Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
തടി കുറയ്ക്കാന്‍ ചോളം ഇപ്രകാരം; നിസ്സാരമല്ല കാര്യങ്ങള്‍
Weight Loss With Corn: ചോളം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഇത് ഒരു ലഘുഭക്ഷണം മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്ന ഒരു കാര്യം കൂടിയാണ്. അത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതിനാല്‍ എപ്രകാരം കഴിക്കണം എന്നതിനെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. ശരിയായ രീതിയി്ല്‍ കഴിക്കുമ്പോഴാണ് ഇത് ഗുണങ്ങള്‍ കൂടുതല്‍ നല്‍കുന്നത്.
നാരുകളാല്‍ സമ്പന്നമാണ് ചോളം എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കൊഴുപ്പ് കുറവുമാണ് ചോളത്തിന്. ഇത് നിങ്ങള്‍ക്ക് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. ആവിയില്‍ വേവിച്ചെടുത്ത ചോളം കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എപ്രകാരം കഴിക്കണം
ചോളം പല വിധത്തില്‍ നമുക്ക് കഴിക്കാം. എന്നാല്‍ ഇത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. അത് മാത്രമല്ല കഴിക്കുന്ന രീതി കൂടിയാണ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതും. അല്പം ഉപ്പിട്ട് പുഴുങ്ങി കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യം മികച്ചതാലുന്നു. വിറ്റാമിന്‍ ബി കോംപ്ലക്സ് കലവറയാണ് ചോളം. അത് മാത്രമല്ല ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം, ല്യൂട്ടിന്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഗുണങ്ങള്‍
ചോളം ആരോഗ്യത്തിന് പോഷകങ്ങളുടെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇവയെല്ലാം തന്നെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മറ്റ് പല ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് ചോളം. അതുപോലെ തന്നെ തടി കുറയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്. അനാവശ്യ കലോറിയോ അനാരോഗ്യകരമായ കൊഴുപ്പോ ഒന്നും തന്നെ ഇതിലുണ്ടായിരുന്നില്ല. മാത്രമല്ല വേവിച്ച് കഴിക്കുന്നതിനാല്‍ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടുകയും ഇല്ല എന്നതാണ് സത്യം.

ആരോഗ്യ ഗുണങ്ങള്‍ ധാരാളം
ചോളത്തിന്റെ ആദ്യത്തെ ഗുണം എന്ന് പറയുന്നത് ഇതില്‍ കൊഴുപ്പ് കുറവാണ് എന്നതാണ്. അത് മാത്രമല്ല അനാരോഗ്യകരമായ ഒന്നും ഇതില്‍ ഇല്ല, മാത്രമല്ല ലഘുഭക്ഷണമായി നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ചോള്‍.. ഇതില്‍ കൊഴുപ്പ് കുറവുള്ളത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്നു. അത് മാത്രമല്ല നാരുകളും ചോളത്തില്‍ വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കണം എന്ന ചിന്തയില്‍ നിന്ന് നിങ്ങളെ വിലക്കുകയും വയറു നിറഞ്ഞതായി തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ചോളത്തില്‍ ധാരാളം വിറ്റാമിന്‍ ബിയും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തെ വളരെ എളുപ്പത്തില്‍ ഊര്‍ജ്ജമാക്കി മാറ്റുന്നു. അത് മികച്ച മാറ്റങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പലപ്പോഴും ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും ഇത് വഴി സാധിക്കും. കൂടാതെ മലബന്ധം വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്കുള്ള പ്രതിവിധിയാണ് ചോളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ചോളം എന്നത് കൊണ്ട് തന്നെ ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ളത് കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ലഭിക്കുന്നു.

എപ്രകാരം കഴിക്കണം
ശരീരഭാരം കുറയ്ക്കാന്‍ വേവിച്ച ചോളം എങ്ങനെ കഴിക്കാം എന്നത് അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് വലിയ ഒരു ചോളം വേവിച്ച് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ വെണ്ണ, മയോണൈസ് അല്ലെങ്കില്‍ ചീസ് എന്നിവ ഒഴിവാക്കുക. ആവശ്യമെങ്കില്‍ അതില്‍ നാരങ്ങ നീര്, കുരുമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് ഉച്ച ഭക്ഷമമായി കഴിക്കുന്നതിനും പച്ചക്കറികള്‍ സാലഡുകള്‍ എന്നിവയോ അല്ലെങ്കില്‍ സൂപ്പ് തയ്യാറാക്കിയോ കഴിക്കാവുന്നതാണ്. വ്യായാമത്തിന് മുമ്പോ പകല്‍ സമയത്തോ ഇത് കഴിക്കുക, കാര്‍ബോഹൈഡ്രേറ്റുകള്‍ കൊഴുപ്പായി സംഭരിക്കപ്പെടാതെ ഊര്‍ജ്ജമായി പ്രവര്‍ത്തിക്കുന്നു എന്നും ഉറപ്പ് വരുത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
