Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
വെറും 3 മാസത്തെ കാര്യമേ ഉള്ളൂ: അഴകളവുകള്‍ സ്വന്തമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
ആരോഗ്യം എന്നത് എപ്പോഴും വളരെയധികം പെര്‍ഫക്റ്റ് ആയി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ അതില്‍ എപ്പോഴും വില്ലനായി വരുന്നതാണ് അമിതവണ്ണവും ചാടിയ വയറും എല്ലാം. ഇതെല്ലാം ാരോഗ്യത്തേയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് ആക്കുന്നുണ്ടെന്നതാണ് പ്രധാന കാര്യം. പലപ്പോഴും തടി കുറയ്ക്കാും ശാരീരികമായി ഫിറ്റ് ആവുന്നതിനും വേണ്ടി പലരും പല വഴികളും തേടുന്നു. എന്നാല്‍ ഇതെല്ലാം എത്രത്തോളം ഗുണപരമായി മാറുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുമ്പോള്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടത് അനിവാര്യമാണ്.
അപ്പോഴാണ് പലരും കൂടിയ വണ്ണത്തേയും ചാടിയ വയറിനേയും കുറിച്ചെല്ലാം ആലോചിക്കുന്നതും. ശരീര ഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന ഒരു കാര്യമല്ല. പലപ്പോഴും ദിവസങ്ങളോളം മാസങ്ങളോളം സമയമെടുക്കുന്ന ഒന്നാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ഇനിയെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മൂന്ന് മാസം കൊണ്ട് നമുക്ക് ഈ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. എപ്രകാരം എന്ന് നോക്കാം.

കലോറി ശ്രദ്ധിക്കാം
ഭക്ഷണത്തിലെ കലോറിയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കാരണം അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നത് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തന്നെയായിരിക്കും.കലോറി കത്തിച്ച് കളയുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി പട്ടിണി കിടക്കേണ്ടതില്ല എന്നാല്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
പോഷകകരമായ ഭക്ഷണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതില്‍ പഞ്ചസാര, പ്രിസര്‍വേറ്റിവൂകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല ഇത് നിങ്ങള്‍ക്ക് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനാണ് പലപ്പോഴും കാരണമാകുന്നത്. അതുകൊണ്ട് തന്നെ പോഷകങ്ങള്‍ ധാരാളമടങ്ങിയ മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ശീലമാക്കേണ്ടതാണ്.
പ്രോട്ടീന്‍ മറക്കരുത്
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് പ്രോട്ടീന്‍. ഇത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുന്നതിനും അതുപോലെ തന്നെ പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ചിക്കന്‍, മുട്ട, ടോഫു തുടങ്ങിയവ ശീലമാക്കുന്നത് വഴി ശരീരത്തിലെ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാം. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം ഇത് ശീലമാക്കാം.
സ്്‌ട്രെങ്ത് ട്രെയിനിംഗ്
പേശികളുടെ ആരോഗ്യം പോലെ തന്നെ ശരീരത്തിന് റെസ്റ്റിംഗ് മെറ്റബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്‌ട്രെങ്്ത് ട്രെയിനിംഗ് ചെയ്യാവുന്നതാണ്. ഇത് കൂടുതല്‍ കലോറി കത്തിക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യാവുന്നതാണ്. വളരെ പെട്ടെന്നാണ് നിങ്ങള്‍ക്ക് മാറ്റം മനസ്സിലാവുന്നത്.

ഉറക്കം പ്രധാനപ്പെട്ടത്
ഉറക്കം ശാരീരിക മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ദിവസവും 7-9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കൃത്യമായി ഉറങ്ങുന്നതിന് ശ്രദ്ധിക്കണം.
സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കാം
മാനസിക സമ്മര്‍ദ്ദം പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. മാത്രമല്ല ഇത് നിങ്ങളുടെ ഹോര്‍മോണുകള്‍ സന്തുലിതമാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരഭാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
വെള്ളം കുടിക്കണം
ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇടക്കിടെ ലഘു ഭക്ഷണം കഴിക്കുന്നവരെങ്കില്‍ ഇവര്‍ പലപ്പോഴും അമിതവണ്ണത്തിലേക്ക് എത്തുന്നു. അതുകൊണ്ട് ധാരാളം വെള്ളം ഈ സമയം കുടിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











