Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍: ഭക്ഷണം ഒട്ടും നിസ്സാരമല്ല, പൂര്‍ണ പരിഹാരം
ഇന്നത്തെ കാലത്ത് പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. എന്നാല്‍ ഈ അടുത്ത് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ടൈപ്പ് 2 പ്രമേഹം എന്ന അവസ്ഥയെ പൂര്‍ണമായും ആരോഗ്യകരമായ ജീവിത ശൈലിയിലുടെ മാറ്റി എടുക്കാന്‍ സാധിക്കും എന്നാണ്. അതിന് കാരണമായത് 2024-2025 ലെ അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (ADA) നടത്തിയ ഗവേഷണങ്ങള്‍ ആണ്.
പ്രശസ്ത ന്യൂട്രിഷനിസ്റ്റും ഡയറ്റീഷ്യനുമായ മനീഷ ചോപ്ര 'ഹെല്‍ത്ത് ഷോട്ട്‌സി'നോട് പറഞ്ഞത് അനുസരിച്ച് പ്രമേഹം കുറയ്ക്കുന്നതിന് വേണ്ടി കൃത്യവും സമീകൃതവുമായ ഭക്ഷണക്രമം, ശരീരഭാരം കുറയ്ക്കല്‍, ചിട്ടയായ വ്യായാമം എന്നിവ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. പ്രമേഹത്തെ പൂര്‍ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിച്ചില്ലെങ്കിലും പൂര്‍ണമായും സാധാരണ നിലയിലേക്ക് മാറ്റിയെടുക്കുന്നതിന് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പഠന പ്രകാരം അറിയേണ്ടത്
പഠന പ്രകാരം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെയും ഇംഗ്ലണ്ടിലെ ടീസൈഡ് സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും ഇത് 12 ആഴ്ചയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ സഹായിക്കും. ആ പഠനത്തിന്‍െ ഭാഗമായി പ്രാദേശിക ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നു. അവര്‍ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാനും മരുന്നുകള്‍ ആവശ്യാനുസരണം ക്രമീകരിക്കാനും സഹായിക്കുകയും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായ ഡോ. ജോനാഥന്‍ ലിറ്റില്‍ ഭക്ഷണക്രമത്തിലെ ഇടപെടലുകളിലൂടെ ടൈപ്പ് 2 പ്രമേഹം ചികിത്സിക്കാനും ചിലപ്പോള്‍ പൂര്‍ണ്ണമായി മാറ്റിയെടുക്കാനും സാധിക്കും എന്നും പറഞ്ഞു.
പച്ച ഇലക്കറികള്‍:
ചീര, കാബേജ് (കെയ്ല്‍), സ്വിസ് ചാര്‍ഡ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് വഴി പ്രമേഹം പോലുള്ള അവസ്ഥകളഎ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതിന് കാരണം ഇവയില്‍ ധാരാളം വിറ്റാമിന്‍ സി, ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഉണ്ട് എന്നത് തന്നെയാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും ശരീരത്തിലെ വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇവയെല്ലാം. അതോടൊപ്പം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. പഠന പ്രകാരം ഈ ഇലക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
കൊഴുപ്പുള്ള മീനുകള്‍
ആരോഗ്യത്തിന് മത്സ്യം നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. അതില്‍ തന്നെ കൊഴുപ്പുള്ള മീനുകള്‍ വളരെയധികം സഹായിക്കും. അതിനായി സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മീനുകള്‍ കഴിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അത് കൂടാതെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനമാണ്. ഈ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ മറ്റ് പ്രോട്ടീനുകളും നല്‍കുന്നു. അത് കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു എന്നാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്,

നട്‌സും വിത്തുകളും:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നട്‌സ് വളരെയധികം സഹായിക്കുന്നതാണ്. നട്‌സും വിത്തുകളും ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. അതില്‍ തന്നെ ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ തുടങ്ങിയവയില്‍ നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം പോഷകങ്ങള്‍ ഉള്ളതിനാല്‍ വിശപ്പ് നിയന്ത്രിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു.ഇത് ഹൃദയാരോഗ്യത്തേയും സഹായിക്കും എന്നതില്‍ സംശയം വേണ്ട. രാവിലെ ഓട്മീലില്‍ വിത്തുകള്‍ ചേര്‍ക്കുകയോ സാലഡില്‍ നട്‌സ് ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.
മത്തങ്ങ:
പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് മത്തങ്ങ. കാരണം ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ ഇതില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. അത് മാത്രമല്ല പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തില്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് എന്തുകൊണ്ടും മത്തങ്ങ. അത് മാത്രമല്ല ഇതിന്റെ ഗണത്തില്‍ പെട്ട ബട്ടര്‍നട്ട്, എക്കോണ്‍ സ്‌ക്വാഷ് എന്നിവ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. ഈ വിറ്റാമിനുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. ചൂടുള്ള മത്തങ്ങ സൂപ്പ് അല്ലെങ്കില്‍ വറുത്ത മത്തങ്ങ ക്യൂബുകള്‍ എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്.
വെളുത്തുള്ളി:
നമ്മുടെയെല്ലാം അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് വെളുത്തുള്ളി. ഇതിലെ ആരോഗ്യ ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. അത് കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന കാര്യത്തിലും മുന്നിലാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്ന കാര്യത്തിലും എന്തുകൊണ്ടും മികച്ചതാണ് വെളുത്തുള്ളി. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും നിസ്സാരമല്ല, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഭക്ഷണത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും വെളുത്തുള്ളി സഹായിക്കും. ഇത് മാത്രമല്ല എപ്പോഴും ശ്രദ്ധിക്കേണ്ടത് നാം കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കുന്നതിനും കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











