For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധാന്യങ്ങള്‍ ഈസ്ട്രജന്റെ അളവ് കുറയ്ക്കും

By Super
|

Grains
ധാന്യങ്ങള്‍
തവിട് കളയാത്ത അരി, ഗോതമ്പ് വിഭവങ്ങള്‍, പാസ്ത, ബ്രഡ് എന്നിവയെല്ലാം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരഭാരവും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും.

മാത്രമല്ല സ്ത്രീഹോര്‍മ്മോണായ ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. സ്തനാര്‍ബുദത്തെ തടയാന്‍ ഇവ രണ്ടും ആവശ്യമാണുതാനും

പാലുല്‍പന്നങ്ങള്‍
ദിവസം കൂടുതല്‍ തവണ പാലും പാലുല്‍പ്പന്നങ്ങളും കഴിയ്ക്കുന്നത് നിയന്ത്രിക്കണം, അഞ്ചുവണ കഴിയ്ക്കുന്നുണ്ടെങ്കില്‍ അത് രണ്ടുതവണയായി കുറയ്ക്കാം. ഇതില്‍ കൊഴുപ്പിന്റെ അംശം വളരെക്കൂടുതലാണ്. പൊണ്ണത്തടിയും കൊഴുപ്പ് അടിയുന്നതും അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാക്കും.

മത്സ്യം
മത്തി, സാല്‍മണ്‍, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങളില്‍ സ്തനാര്‍ബുദത്തെ ചെറുക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്സ്യത്തില്‍ പ്രധാനമായും ്അടങ്ങയിരിക്കുന്ന ഒമേഗ 3 എന്ന ഫാറ്റി ആസിഡ് സ്താനാര്‍ബുദത്തെ തടുക്കാന്‍ കഴിവുള്ളതാണ്.

സോയ ഉല്‍പ്പന്നങ്ങള്‍
സോയയില്‍ അടങ്ങിയിരിക്കുന്ന ആന്റി കാര്‍സനോജനിക് ഘടകങ്ങള്‍ സ്താനാര്‍ബുദത്തെ തടയുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന സാപോണിന്‍സ്, ഫൈടേറ്റ്‌സ്, ഐസോഫഌവനേഴ്‌സ് എന്നിവയ്ക്ക് ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. സോയ മില്‍കിന്റെ ഉപയോഗമാണ് ഏറെ ഫലപ്രദം.

X
Desktop Bottom Promotion