Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഈസിയായി വണ്ണം കുറയ്ക്കാം, ഇന്റെര്‍മിറ്റന്റ് ഡയറ്റില്‍ 3 നുറുങ്ങുവിദ്യകളുമായി ഹാര്‍വാര്‍ഡ് ഡോക്ടര്‍
Intermittent Diet Tips: ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് അംഗീകൃത ഡോക്ടറായ ഗ്യാസ്ട്രോ എന്റെറോളജിസ്റ്റ് ഡോ. സൗരഭ് സേതി ഡോ.സേതി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ അറിവുകള്‍ പങ്കുവെക്കാറുണ്ട്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ അറിവുകള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റവുമാദ്യം പരീക്ഷിക്കുന്ന ഒരു കാര്യമാണ് ഡയറ്റ്. പലതരത്തിലുള്ള ഡയറ്റുകളിലൂടെ വണ്ണം കുറച്ച നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. വണ്ണം കുറയ്ക്കുക എന്നതിനൊപ്പം മറ്റ് നിരവധി ആരോഗ്യഗുണങ്ങളും ഡയറ്റുകള്‍ നല്‍കുന്നുണ്ട്.

വണ്ണം കുറയ്ക്കാനായി ഇന്റെര്‍മിറ്റന്റ് ഡയറ്റ് ഡയറ്റ് എടുക്കുന്നവര്‍ക്ക് ശരീരത്തിലെ അമിത കൊഴുപ്പ് പരമാവധി ഇല്ലാതാക്കാനും മൊത്തത്തിനുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് നുറുങ്ങുവിദ്യകള്‍ കഴിഞ്ഞിടെ ഡോ. സൗരഭ് സേതി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. അവ എന്താണെന്ന് വിശദമായി നോക്കാം.
12:12 സമയക്രമം
നിശ്ചിതസമയം ഉപവസിച്ചും നിശ്ചയിച്ച സമയത്ത് മാത്രം ഭക്ഷണം കഴിച്ചും ആഹാരനിയന്ത്രണം നടത്തുന്ന രീതിയാണ് ഇന്റെര്‍മിറ്റന്റ് ഡയറ്റ്. ഇത് പല രീതികളില്‍ എടുക്കാം. 12 മണിക്കൂര്‍ ഭക്ഷണം 12 മണിക്കൂര്‍ ഉപവാസം, 16 മണിക്കൂര്‍ ഉപവാസം 8 മണിക്കൂര്‍ ഭക്ഷണസമയം, ആഴ്ചയില്‍ രണ്ട് ദിവസം ഭക്ഷണം നിയന്ത്രിക്കുന്ന 5:2 രീതി, ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണനിയന്ത്രണം, ആഴ്ചയില്‍ ഒരു ദിവസം 24 മണിക്കൂര്‍ ഉപവാസം, 20 മണിക്കൂര്‍ വളരെ കുറച്ചും ഒരു നേരം വലിയ അളവിലും ഭക്ഷണം കഴിക്കുന്ന രീതി എന്നിങ്ങനെ ആണത്.
പക്ഷേ ഡോ. സേതി നിഷ്കര്‍ഷിക്കുന്നത് 12:12 ഇന്റെര്‍മിറ്റന്റ് ഡയറ്റ് രീതി ആണ്. ഇത് പിന്തുടരാന് വളരെ എളുപ്പവും വലിയ കണിശത ഇല്ലാത്തതുമായ ഡയറ്റാണ്. 12 മണിക്കൂര്‍ തുടര്‍ച്ചയായി ഉപവസിക്കുക, ശേഷിക്കുന്ന 12 മണിക്കൂറില്‍ ഇടവിട്ട് ആഹാരം കഴിക്കുക എന്ന രീതിയാണിത്. ഈ രീതിക്ക് പല ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. പ്രത്യേകിച്ച് ഈ രീതിയിലുള്ള ഉപവാസം രാത്രിയില്‍ നല്ല ഉറക്കം പ്രദാനം ചെയ്യും. തുടക്കക്കാര്‍ ഈ സമയക്രമത്തില്‍ ഉപവസിച്ചാല്‍ മമടുപ്പില്ലാതെ ഡയറ്റ് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കും. ഇത് ശരീരത്തിന് ക്ഷീണമുണ്ടാക്കില്ല. അതേസമയം ദഹനത്തിനും മെറ്റബോളിസത്തിനും വിശ്രമത്തിനും ശരീരത്തിന് മതിയായ സമയം ലഭിക്കുകയും ചെയ്യും.
പാനീയങ്ങളില്‍ കഠിന നിയന്ത്രണം
പാനീയങ്ങളില്‍ നിയന്ത്രണം എന്ന് പറയുമ്പോള്‍ വെള്ളം കുടിക്കുന്നത് കുറയ്ക്കണം എന്നല്ല. ഡയറ്റ് എടുക്കുന്ന കാലയളവില്‍ എന്താണ് കഴിക്കുന്നതെന്നും കുടിക്കുന്നതെന്നും അതിലെ ഘടകങ്ങളെ കുറിച്ചും കൃത്യമായ ബോധ്യമുണ്ടാകണം. കലോറി ഇല്ലാത്ത പാനീയങ്ങളായിരിക്കണം ഈ സമയത്ത് കുടിക്കേണ്ടത്. ഇത് പാനീയങ്ങള്‍ ഡയറ്റിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. കട്ടന്‍ കാപ്പി, ഗ്രീന്‍ ടീ, വെള്ളം, ആപ്പിള്‍ സിഡര്‍ വിനാഗിരി, നാരങ്ങ വെള്ളം, ഉലുവ അല്ലെങ്കില്‍ തുളസി വെള്ളം, ചാമോമൈല്‍ ടീ, ഇഞ്ചിച്ചായ എന്നിവയാണ് ഡോ.സേതി നിര്‍ദ്ദേശിക്കുന്ന പാനീയങ്ങള്‍. വിശപ്പ് തോന്നാതിരിക്കാനും മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തുക പോലെ ശരീരത്തിന് മറ്റുപല നേട്ടങ്ങള്‍ നല്‍കിയും ഈ പാനീയങ്ങള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തെ പിന്താങ്ങുന്നു.
പ്രോട്ടീനും ഫൈബറും കൂടിയ ഭക്ഷണങ്ങള്‍
ആഹാരം കഴിക്കേണ്ട സമയത്ത് ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ.സേതി പറയുന്നു. ഫൈബറും പ്രോട്ടീനും ഉയര്‍ന്ന അളവില്‍ അടങ്ങിയ ആഹാരം തിരഞ്ഞെടുക്കണം. അവ കഴിച്ചാല്‍ പെട്ടെന്ന് വിശപ്പ് തോന്നരുത്. വണ്ണം കുറയ്ക്കുന്നതില്‍ ഇക്കാര്യങ്ങള്‍ പ്രധാനമാണ്. പനീര്‍, സോയാബീന്‍, കടല, കോഴിയിറച്ചി, ടര്‍ക്കി, മീന്‍ എന്നിവയും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
വേഗത്തില്‍ വയറ് നിറയാനും സംതൃപ്തി തോന്നാനും വിശപ്പോ ഭക്ഷണത്തോടുള്ള ആഗ്രഹമോ ഇല്ലാതാക്കാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രോട്ടീനും ഫൈബറും കൂടുതലുള്ള ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് ആവശ്യനായ പോഷണം ദിവസം മുഴുവന്‍ നല്‍കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
