Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
തടി കുറക്കാനുള്ള ഡയറ്റ് ശരീരത്തിന് തിരിച്ചടി; ആരോഗ്യം വഷളാകുന്നത് ഇങ്ങനെ
ശരീരഭാരം കുറച്ച് ആകര്‍ഷകമായ ശരീരം സ്വന്തമാക്കാന്‍ പല വഴികളും തേടുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. ഉദ്ദേശിക്കുന്ന ഫലം പെട്ടെന്ന് നേടാന്‍, ഇവര്‍ പലപ്പോഴും മോശം ഡയറ്റുകളിലും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലും കടക്കുന്നത് പതിവാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഈ അനാരോഗ്യകരമായ വഴികള്‍, താല്‍ക്കാലികമായി സഹായിക്കുന്നതില്‍ വിജയിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും അവര്‍ മനസ്സിലാക്കുന്നില്ല.
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശീലങ്ങള്‍ ശരിയായ രീതിയിലല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം ഭാവിയില്‍ വിചാരിക്കുന്നതിലും മോശമായ അവസ്ഥയിലേക്ക് എത്തിപ്പെടാം. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണശീലങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാകുമെന്ന് എങ്ങനെ മനസ്സിലാക്കാം? വിശദമായി മനസ്സിലാക്കാന്‍ ഈ കാര്യങ്ങള്‍ വായിക്കൂ.

കലോറിയെ അമിതമായി നിയന്ത്രിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ വളരെ ആവശ്യമായ ഒന്നാണ് കലോറി കുറയേണ്ടത്. എന്നാല്‍ അമിതമായി കലോറി നിയന്ത്രിക്കുകയോ കുറയുകയോ ചെയ്യുന്നത് ആരോഗ്യത്തിന് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കലോറി കുറയുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ശരീരഭാരം ശാശ്വതമായി കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, കഠിനമായ കലോറി നിയന്ത്രണം പോഷകങ്ങളുടെ കുറവ്, പേശികളുടെ നഷ്ടം, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയിലേക്ക് നയിക്കും.
ആരോഗ്യകരമായ എല്ലാത്തരം ഭക്ഷണങ്ങളും ലഭ്യമാകാതെ വരുന്നു
ചിലര്‍ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടരുമ്പോള്‍, അവര്‍ക്ക് ശരീരത്തിന് ആരോഗ്യകരമായ എല്ലാത്തരം ഭക്ഷണങ്ങളും (സമീകൃതാഹാരം) ലഭ്യമാകാതെ വരുന്നു. ചില തരം സംസ്‌കരിച്ചതോ അനാരോഗ്യകരമോ ആയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഗുണകരമാണെങ്കിലും, അവശ്യ ഭക്ഷണങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ദോഷകരമാണ്.
ഉദ്ദാഹരണമായി- ചില ഡയറ്റുകളില്‍ കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ കൊഴുപ്പ് പോലുള്ള ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിനും തലച്ചോറിനും ആവശ്യമായ ഊര്‍ജ്ജ സ്രോതസ്സാണ്. അവ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ക്ഷീണം, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.

ഭക്ഷണത്തിന് പകരമായി സപ്ലിമെന്റുകള്‍
ശരീരഭാരം കുറയ്ക്കാനുള്ള ഒരു ദ്രുത പരിഹാരമായി സപ്ലിമെന്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ഒപ്പം മോശമായ ഭക്ഷണരീതികളിലേക്ക് കടക്കുന്നതും അനാരോഗ്യകരമാണ്. ഈ ഉല്‍പ്പന്നങ്ങള്‍ മിതമായ അളവില്‍ സഹായകരമാകുമെങ്കിലും, ഉപജീവനത്തിനായി മാത്രം ഈ സപ്ലിമെന്റുകളെ ആശ്രയിക്കുന്നത് പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കും. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാകുന്ന പ്രധാനപ്പെട്ട വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിങ്ങനെ പലതിനെയും നഷ്ടപ്പെടുത്തും.
Also read: പങ്കാളിയുമായുള്ള ബന്ധം ബ്രേക്കപ്പ് ആയോ? മനസ്സ് ഉലയാതെ നോക്കാന്‍ ഇത് ശീലിക്കൂ
പെട്ടെന്നുള്ള പരിഹാരങ്ങള്‍ അല്ലെങ്കില്‍ ഫാഡ് ഡയറ്റുകള്‍
ശരീരഭാരം കുറയ്ക്കാന്‍ ഫാഡ് ഡയറ്റുകള്‍ പോലുള്ള പെട്ടെന്നുള്ള പരിഹാരങ്ങളിലേക്ക് കടക്കുന്നത് നല്ലതല്ല. ഈ ഭക്ഷണരീതികളില്‍ പലതിനും ശാസ്ത്രീയ തെളിവുകളും സുസ്ഥിരതയും ഇല്ലെന്ന് മനസ്സിലാക്കുക. ഈ ഡയറ്റുകള്‍ പെട്ടെന്ന് തന്നെ ചില താല്‍ക്കാലിക ഫലങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ ദീര്‍ഘകാല ഫലങ്ങള്‍ നല്‍കുന്നതില്‍ അവ തീര്‍ത്തും പരാജയമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഹ്രസ്വകാല പരിഹാരങ്ങളേക്കാള്‍ ദീര്‍ഘകാല ജീവിതശൈലി മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എപ്പോഴും ആരോഗ്യകരം.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തത്
പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമങ്ങളില്‍ പലപ്പോഴും വ്യായാമങ്ങള്‍ക്കോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കോ പ്രാധാന്യം നല്‍കാറില്ല. ഇത്തരം ഡയറ്റുകളില്‍ കലോറി നിയന്ത്രിക്കുന്നതിലോ ഭക്ഷണ ശീലങ്ങള്‍ മാറ്റുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്. ഇത് കലോറികളെ ആരോഗ്യകരമായി കുറയ്ക്കാനും പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് തീരെ പ്രാധാന്യം നല്‍കാത്ത ഒരു ഭക്ഷണക്രമം, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമല്ല.
ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധം നല്ലതല്ല
ആരോഗ്യകരമായ ഒരു ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി എന്നാല്‍ ഭക്ഷണം കഴിക്കുന്നതില്‍ അപരാധമോ കുറ്റബോധമോ ഒരാളില്‍ ഉണ്ടാക്കരുത്. ഒരു ഭക്ഷണക്രമം പിന്തുടരുമ്പോള്‍ നിരന്തരം വിശക്കുന്നതിലേക്കോ, കഠിനമായ നിയന്ത്രണങ്ങളിലേക്കോ, വല്ലപ്പോഴുമുള്ള ട്രീറ്റുകളില്‍ പങ്കെടുത്തചതില്‍ കുറ്റബോധമോ സൃഷ്ടിക്കുന്നുവെങ്കില്‍, അത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധത്തിലേക്കും ക്രമരഹിതമായ ഭക്ഷണ ശീലങ്ങളിലേക്കും നയിച്ചേക്കാം.

മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം അവഗണിക്കുന്നു
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പിന്തുടരുമ്പോള്‍ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം അവഗണിക്കരുത്. സുസ്ഥിരമായ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഭക്ഷണവും ശരീരഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും വൈകാരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്. മാനസികവും വൈകാരികവുമായ ക്ഷേമത്തെ അവഗണിക്കുന്നത് ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധത്തിലേക്കും പഴയ അനാരോഗ്യകരമായ ശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കിലേക്കും നയിച്ചേക്കാം.
ആരോഗ്യകരമായ ഡയറ്റില്‍ ഇവയെല്ലാം ഉണ്ടായിരിക്കണം
ശരീരഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ ഏത് ഡയറ്റിലും സമീകൃതാഹാരങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം. ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുമ്പോള്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നുവെന്നത് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഒരു കിലോഗ്രാം ഭാരത്തിന്, 0.8 ഗ്രാം പ്രോട്ടീന്‍ വേണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. പ്രതിദിനം 30 ഗ്രാം നാരുകള്‍ ശരീരത്തില്‍ എത്തിയാല്‍ ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുക. ദിവസവും ഏകദേശം 2 കപ്പ് പഴങ്ങളും 2-3 കപ്പ് പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












