Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കട്ടന്‍ കാപ്പി ഇങ്ങനെയൊന്ന് കുടിച്ചാല്‍ മതി, എത്ര വലിയ പ്രമേഹവും പിടിച്ചുനിര്‍ത്താം
പതിവായി കാപ്പി കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഓരോ വ്യക്തികള്‍ക്ക് ലഭിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് കാപ്പി വളരെ നല്ലതാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, എനര്‍ജി ലഭിക്കുന്നതിനും, ക്ഷീണം ഇല്ലാതാക്കുന്നതിനും കട്ടന്‍കാപ്പി വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വളരെ നല്ല ചോയ്സാണ് കട്ടന്‍കാപ്പി. എന്നാല്‍, ഇതേ കട്ടന്‍കാപ്പി ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. എങ്ങനെയെന്ന് നോക്കാം.

കട്ടന്‍ കാപ്പിയും പ്രമേഹവും
2010, 2017, 2015 എന്നീ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പഠനങ്ങളില്‍ കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം കുറയുന്നതായി കണ്ടെത്തിയിരുന്നു. ഈ പഠനങ്ങള്‍ പ്രകാരം, ശരീരത്തില്‍ ഉണ്ടാകുന്ന ചില വീക്കങ്ങള്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്പോള്‍, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു.
എന്നാല്‍ കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ശരീരത്തില്‍ വീക്കം കുറയുന്നതായും ഇന്‍സുലിന്റെ ഉല്പാദനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതായും കണ്ടെത്തി. ഇന്‍സുലിന്‍ ഉല്പാദനം നടക്കുന്നതിനാല്‍ തന്നെ ഇവരില്‍ പ്രമേഹ സാധ്യതയും കുറയുന്നു.
കഴിക്കേണ്ട വിധം
ഒരു ദിവസം രണ്ട് നേരം കാപ്പി കുടിക്കുന്നത് നല്ലതാണ്. മധുരം കുറച്ച്, ശുദ്ധമായ കാപ്പിപ്പൊടി ചേര്‍ത്ത് തയ്യാറാക്കുന്ന കാപ്പി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുകവലി, മദ്യാപാനം എന്നിവ മൂലം ഉണ്ടാകുന്ന പ്രമേഹം കാപ്പി കുടിച്ചാല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല. അതുപോലെ, കാപ്പി അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാണ്. പ്രത്യേകിച്ച്, ഉറക്കക്കുറവ് അമിതമാകുന്നതിന് കാരണമാകുന്നു. ഉറക്കുറവ് വന്നാല്‍, ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, മറ്റു ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. അതിനാല്‍, കാപ്പി അമിതമായി കുടിക്കാതിരിക്കുക. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കാപ്പി കുടിക്കാതിരിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന കാപ്പിപ്പൊടിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ, മധുരം ചേര്‍ത്ത് കാപ്പി കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. കാപ്പി അമിതമായി കുടിച്ചാല്‍ വരണ്ട ചര്‍മ്മം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, പ്രമേഹം ഉള്ളവര്‍ ഡോക്ടറെ കണ്ട് മരുന്ന് ഉപയോഗിക്കാതെ, കട്ടന്‍ കാപ്പി മാത്രം കുടിക്കുന്നതും നല്ലതല്ല. കൃത്യമാ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കാന്‍ ശ്രദ്ധിക്കണം. കാപ്പി അലര്‍ജി ഉള്ളവര്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതും അനിവാര്യമായ കാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
