Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരുന്നില്ലാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാം; ദിനവും ഗ്രീന്‍ ടീ ഇങ്ങനെ കുടിക്കൂ
ഒരു കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് കൊണ്ട് കേവലം ഉന്മേഷം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായകരവുമാണ്. നമ്മുടെ മെറ്റബോളിസത്തെ ടർബോ-ചാർജ് ചെയ്യുന്നതിനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും പുറമെ, ഉയർന്ന കൊളസ്‌ട്രോളിനെ ചെറുക്കാൻ കഴിയുന്നത് പോലെയുള്ളവ ഗ്രീന്‍ ടി -യുടെ വിവിധ ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ഗ്രീന്‍ ടിയുടെ മറ്റൊരു പ്രധാന ഗുണമാണ് അത് ചീത്ത ക്ലസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ -നെതിരെ പോരാടുന്നു എന്നതാണ്. ഇവിടെ നമുക്ക് ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ധമനികളിൽ നിന്ന് ചീത്ത എൽഡിഎൽ കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം.
നിങ്ങള്‍ ഉയർന്ന കൊളസ്‌ട്രോൾ മൂലം കഷ്ടപ്പെടുന്നുണ്ടോ ? ഒരു കപ്പ് ഗ്രീൻ ടീ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത്തിലൂടെ നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു എന്ന് പറഞ്ഞാല്‍ അത്ഭുദപ്പെടുമോ ? എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീ സഹായിക്കുന്ന പ്രധാന 7 വഴികൾ ഇതാ.

ആൻ്റിഓക്‌സിഡൻ്റുകളുടെ ശക്തി
എൽഡിഎൽ കൊളസ്‌ട്രോളുകളുടെ ഓക്‌സിഡേഷൻ കുറയ്ക്കാൻ കഴിവുള്ള കാറ്റെച്ചിൻസ് എന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ഗ്രീൻ ടീയിൽ നിറഞ്ഞിരിക്കുന്നു, ഇത് ധമനികളിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുന്നു. ഗ്രീൻ ടീ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക വഴി ആൻ്റിഓക്‌സിഡൻ്റ് ഉപഭോഗം വർദ്ധിക്കുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിനെതിരെ ധമനികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
എൽഡിഎൽ കൊളസ്ട്രോൾ തടയുന്നു
ഗ്രീൻ ടീ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്ന വിവിധ പഠനങ്ങള്‍ ഉണ്ട്. ഇതിലെ കാറ്റെച്ചിനുകൾ നമ്മുടെ കുടൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്ന രീതിയെ തടസ്സപ്പെടുത്തുകയും കൊളസ്ട്രോൾ വിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും തന്മൂലം അതിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയുടെ സഹായത്തോടെ നിങ്ങളുടെ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയുന്നത് നിങ്ങളുടെ ധമനികളിൽ പ്ലാക്ക് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കും.
എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു
എല്ലാ കൊളസ്ട്രോളും ദോഷകരമല്ലെന്ന് നിങ്ങൾക്കറിയാമോ? 'നല്ല കൊളസ്ട്രോൾ' എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ, ധമനികളിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ വേരോടെ പിഴുതെറിയുന്നതിനെ സഹായിക്കുന്ന ഘടകമാണ്. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് വര്‍ദ്ധിക്കുകയും ഇത് എൽഡിഎൽ കൊളസ്‌ട്രോളിനെ ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
ഉയർന്ന രക്തസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളും നിശബ്ദ കൊലയാളികള്‍ ആണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തക്കുഴലുകൾ സുഗമമാക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും സഹായിക്കുന്നു.
വീക്കം കുറയ്ക്കൽ
സ്ഥിരമായ വീക്കം നമ്മുടെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാന്‍ കാരണമാകുന്ന ഒരു പ്രധാന കാരണമാണ്. ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാൻ കഴിവുണ്ട്. അതിനാല്‍ ഉയർന്ന കൊളസ്ട്രോൾ നിങ്ങളുടെ ധമനികൾക്ക് നാശമുണ്ടാക്കുന്നില്ലെന്ന് ഗ്രീൻ ടീ ഉറപ്പാക്കുന്നു.
എൻഡോതെലിയൽ ഫംഗ്ഷൻ ഉയർത്തുന്നു
നമ്മുടെ രക്തക്കുഴലുകളുടെ അകത്തെ കോട്ട്, അല്ലെങ്കിൽ, എൻഡോതെലിയം, നന്നായി പ്രവർത്തിക്കുമ്പോൾ, രക്തയോട്ടം നിയന്ത്രിക്കുകയും കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ഈ പ്രവർത്തെ അനുകൂലമായി സഹായിക്കുന്നു. അതിനാല്‍ ഗ്രീന്‍ ടി മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും കൊഴുപ്പ് പാളികള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഭാരം നിയന്ത്രിക്കുന്നു
നിങ്ങളുടെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ ? അതിനായി ആദ്യം ചെയ്യേണ്ടത്, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാന്‍ ശ്രമിക്കുക എന്നതാണ്. അമിതമായ ഭാരം നിങ്ങളെ ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും, അതിനാൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. സ്ഥിരമായ ഭാരം നിയന്ത്രിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രണത്തിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒന്നാണ്. മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഗ്രീൻ ടീ ശരീരഭാരം നിയന്ത്രിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഗ്രീൻ ടീ ചേർക്കുന്നത് നിങ്ങളുടെ കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഗുണം ചെയ്യും. ഈ ഊഷ്മള പാനീയം ഒരു മികച്ച ആൻ്റിഓക്‌സിഡൻ്റ് കൂടിയാണ്, മാത്രമല്ല ഇവയ്ക്ക് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്, അതോടൊപ്പം 'നല്ല കൊളസ്‌ട്രോൾ' വര്‍ദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കൃത്യമായി നിലനിര്‍ത്തല്‍, അമിത വണ്ണം കുറയ്ക്കല്‍, എൻഡോതെലിയൽ പ്രവർത്തനം വർദ്ധിപ്പിക്കൽ, ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കല്‍, ധമനികളിൽ നിന്നുള്ള ചീത്ത കൊളസ്ട്രോൾ പുറന്തള്ളല്‍ തുടങ്ങിയ ഗുണങ്ങള്‍ ഉണ്ട്. അതിനാൽ, മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉൾപ്പെടെയുള്ള എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾക്കായി ഗ്രീൻ ടീ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications