Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുട്ട, ഓട്സ്, ചിക്കന്‍, നട്സ്: തടി കുറയ്ക്കാന്‍ കഴിക്കേണ്ടതിങ്ങനെ
Weight Loss food: അമിതവണ്ണം എന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. അതില്‍ പലപ്പോഴും തീവ്രമായ ഗുരുതരമായ പ്രതിസന്ധികളും സ്ഥിരമാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി ദൈനംദിന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്..
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എളുപ്പവഴികള്‍ തേടാതെ കൃത്യമായ പരിഹാരത്തിലൂടെ നമുക്ക് അമിതവണ്ണത്തേയും തടിയേയും കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വയറു കുറയ്ക്കുന്നതിനും ശരീരഭാരത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില മാറ്റങ്ങള്‍ ഭക്ഷണത്തില്‍ വരുത്താവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഓട്സ്
ഒരു പാത്രം ഓട്സ് മാത്രം മതി അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന്. ഇതിലുള്ള ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വേണ്ടി പഴങ്ങള്‍, നട്സ് അല്ലെങ്കില്‍ ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കാവുന്നതാണ്.
വേവിച്ച മുട്ട
ആരോഗ്യ സംരക്ഷണത്തില്‍ മുട്ട വളരെയധികം സഹായിക്കുന്നതാണ്. ഇത് അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും. മുട്ടയില്‍ പ്രോട്ടീന്‍ കൂടുതലും കലോറി കുറവുമാണ്. ഇത് രാവിലെ ലഘുഭക്ഷണമായി കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളേയും മുട്ട ഒഴിവാക്കുന്നു.
ഇലക്കറികള്‍
ചീര, കാലെ, മറ്റ് പച്ചക്കറികള്‍ എന്നിവ കലോറി കുറവും നാരുകള്‍ കൂടുതലുമുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കുമ്പോള്‍ ഇലക്കറികള്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്നതാണ്. അതില്‍ സലാഡുകള്‍, സൂപ്പുകള്‍ അല്ലെങ്കില്‍ സ്മൂത്തികള്‍ എന്നിവയില്‍ ഇലക്കറികള്‍ ചേര്‍ക്കാം. ഇത് നിങ്ങളുടെ വയറു നിറയ്ക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു.

തൈര്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തൈര് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ഇത് ദഹനം മെച്ചപ്പെടുത്തുകയും കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറവുള്ള തൈര് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ഇത് കഴിക്കുന്നത് വഴി ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു.
പഴങ്ങള്‍
ആപ്പിള്‍, ഓറഞ്ച്, പപ്പായ, സരസഫലങ്ങള്‍ എന്നിവ മികച്ച അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള നാരുകളാണ് നിങ്ങളുടെ ആരോഗ്യത്തേ മികച്ചതാക്കി അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നത്. കലോറി കുറവായതിനാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പച്ചക്കറി സൂപ്പുകള്‍
ഭക്ഷണത്തിന് മുമ്പ് ഒരു പാത്രം സൂപ്പ് തയ്യാറാക്കുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണത്തേയും വിശപ്പിനേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളാണ് പച്ചക്കറി സൂപ്പ് നല്‍കുന്നത്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
നട്സും വിത്തുകളും
ബദാം, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ധാന്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മില്ലറ്റുകളും ബ്രൗണ്‍റൈസും ആരോഗ്യത്തിന് മികച്ചതാണ്. ഇത് ശരീരത്തില്‍ നിന്ന് സാവധാനം ദഹിക്കുകയും അത് കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ചതാക്കുകയും ചെയ്യുന്നു. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
