുപരിധി വരെ പൊണ്ണത്തടി കുറയ്ക്കാവുന്നതാണ്. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ തടി കുറക്കാനുള്ള സ്വാഭാവികമാര്ഗങ്ങളാണ്.
വ്യായാമം തടി കുറക്കാന്‍ മാത്രമല്ലാ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്. ദിവസവും നടക്കുകയെന്നത് എല്ലാവര്ക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ്. ഒരു മാസം അടുപ്പിച്ച് നാലു കിലോമീറ്റര്‍ വീതം നടന്നാല്‍ ഏതാണ്ട് രണ്ടരക്കിലോ ഭാരം കുറക്കാം. ശാരീരിക അധ്വാനം ഒട്ടുമില്ലാത്തവര്‍ക്ക് നടപ്പ് ഏറെ പ്രയോജനം ചെയ്യും.
വീട്ടുജോലികള്‍ ചെയ്യുന്നത് നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക തുടങ്ങിയവ തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.
മുകള്‍ നിലയിലാണ് ഒാഫീസെങ്കില് ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. ഓഫീസിലിരുന്നും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
ഓടുക, വീട്ടിലെ കോണിപ്പടികള്‍ കയറുക, കുനിഞ്ഞും നിവര്‍ന്നും ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നിവയും തടി കുറക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
