Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
വണ്ണം കുറയ്ക്കണോ, ആദ്യം സ്ട്രെസ്സ് കുറയ്ക്കണം; വണ്ണവും സ്ട്രെസ്സും കുറയ്ക്കാനുള്ള വഴികള്‍
Lose Weight Without Stress: നിങ്ങള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ, നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടോ. ഇതുരണ്ടും തമ്മില്‍ എന്തുബന്ധമെന്ന് കരുതുന്നുണ്ടോ. എങ്കില്‍ കേട്ടോളൂ, ഇവ തമ്മില്‍ അടുത്ത ബന്ധമുണ്ട്. വണ്ണം കുറയ്ക്കുന്നതും സ്ട്രെസ്സ് കുറയ്ക്കുന്നതും ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കുന്ന കാര്യമാണ്. ആരോഗ്യമുള്ള ജീവിതശൈലിയും ഭക്ഷണക്രമവും ഉണ്ടെങ്കിലേ ഇതുരണ്ടും സാധ്യമാകുകയുള്ളു.

വണ്ണം കുറയ്ക്കുകയും അതിനൊപ്പം തന്നെ സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്ന ചില ശീലങ്ങള്‍ പരിചയപ്പെടാം.
സന്തുലിതമായ ആഹാരം
ആരോഗ്യദായകമായ പലതരം പോഷകങ്ങള്‍ ഉള്‍പ്പെടുന്ന ആഹാരം ശീലമാക്കുക. പലതരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍, ആരോഗ്യദായകമായ കൊഴുപ്പ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെയുള്ള ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ, ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും അതോടൊപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്ന ജീവകങ്ങളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഇത്തരം ആഹാരങ്ങളില്‍ അടങ്ങിയിരിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റുകള്‍
സാധാരണയായി കാര്‍ബോഹൈഡ്രേറ്റുകള്‍ വണ്ണം കൂട്ടുമെന്നാണ് നമ്മള് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഓട്സ്, ക്വിനോവ, തവിടുള്ള അരി എന്നിവ പോലെ സങ്കീര്‍ണ്ണഘടനയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.അതുപോലെ കടല, പരിപ്പ്, ബീന്‍സ് എന്നിവയിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് നല്ലതാണ്. അതില്‍ ഗ്ലൈസീമിക് ഇന്‍ഡെക്സ് കുറവാണ്. ശരീരത്തിന് മതിയായ എനര്‍ജി നല്‍കുകയും ചെയ്യും. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടുകയുമില്ല. സ്ട്രെസ്സുണ്ടാകാനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള ഒരു കാരണമാണ് രക്തത്തിലെ അധിക പഞ്ചസാര.
ആരോഗ്യദായകമായ കൊഴുപ്പ്
അവക്കാഡോ, അണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട് തുടങ്ങിയ നട്ടുകള്‍ ഒലിവ് ഓയില്‍ എന്നിവയില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഈ കൊഴുപ്പ് നമ്മുടെ മൂഡിനെ നിയന്ത്രിക്കുകയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുകയും പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. അവ വീക്കം കുറയ്ക്കുകയും സ്ട്രെസ്സ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുകയും ചെയ്യും.
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
ആഹാരത്തില്‍ ശരീരത്തിന് ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കാനും സഹായിക്കും. കോഴിയിറച്ചി, മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍, പയറുകള്‍ , സോയാബീന്‍ തുടങ്ങിയവ മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളാണ്.
സംസ്കരിച്ച ഭക്ഷണം കഴിക്കാതിരിക്കുക
സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തുക. അത്തരം ഭക്ഷണങ്ങളില്‍ കൃത്രിമ മധുരവും അനാരോഗ്യകരമായ കൊഴുപ്പും കൃത്രിമ ചേരുവകളും ധാരാളമുണ്ടാകും. ഇവ വീക്കമുണ്ടാക്കുകയും സ്ട്രെസ്സ് വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് സംസ്കരിക്കാത്ത ആഹാരങ്ങള്‍ കഴിവതും ശീലമാക്കുക.
വെള്ളം കുടിക്കുക
നിര്‍ജലീകരണം സ്ട്രെസ്സും ക്ഷീണവും ഉണ്ടാക്കും. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മധുരപാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കുക. വെറും വെള്ളം, ഔഷധച്ചായകള്‍ എന്നിവ കുടിക്കുക.
മനസ്സറിഞ്ഞ് കഴിക്കുക
കഴിക്കുമ്പോള്‍ വാരിവലിച്ച് കഴിക്കാതെ, വളരെ പതുക്കെ കഴിക്കുന്ന ഭക്ഷണത്തിലും രീതിയിലും ശ്രദ്ധച്ചുകൊണ്ട് കഴിക്കുക. ഭക്ഷണം പൂര്‍ണ്ണമായും ചവച്ചരച്ച് കഴിക്കുക, കഴിക്കുമ്പോള്‍ മറ്റൊരു കാര്യവും ചെയ്യാതിരിക്കുക, വിശപ്പ്, വയറ് നിറയല്‍ എന്നിവ പോലെ ശരീരം നല്കുന്ന സൂചനകള്‍ കൃത്യമായി തിരിച്ചറിയുക. ഇത് സ്ട്രെസ്സ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
മദ്യം, കഫീന്‍ നിയന്ത്രിക്കുക
കുറഞ്ഞത് മുതല്‍ മിതമായ തോതില്‍ വരെ കഫീനും മദ്യവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും അമിതമായി ഇവ കഴിച്ചാല്‍ സ്ട്രെസ്സുണ്ടാകും, ഉറക്കം തടസ്സപ്പെടും, കുടവയര്‍ കുറയ്ക്കുന്നത് പ്രയാസകരമാകും. അതുകൊണ്ട് നിര്‍ബന്ധമാണെങ്കില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രം ഉപയോഗിക്കുക. പറ്റുമെങ്കില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. അത് ശരീരത്തിന് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
