Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഇപ്രാവശ്യം കേരളത്തില്‍ മണ്‍സൂണ്‍ നേരത്തേയെത്തിയിരിക്കുകയാണ്. അതുപോലെ തന്നെ മണ്‍സൂണ്‍ കെടുതികളും നേരത്തെ തന്നെ ആരംഭമായി. സാധാരണയിലും 8 ദിവസം മുന്‍പാണ് ഇപ്രാവശ്യം വര്‍ഷം എത്തിയിരിക്കുന്നത്. അറബിക്കടലില്‍ കേരളത്തില്‍ കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല കാലവര്‍ഷക്കെടുതികളും ആരംഭിച്ചു. ശക്തമായ കാറ്റും മഴയും ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട സമയമാണ് വരുന്നത്. മാത്രമല്ല പ്രധാനമായും രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കാറ്റും മഴയും വര്‍ദ്ധിക്കുമ്പോള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് ചുവട്ടില്‍ നില്ക്കാന് പാടില്ല. വാഹനങ്ങളും അതുപോലെ തന്നെ മരങ്ങള്‍ക്ക് കീഴില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇത് കൂടാതെ മണ്‍സൂണ്‍ എത്തിയ അവസരത്തില്‍ ചില കാര്യങ്ങള്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാല ചൂടിന് ആശ്വാസം നല്കുന്ന മഴയാണെങ്കിലും ചില രോഗാവസ്ഥകളും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

അണുബാധകളില്‍ നിന്ന് ശ്രദ്ധിക്കണം
മഴക്കാലം ആരംഭിച്ചതോടെ രോഗാവസ്ഥകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും ഡെങ്കി, അതോടൊപ്പം കൊവിഡ്, ലെപ്റ്റോസ്പൈറോസിസ്, ജലദോഷം തുടങ്ങിയ അണുബാധകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കൊതുക് കടിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. കൂടാതെ ജലജന്യ രോഗങ്ങളെ തടയുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കണം
മഴക്കാലത്ത് ഒരു കാരണവശാലും ചൂടാറിയതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. എപ്പോഴും സുരക്ഷിതവും പുതിയതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കുക. അണുബാധകളെ ഇത് വഴി പൂര്‍ണമായും തടയുന്നതിന് സാധിക്കുന്നു.

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക
അതുപോലെ തന്നെ വാഹനം ഓടിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മഴക്കാലത്ത് റോഡുകളില്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അതുപോലെ തന്നെ വഴുക്കലും കൂടുതലായിരിക്കും. അതുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. വാഹനങ്ങള്‍ തമ്മില്‍ ദൂരം നിലനിര്‍ത്തേണ്ടതാണ്. കൂടാതെ ഇടക്കിടെ ബ്രേക്കും വൈപ്പറും പരിശോധിക്കേണ്ടതാണ്. ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക.
വീട് വൃത്തിയാക്കുക
മഴക്കാലത്ത് വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഈര്‍പ്പം നിങ്ങളുടെ വീട്ടില്‍ പൂപ്പല്‍, ഫംഗസ്, പ്രാണികള്‍, ഈച്ച, കൊതുക് എന്നിവയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും പ്രകൃതിദത്തമായ അണുനാശിനി ഉപയോഗിച്ച് വീട് വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മനസ്സിലാക്കേണ്ടതാണ്
എപ്പോഴും കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കനത്ത മഴയോ വെള്ളപ്പൊക്കമോ ഉള്ള സ്ഥലമാണെങ്കില്‍ എപ്പോഴും കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. കൂടാതെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും വീട്ടില്‍ അടിയന്തിരമായി കിറ്റുകള്‍ തയ്യാറാക്കേണ്ടതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് മഴക്കാല സംരക്ഷണത്തിന് ശ്രദ്ധിക്കണം എന്നതാണ്.

കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കുക
മഴക്കാലം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് കുട്ടികളും മുതിര്‍ന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് അപകട സാധ്യത വളരെ കൂടുതലാണ്. എപ്പോഴും ചൂടുള്ള വെള്ളം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മഴവെള്ളത്തിലോ അല്ലെങ്കില്‍ ചെളി നിറഞ്ഞ വെള്ളത്തിലോ എല്ലാം കളിക്കുന്നത് പ്രധാനമായും ഒഴിവാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
