Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
വണ്ണം കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലത്; പക്ഷേ, ഈ സ്മൂത്തികള്‍ ഓരോ ദിവസം പതിവാക്കിയാല്‍ ഫലം താനെവരും!
Weight loss smoothie: അമിതവണ്ണം അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. വണ്ണം കുറയ്ക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത്, കരള്‍ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവ കൂടാതെ, മുട്ടുവേദന, സന്ധിവേദന എന്നിവയും അനുഭവപ്പെടാം.

ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കാനും, ശരീരത്തിനെ ആരോഗ്യകരമായി നിലനിര്‍ത്താനും ശരിയായ വണ്ണം നിലനിര്‍ത്തണം. വണ്ണം അമിതമായിട്ടുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഡയറ്റെടുക്കുമ്പോള്‍ പതിവാക്കാവുന്ന ചില സ്മൂത്തി റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍
ചീര - 2 കപ്പ്
ഫ്രോസണ്‍ പൈനാപ്പിള്‍ - 1/2 കപ്പ്
ഫ്രോസണ്‍ മാങ്ങ - 1/2 കപ്പ്
പകുതി പഴം (കഷണങ്ങളാക്കിയത്)
മധുരമില്ലാത്ത ബദാം പാല് - 1/4 കപ്പ്
പ്ലെയിന്‍ ഗ്രീക്ക് യോഗര്‍ട്ട് - 1/4 കപ്പ്
ചിയ വിത്തുകള്‍ - 1 ടേബിള്‍സ്പൂണ്‍
ഗ്രീന്‍ ടീ മാച്ച പൊടി (ഓപ്ഷണല്‍) - 1 സ്കൂപ്പ്
ഐസ് ക്യൂബുകള്‍ (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ബ്ലെന്‍ഡറില്‍ ഇടുക. അതിനുശേഷം നന്നായി അരച്ച് ക്രീം രൂപത്തിലാക്കുക. മധുരം ആവശ്യമെങ്കില്‍ തേനോ മേപ്പിള്‍ സിറപ്പോ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മധുരം ചേര്‍ക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാവുന്നതാണ്. അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.
ഗുണങ്ങള്‍
ഈ സ്മൂത്തിയില്‍ ചേര്‍ത്തിരിക്കുന്ന ഓരോ ചേരുവകള്‍ക്കും ഓരോ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.
ചീര: ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയ ചീര ശരീരത്തിലെ വീക്കം കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കുന്നു.
പൈനാപ്പിളും മാങ്ങയും: വിറ്റാമിന്‍ സിയും ഫൈബറും ധാരാളമായി അടങ്ങിയ ഈ പഴങ്ങള്‍ ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പഴം: ഊര്‍ജ്ജം നല്‍കുകയും സ്മൂത്തിക്ക് ക്രീം ടെക്സ്ചര്‍ നല്‍കുകയും ചെയ്യുന്നു.
ബദാം പാല്: കലോറി കുറഞ്ഞതും വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയതുമായ ബദാം പാല് തടി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ്.
ഗ്രീക്ക് യോഗര്‍ട്ട്: പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് പേശികള്‍ക്ക് ബലം നല്‍കാനും തടി കുറയ്ക്കാനും സഹായിക്കുന്നു.
ചിയ വിത്തുകള്‍: ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ചിയ വിത്തുകള്‍ തടി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ്.
ഗ്രീന്‍ ടീ മാച്ച പൊടി (ഓപ്ഷണല്‍): മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും സഹായിക്കുന്നു.
പോക്ഷക വിവരങ്ങള്‍
ഒരു ഗ്ലാസ്സ് സ്മൂത്തി കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നത് താഴെ പറയുന്ന പോഷകങ്ങളാണ്.
കലോറി: 250
പ്രോട്ടീന്‍: 20 ഗ്രാം
കൊഴുപ്പ്: 10 ഗ്രാം
പൂരിത കൊഴുപ്പ്: 1.5 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്: 30 ഗ്രാം
ഫൈബര്‍: 5 ഗ്രാം
പഞ്ചസാര: 20 ഗ്രാം
സോഡിയം: 50 മി.ഗ്രാം
ടിപ്സ്
കൂടുതല്‍ ക്രീം ടെക്സ്ചറിനായി ബദാം പാലിന് പകരം തേങ്ങാപ്പാലോ ഓട്സ് പാലോ ഉപയോഗിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കാവുന്നതാണ്. പക്ഷേ, ശരിയായ അളവില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഫ്രോസണ്‍ ബെറികളോ മറ്റ് പഴങ്ങളോ ഉപയോഗിക്കുന്നത് രുചി വര്‍ദ്ധിപ്പിക്കും. ഈ സ്മൂത്തി ഒരു നേരത്തെ ഭക്ഷണത്തിന് പകരമായോ ഇടവേളകളിലെ ലഘുഭക്ഷണമായോ കുടിക്കാവുന്നതാണ്. അമിതമായി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
