Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Uric Acid: ശരീരത്തിൽ യൂറിക് ആസിഡ് കുറയ്ക്കാൻ ഈ ശീലങ്ങൾ പതിവാക്കൂ
ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടായേക്കാം. പ്രത്യേകിച്ച്, മുട്ടുവേദന, കൈവിരലുകളിൽ വേദന, മൂത്രത്തിൽ കല്ല്, വൃക്കയിൽ കല്ല് എന്നിങ്ങനെ നിരവധി അസുഖങ്ങളാണ് യൂറിക് ആസിഡ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്നത്.

കൃത്യമായി വെള്ളം കുടിച്ചില്ലെങ്കിൽ, ശരിയായ ആഹാരം കഴിച്ചില്ലെങ്കിൽ എല്ലാം യൂറിക് ആസിഡ് ശരീരത്തിൽ വർദ്ധിക്കും. ഈ യൂറിക് ആസിഡ് നിയന്ത്രിക്കാൻ എന്നും പതിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
യൂറിക് ആസിഡ്
നമ്മളുടെ ശരീരത്തിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത രാസപദാർഥമാണ് യൂറിക് ആസിഡ്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും, ചിലപ്പോൾ ശരീരം സ്വയം യൂറിക് ആസിഡ് ഉൽപാദിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡിനെ കൃത്യമായി അരിച്ച് മൂത്രത്തിലൂടെ കളയുന്നത് കിഡ്നിയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ കിഡ്നി കൃത്യമായി യൂറിക് ആസിഡ് അരിച്ച് കളഞ്ഞില്ലെങ്കിൽ, ഇത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു.
നാഷ്ണൽ ലൈബ്രറി ഓഫ് മെഡിസിൻ, റിപ്പോർട്ട് പ്രകാരം, പുരുഷന്മാരുടെ ശരീരത്തിൽ 3.4 മുതൽ 7 മില്ലിഗ്രാം ഡെസിലിറ്റർ യൂറിക് ആസിഡും സ്ത്രീകളുടെ ശരീരത്തിൽ 2.4 മുതൽ 6mg/dL അളവ് യൂറിക് ആസിഡും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഈ അളവിലും അമിതമായാൽ നിങ്ങൾക്ക് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവ നിയന്ത്രിക്കാൻ ചെയ്യണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഇൻസുലിന്റെ അളവ് നിയന്ത്രിക്കുക
ശരീരത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമായി മാറാറുണ്ട്. പ്രത്യേകിച്ച് പ്രമേഹ രോഗികളിൽ ഇൻസുലിന്റെ അളവിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഇൻസുലിൻ കൃത്യമാണോ എന്ന് പരിശോധിക്കുക. ഇൻസുലിൻ അമിതമാകുന്നത് യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നു. ഇത് സന്ധിവാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം.
ഇൻസുലിൻ നിയന്ത്രിക്കാൻ നല്ലപോലെ നാരുകൾ അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ, മുഴുവൻ ധാന്യങ്ങൾ എന്നിവ പതിവാക്കുന്നത് ഇൻസുലിൻ നിയന്ത്രിക്കാൻ സഹായിക്കും. ഇത് യൂറിക് ആസിഡ് നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.
കാപ്പി പതിവാക്കുന്നത്
ദിവസേന ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതാണ്. കാപ്പിയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് കിഡ്നിയുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നതിന് സഹായിക്കുന്നു. കിഡ്നി കൃത്യമായി പ്രവർത്തിക്കുമ്പോൾ യൂറിക് ആയിഡ് കൃത്യമായി അരിച്ച് ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. അതിനാൽ തന്നെ, യൂറിക് ആസിഡ് വർദ്ധിക്കാതെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്.
വിറ്റമിൻ സി
വിറ്റമിൻ സി ധാരാളം അടങ്ങിയ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ഓറഞ്ച്, ബ്രോക്കോളി, എന്നിവയെല്ലാം ആഹാരത്തിൽ പതിവാക്കുന്നത് ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കുന്നു. ഇതുമൂലം കിഡ്നിയിൽ അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ പുറംതള്ളുന്നതിന് സഹായകമാകുന്നു. അതിനാൽ, രാവിലെ, വിറ്റമിൻ സി അടങ്ങിയ പഴം പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ്, സാലഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തെ മൊത്തത്തിൽ ഡീറ്റോക്സ് ചെയ്തെടുക്കാൻ സഹായിക്കും.
പ്യൂരിൻ അടങ്ങിയ ആഹാരങ്ങൾ
യൂറിക് ആസിഡ് ഒരു പ്യൂരിൻ ആണ്. കോഴി, ആട്, പോത്ത് എന്നിവയുടെ കരൾ, അയല, ചൂര എന്നീ മത്സ്യങ്ങളിലെല്ലാം ഈ പ്യൂരിന്റെ അളവ് കൂടുതലാണ്. അതിനാൽ, പതിവായി ഇത്തരം ആഹാരങ്ങൾ കഴിക്കുന്നവരിൽ യൂറിക് ആസിഡിന്റെ അളവും കൂടുതലായിരിക്കും. ആയതിനാൽ, ഇത്തരം ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ നിന്നും കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications