Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
യൂറിക് ആസിഡ് അമിതമാണോ? ഒരു മാസം രാവിലെ വെറും വയറ്റില്‍ ഇവ കഴിച്ച് നോക്കൂ
പ്യൂരിന്‍സ് വിഘടിച്ച് ശരീരത്തില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. നമ്മള് കഴിക്കുന്ന പാനീയങ്ങള്‍, ആഹാരങ്ങള്‍ എന്നിവയില്‍ നിന്നുമാണ് പ്യൂരിന്‍ ശരീരത്തില്‍ എത്തുന്നതും, അത് വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടാകുന്നതും. ശരീരത്തില്‍ ഇത്തരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡില്‍ കുറച്ച് രക്തത്തില്‍ അലിയും. മറ്റു ചിലത് വൃക്ക മൂത്രത്തിലൂടെ കളയും.

അമിതമായി പ്യൂരിന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, ചില രോഗങ്ങളും ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിന് കാരണാണ്. യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ മുട്ടുവേദന, വൃക്കരോഗങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നു. ഈ യൂറിക് ആസിഡ് കുറയ്ക്കാനായി രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിനു പിന്നില്‍
സാധാരരീതിയില് ഒരു വ്യക്തിയുടെ ശരീരത്തില്‍ 3.5 മില്ലിഗ്രാം ഡെസിലിറ്റര്‍ മുതല്‍ 7.2 മില്ലിഗ്രാം ഡെസിലിറ്റര്‍ യൂറിക് ആസിഡ് ഉണ്ടാകാം. എന്നാല്‍, അസിഡോസീസ്, അമിതമായിട്ടുള്ള മദ്യപാനം, നിര്‍ജലീകരണം, പ്രമേഹം, അമിതമായി വ്യായാമം ചെയ്യുന്നത്, ഹൈപ്പോതൈറോയ്ഡിസം, ലാക്റ്റിക് അസിഡോസീസ്, ലൂക്കേമിയ, അമിതവണ്ണം, സോറിയാസീസ്, പ്യൂരിന്‍ അടങ്ങിയ ആഹാരങ്ങള്‍ എന്നിവയെല്ലാം തന്നെ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. യൂറിക് ആസിഡ് അമിതമായിട്ടുള്ളവര്‍ രാവിലെ വെറും വയറ്റില്‍ പതിവാക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
കോഫി
രാവിലെ വെറും വയറ്റില്‍ നല്ല കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പറയുന്നു. കാരണം, കാപ്പിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍, യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ഈ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.
ഇഞ്ചി
കാപ്പി പോലെ തന്നെ ഇഞ്ചിയും യൂറിക് ആസിഡ് കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ശരീരത്തില്‍ നിന്നും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, യൂറിക് ഈസ്ഡ് വര്‍ദ്ധിക്കുന്നത് മൂലം ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം, വേദന എന്നിവ കുറയ്ക്കാനും ഇഞ്ചിയിലെ ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കുന്നതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, വൃക്ക രോഗങ്ങള്‍ കുറയ്ക്കാനും ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ്, കാറ്റെച്ചിന്‍ എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിച്ച് സന്ധികളില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് തടയാനും, സന്ധിവേദന കുറയ്ക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
യൂറിക് ആസിഡ് ഉള്ളവര്‍ ബീഫ്, അതുപോലെ, മൃഗങ്ങളുടെ കരള്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. അതുപോലെ, മധുരം അമിതമായി കഴിക്കാതിരിക്കാന്‍ ശഅരദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക. ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരത്തില്‍ നിന്നും യൂറിക് ആസിഡ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
